വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിൻ്റെ നിരവധി സവിശേഷതകൾ പുറത്ത്; വിശദമായി അറിയാം
Photo Credit: OnePlus
OnePlus Ace 6 Pro Max-നു പുറത്ത് വന്ന ലീക്ക് സവിശേഷതകള്‍
സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ സാധ്യതയുള്ള പുതിയൊരു അവതാരത്തിൻ്റെ മിനുക്കുപണികളിലാണ് പ്രമുഖ ബ്രാൻഡായ വൺപ്ലസ്. ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള, ഇവരുടെ വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിനെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അടുത്തിടെ, ഈ ഫോണിനെ കുറിച്ചുള്ള ചില പ്രധാന വിവരങ്ങൾ ഒരു പ്രശസ്ത ടിപ്‌സ്റ്റർ പങ്കുവെക്കുകയുണ്ടായി. ലീക്കുകൾ പ്രകാരം, ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ലാത്ത ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റായിരിക്കും ഈ ഫോണിനു കരുത്തു നൽകുക. ഇത് ശരിയാണെങ്കിൽ, പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സ്. 16GB വരെ റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ഈ സീരീസിലെ മറ്റൊരു മോഡലായ വൺപ്ലസ് ഏയ്സ് 6 ഒക്ടോബറിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. അതിനാൽ പുതിയ പ്രോ മാക്സ് വേരിയൻ്റും ഉടൻ ലോഞ്ച് ചെയ്തേക്കാം.
ടിപ്‌സ്റ്ററായ സ്മാർട്ട് പിക്കാച്ചുവിൻ്റെ വെയ്ബോയിലെ ഒരു പോസ്റ്റ് അനുസരിച്ച്, വൺപ്ലസ് ഏയ്സ് 6 പ്രോ മാക്‌സിൽ രണ്ട് റാം ഓപ്ഷനുകൾ ഉണ്ടാകാം. ഇതു 12 ജിബി, 16 ജിബി എൽപിഡിഡിആർ 5x അൾട്രാ റാം ആയിരിക്കും. വൺപ്ലസ് ഏയ്സ് 6-ന് സമാനമായി 256 ജിബി, 512 ജിബി, 1 ടിബി യുഎഫ്എസ് 4.1 സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ക്വാൽകോമിന്റെ വരാനിരിക്കുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും വൺപ്ലസ് ഏസ് 6 പ്രോ മാക്‌സ് എന്നും ടിപ്‌സ്റ്റർ അവകാശപ്പെട്ടു. അവരുടെ ഭാവിയിലെ ഫോണുകളിൽ ഒന്നിൽ ഈ പുതിയ ചിപ്‌സെറ്റ് ആയിരിക്കുമെന്ന് വൺപ്ലസ് എക്‌സിക്യൂട്ടീവ് ഇതിനകം സ്ഥിരീകരിച്ചു കഴിഞ്ഞതാണ്. ഇലക്ട്രിക് പർപ്പിൾ, ഫ്ലാഷ് ബ്ലാക്ക്, ഷാഡോ ഗ്രീൻ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു.
നവംബർ അവസാനത്തോടെ വൺപ്ലസ് ഏയ്സ് 6 പ്രോ മാക്‌സ് ചൈനയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്. അടുത്തിടെ ലീക്കായ ഒരു റീട്ടെയിൽ ബോക്‌സും സൂചിപ്പിക്കുന്നത് ലോഞ്ച് അടുത്തു എന്നാണ്. നേരത്തെ കണ്ടിട്ടുള്ള ഏയ്സ് 6 ടർബോ ആയിരിക്കും ഈ ഫോണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ഈ വർഷം അവസാനം ഇന്ത്യയിൽ വൺപ്ലസ് 15R എന്ന പേരിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിൽ 6.7 ഇഞ്ച് OLED ഡിസ്‌പ്ലേ ഉണ്ടായേക്കും. ഡിസ്‌പ്ലേ 1.5K റെസല്യൂഷനും 165Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വലിയ 8,000mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്, ഇതു 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും.
വൺപ്ലസ് ഏയ്സ് 6 പ്രോ മാക്സിൽ 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ) ഉള്ള 50 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ എന്നിങ്ങനെ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഈ ഫോണിലുണ്ടാവുക.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, NFC സപ്പോർട്ട്, X-ആക്സിസ് ലീനിയർ മോട്ടോർ, ശക്തമായ മെറ്റൽ മിഡ്-ഫ്രെയിം എന്നിവയാണ് മറ്റ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ ColorOS 16 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുക. ഇതിന് ഏകദേശം 216 ഗ്രാം ഭാരമുണ്ടാകാം.
പരസ്യം
പരസ്യം