മോട്ടോ G67 പവർ 5G ഇന്ത്യൻ വിപണിയിലെത്തി; പ്രധാന വിവരങ്ങൾ അറിയാം
Photo Credit: Motorola
Moto G67 Power 5G: ഇന്ത്യയില്‍ ആരംഭിക്കുന്ന വില ₹15,999 മുതൽ, 6.7″ 120Hz ഡിസ്‌പ്ലേ, 7000mAh ബാറ്ററി, 50MP Sony ക്യാമറയോടെയാണ്
നവംബർ മാസത്തിൽ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പുതിയ മോഡൽ ഫോണുകൾ പുറത്തിറങ്ങുന്നുണ്ട്. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന, മോട്ടറോളയുടെ ജി സീരീസിലെ ഏറ്റവും പുതിയ മോഡലായ മോട്ടോ G67 പവർ 5G ഇന്ത്യയിൽ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രൊസസർ കരുത്തു നൽകുന്ന ഈ ഫോണിൽ ഒരു വലിയ 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. പാന്റോണുമായി സഹകരിച്ച് പ്രത്യേകം തിരഞ്ഞെടുത്ത മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന മോട്ടോ G67 പവർ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വിപണിയിൽ എത്തുക. നിലവിൽ ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓൺലൈനായി മാത്രമാണ് ഈ ഫോൺ വാങ്ങാൻ കഴിയുക. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഫോണിൽ 50 മെഗാപിക്സൽ മെയിൻ സെൻസറുണ്ട്. മുൻവശത്ത്, 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയും ഇതിലുണ്ടാകും. മോട്ടോ G67 പവർ 5G ഫോണിൻ്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
8GB റാമും 128GB സ്റ്റോറേജുമുള്ള മോട്ടോ G67 പവർ 5G ഫോണിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 15,999 രൂപയാണ് പ്രാരംഭ വില. 8GB റാമും 256GB സ്റ്റോറേജുമുള്ള മോഡലും ഉടൻ ലഭ്യമാകും. ആമുഖ ഓഫർ എന്ന നിലയിൽ, അടിസ്ഥാന മോഡൽ 14,999 രൂപയെന്ന ഡിസ്കൗണ്ട് വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
നവംബർ 12 മുതൽ മോട്ടറോളയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലും ഫ്ലിപ്കാർട്ടിലും ഫോൺ വാങ്ങാൻ ലഭ്യമാകും. പാന്റോണുമായി സഹകരിച്ച് തിരഞ്ഞെടുത്ത മൂന്ന് കളർ ഓപ്ഷനുകളിലാണ് മോട്ടോ G67 പവർ 5ജി വരുന്നത്. പാന്റോൺ പാരച്യൂട്ട് പർപ്പിൾ, പാന്റോൺ ബ്ലൂ കുറാക്കാവോ, പാന്റോൺ സിലാൻട്രോ എന്നിവയാണ് ഈ നിറങ്ങൾ.
ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള മോട്ടോറോളയുടെ ഹലോ UX ഇന്റർഫേസുള്ള ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് മോട്ടോ G67 പവർ 5G. ഒരു പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റ്, 391ppi പിക്‌സൽ ഡെൻസിറ്റി, 20:9 ആസ്പക്റ്റ് റേഷ്യോ, 85.97% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ എന്നിവയുള്ള 6.7 ഇഞ്ച് ഫുൾ HD+ (1080×2400) LCD ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. HDR10+ പിന്തുണയ്ക്കുന്ന ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i-ൻ്റെ സംരക്ഷണവുമുണ്ട്. ഫോണിന് MIL-810H മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ് പ്രൊട്ടക്ഷനും ഉണ്ടെന്ന് മോട്ടറോള പറയുന്നു.
2.4GHz ടോപ് സ്പീഡുള്ള സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 പ്രൊസസർ (4nm), അഡ്രിനോ GPU എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്. ഫോണിലെ 8GB റാം മെമ്മറി RAM ബൂസ്റ്റ് 4.0 ഉപയോഗിച്ച് 24GB വരെ വികസിപ്പിക്കാൻ കഴിയും. 256GB വരെ സ്റ്റോറേജുമായി വരുന്ന ഇതിൽ ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുന്നു. ഗൂഗിളിന്റെ ജെമിനി AI വോയ്‌സ് അസിസ്റ്റന്റിനെയും ഇത് പിന്തുണയ്ക്കുന്നു.
റിയർ ക്യാമറ സെറ്റപ്പിൽ 50MP സോണി LYT-600 മെയിൻ ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, ടു-ഇൻ-വൺ ഫ്ലിക്കർ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻ ക്യാമറ 32MP ആണ്. ഇതിന് 30fps-ൽ ഫുൾ HD വീഡിയോകൾ റെക്കോർഡു ചെയ്യാൻ കഴിയും. കൂടാതെ ഡ്യുവൽ ക്യാപ്‌ചർ, ടൈംലാപ്സ്, സ്ലോ മോഷൻ, ഓഡിയോ സൂം എന്നിവയെയും പിന്തുണയ്ക്കുന്നു.
മൾട്ടിപ്പിൾ സെൻസറുകൾ, 5G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, GPS, തുടങ്ങിയവയാണ് ഇതിൻ്റെ മറ്റ് സവിശേഷതകൾ. ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നിവയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്നതിനായി IP64 റേറ്റിംഗ്, വീഗൻ ലെതർ ബാക്ക് എന്നിവ ഇതിലുണ്ട്.
30W ഫാസ്റ്റ് ചാർജിംഗുള്ള 7,000mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഫോണിനുള്ളത്. ഇത് 130 മണിക്കൂർ മ്യൂസിക്ക്, 33 മണിക്കൂർ വീഡിയോ, 28 മണിക്കൂർ വെബ് ബ്രൗസിംഗ്, 49 മണിക്കൂർ കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നതായി മോട്ടറോള അവകാശപ്പെടുന്നു. ഫോണിന് 166.23×76.5×8.6 മില്ലിമീറ്റർ വലിപ്പവും ഏകദേശം 210 ഗ്രാം ഭാരവുമാണുള്ളത്.
പരസ്യം
പരസ്യം
Poco F8 Pro Retail Box Spotted in Leaked Image With 'Sound by Bose' Branding; Tipster Claims It Won't Ship With a Charger