വിവോ Y19s ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു; കൂടുതൽ വിവരങ്ങൾ അറിയാം
Photo Credit: Vivo
Vivo Y19s വിലയും പ്രധാന സവിശേഷതകളെ കുറിച്ച് സംക്ഷേപം
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വിവോ തങ്ങളുടെ പുതിയ ബജറ്റ് മോഡലായ വിവോ Y19s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിൻ്റെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ലിസ്റ്റിംഗ് അനുസരിച്ച്, വിവോ Y19s 5G മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലും രണ്ട് കളർ ചോയ്‌സുകളിലുമാണു ലഭ്യമാവുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഫൺടച്ച്‌ഒഎസ് 15-ലാണ് ഇത് പ്രവർത്തിക്കുക. മികച്ച പെർഫോമൻസും എഫിഷ്യൻസിയും നൽകുന്ന 6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റാണ് ഫോണിനു കരുത്ത് പകരുന്നത്. 6,000mAh ബാറ്ററിയുള്ള ഫോണിൻ്റെ പിന്നിൽ എൽഇഡി ഫ്ലാഷോടു കൂടിയ ഡ്യുവൽ ക്യാമറ മൊഡ്യൂൾ സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത്, ടിയർഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 5 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ടാകും. ഫോണിൻ്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ സാധാരണക്കാർക്കു താങ്ങാനാവുന്ന വിലയിലുള്ള ഫോണായിരിക്കും വിവോ Y19s.
ഇന്ത്യയിൽ വിവോ Y19s 5G ഫോണിൻ്റെ വില കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വിലയെക്കുറിച്ച് അറിയുന്നതിനായി ഗാഡ്‌ജെറ്റ്‌സ് 360 വിവോയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവരങ്ങൾ ലഭ്യമാകുമ്പോൾ അപ്‌ഡേറ്റ് ചെയ്യും. ഔദ്യോഗിക ലിസ്റ്റിംഗ് അനുസരിച്ച്, ഫോൺ 4GB റാം + 64 ജിബി സ്റ്റോറേജ്, 4GB റാം + 128 ജിബി സ്റ്റോറേജ്, 6GB റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ നാലു വേരിയൻ്റുകളിൽ എത്തും. മജസ്റ്റിക് ഗ്രീൻ, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
അതേസമയം, ഗിസ്‌മോചിനയുടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത് 4GB റാമും 64GB സ്റ്റോറേജുമുള്ള ഈ ഫോണിൻ്റെ അടിസ്ഥാന മോഡലിന് 10,999 രൂപ വില വരുമെന്നാണ്. 4GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 11,999 രൂപയും 6GB റാമും 128GB സ്റ്റോറേജുമുള്ള ടോപ്പ് മോഡലിന് 13,499 രൂപയും വില പ്രതീക്ഷിക്കുന്നു. ഈ വിലകൾ വിവോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് വിവോ Y19s 5G. ഇതിലെ 6.74 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ 720×1,600 പിക്‌സൽ എച്ച്‌ഡി+ റെസല്യൂഷൻ, 90Hz റിഫ്രഷ് റേറ്റ്, 700nits പീക്ക് ബ്രൈറ്റ്‌നസ് ലെവൽ എന്നിവയെ പിന്തുണയ്ക്കുന്നു. കൂടാതെ ഡിസ്പ്ലേ എൻടിഎസ്‌സി കളർ റേഞ്ചിൻ്റെ 70 ശതമാനവും ഉൾക്കൊള്ളുന്നു.
എട്ട് കോറുകളുള്ള 6nm മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6GB വരെ LPDDR4X റാമും 128GB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 2TB വരെ വികസിപ്പിക്കാൻ കഴിയും.
ഫോട്ടോകൾക്കും വീഡിയോകൾക്കുമായി, വിവോ Y19s 5G-യിൽ രണ്ട് റിയർ ക്യാമറകളും സെൽഫികൾക്കായി 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്. നൈറ്റ്, പോർട്രെയ്റ്റ്, സ്ലോ-മോ, ലൈവ് ഫോട്ടോ, ടൈം-ലാപ്സ് തുടങ്ങിയ വ്യത്യസ്ത മോഡുകളെ റിയർ ക്യാമറ പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഫോണിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗ്ലോനാസ്, ബെയ്ഡൗ, ഗലീലിയോ, ക്യുഇസെഡ്എസ്എസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആക്സിലറോമീറ്റർ, പ്രോക്സിമിറ്റി, ആംബിയന്റ് ലൈറ്റ്, ഇ-കോമ്പസ് സെൻസറുകൾ എന്നിവയും ഇതിലുണ്ട്.
15W വയർഡ് ചാർജിംഗ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇതിനു പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കാൻ IP64 റേറ്റിംഗ് ഉണ്ടെന്നും വിവോ പറയുന്നു. ഏകദേശം 199 ഗ്രാം ഭാരവും 167.3×76.95×8.19 മില്ലിമീറ്റർ വലിപ്പവുമാണ് ഈ ഫോണിനുള്ളത്.
പരസ്യം
പരസ്യം