മോട്ടറോള എഡ്ജ് 70 ചില ആഗോള വിപണികളിൽ ലോഞ്ച് ചെയ്തു; വിശദമായി അറിയാം
Photo Credit: Motorola
മോട്ടറോള എഡ്ജ് 70, €799 വില, ശക്തമായ സവിശേഷതകൾ
സ്മാർട്ട് ഫോൺ പ്രേമികൾക്കിടയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട മോട്ടറോളയുടെ എഡ്ജ് ലൈനപ്പിലെ ഏറ്റവും പുതിയ ഫോണായ മോട്ടറോള എഡ്ജ് 70 ബുധനാഴ്ച തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ ആഴ്ച ചൈനയിൽ ലോഞ്ച് ചെയ്ത മോട്ടറോള X70 എയർ തന്നെയാണ് മോട്ടറോള എഡ്ജ് 70 എന്ന പേരിൽ ലോഞ്ച് ചെയ്തിരിക്കുന്നതെന്നു റിപ്പോർട്ടുകളുണ്ട്. മൂന്ന് വ്യത്യസ്ത നിറങ്ങളിൽ വരുന്ന ഇതിനു വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് ഉള്ളത്. ഐഫോൺ എയർ, സാംസങ്ങ് ഗാലക്സി S25 എഡ്ജ് എന്നീ മോഡലുകൾക്ക് സമാനമായി, ഈ ഫോൺ സ്ലീക്ക് ആയും പ്രീമിയം ലുക്കിലും കാണപ്പെടുന്നു. സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറുമായി വരുന്ന ഫോണിൽ 12GB റാം ഉൾപ്പെടുന്നു. 6.67 ഇഞ്ച് pOLED ഡിസ്‌പ്ലേയുള്ള ഫോണിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. 68W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും 15W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്ന 4,800mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
മോട്ടറോള എഡ്ജ് 70 ഫോണിന് യുകെയിൽ GBP 700 ആണ് വില, അതായത് ഏകദേശം 80,000 ഇന്ത്യൻ രൂപ. പാന്റോൺ ബ്രോൺസ് ഗ്രീൻ, പാന്റോൺ ലില്ലി പാഡ്, ഗാഡ്‌ജെറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. യൂറോപ്പിലും മിഡിൽ ഈസ്റ്റിലും ഇത് EUR 799 (ഏകദേശം 81,000 രൂപ) എന്ന വിലയിലാണു ലഭ്യമാവുക.
മോട്ടറോള എഡ്ജ് 70 വരും ആഴ്ചകളിൽ ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത വിപണികളിൽ പുറത്തിറക്കുമെന്ന് മോട്ടറോള സ്ഥിരീകരിച്ചു.
ആൻഡ്രോയിഡ് 16-ൽ പ്രവർത്തിക്കുന്ന മോട്ടറോള എഡ്ജ് 70 ഡ്യുവൽ സിമ്മിനെ (നാനോ സിം + ഇ-സിം) പിന്തുണയ്ക്കുന്ന ഫോണാണ്. 2031 ജൂൺ വരെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. 120Hz വരെ റിഫ്രഷ് റേറ്റ്, 446ppi പിക്സൽ ഡെൻസിറ്റി, 20:09 ആസ്പക്റ്റ് റേഷ്യോ എന്നിവയുള്ള 6.67 ഇഞ്ച് pOLED സൂപ്പർ HD ഡിസ്‌പ്ലേ (1,220×2,712 പിക്‌സലുകൾ) ഇതിനുണ്ട്. സ്‌ക്രീൻ HDR10+, 300Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 4,500 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഇതിനുണ്ട്.
12GB റാമും 512GB സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. പിന്നിൽ, OIS ഉള്ള 50MP പ്രധാന ക്യാമറയും 50MP അൾട്രാവൈഡ് ക്യാമറയും ഉണ്ട്. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയാണുള്ളത്.
5G, Wi-Fi 6E, ബ്ലൂടൂത്ത്, GPS, NFC, USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി സവിശേഷതകൾ. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി തുടങ്ങിയ സെൻസറുകളും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, മോട്ടറോളയുടെ തിങ്ക്‌ഷീൽഡ് സെക്യൂരിറ്റി എന്നിവ ഫോണിലുണ്ട്. എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഉപയോഗിച്ചു നിർമിച്ച ഇതിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP68 + IP69 റേറ്റിങ്ങുണ്ട്. ഈട് ഉറപ്പു നൽകുന്ന MIL-STD-810H സെർട്ടിഫിക്കേഷനും ഇതിനുണ്ട്.
68W വയർഡ്, 15W വയർലെസ് ചാർജിംഗ് പിന്തുണയുള്ള 4,800mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. ഇത് 29 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 66 മണിക്കൂർ മൂസിക്കും വാഗ്ദാനം ചെയ്യുന്നു. 159×74×5.99mm വലിപ്പമുള്ള ഈ ഫോണിന്റെ ഭാരം 159 ഗ്രാം ആണ്. കൂടുതൽ വിലയുള്ള ഐഫോൺ എയർ, ഗാലക്സി S25 എഡ്ജ് എന്നിവയ്ക്ക് മോട്ടറോള എഡ്ജ് 70 വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.
പരസ്യം
പരസ്യം