ഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാസ് എൻട്രി; റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവ ലോഞ്ച് ചെയ്തു

വിയറ്റ്നാമിൽ റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവ ലോഞ്ച് ചെയ്തു; വിശദമായി അറിയാം

ഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിലേക്ക് മാസ് എൻട്രി; റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവ ലോഞ്ച് ചെയ്തു

Photo Credit: Realme

Realme C85 5G, C85 Pro 4G വില ₹13,999 മുതൽ; ശക്തമായ ഡിസ്‌പ്ലേയും ബാറ്ററിയും ഉണ്ട്

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ റിയൽമി Ul 6-ലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്ന
  • 8 മെഗാപിക്സൽ സെൽഫി ഷൂട്ടർ ഈ ഫോണുകളിലുണ്ടാകും
  • 45W സെൽഫി ക്യാമറയും റിയൽമി C85 സീരീസിലുണ്ടാകും
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി തങ്ങളുടെ സി-സീരീസ് ലൈനപ്പിന്റെ ഭാഗമായി വിയറ്റ്നാമിൽ രണ്ട് പുതിയ ഫോണുകൾ ലോഞ്ച് ചെയ്തു. റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നീ ഫോണുകൾ ശക്തമായ ബാറ്ററി ലൈഫും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതിനാൽ മിഡ്-റേഞ്ച് വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. 7,000mAh ബാറ്ററിയുമായി എത്തുന്ന ഈ രണ്ടു ഫോണുകളും 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. 6.8 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും 50 മെഗാപിക്സൽ മെയിൻ ക്യാമറയും ഈ ഫോണുകളിൽ ഉണ്ടാകും. ഉയർന്ന റിഫ്രഷ്-റേറ്റുള്ള LCD ഡിസ്‌പ്ലേയും മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്പുമായാണ് റിയൽമി C85 5G എത്തുന്നത്. അതേസമയം, റിയൽമി C85 പ്രോ 4G-യിൽ AMOLED ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 685 പ്രോസസറുമാണു നൽകിയിരിക്കുന്നത്. രണ്ട് ഫോണുകളും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ റിയൽമിയുടെ സ്വന്തം ഇൻ്റർഫേസായ റിയൽമി UI 6 ഉപയോഗിച്ചാണ് പ്രവർത്തിക്കുക.

റിയൽമി C85 5G, റിയൽമി C85 പ്രോ 4G എന്നിവയുടെ വില, കളർ ഓപ്ഷൻസ്:

8GB റാമും 256GB സ്റ്റോറേജുമുള്ള റിയൽമി C85 5G ഫോണിന് 7,690,000 VND (ഏകദേശം 26,100 രൂപ) വില വരുമെന്നാണു റിപ്പോർട്ട്. അതേസമയം, റിയൽമി C85 പ്രോ 4G-യുടെ 8GB റാം + 128GB സ്റ്റോറേജ് വേരിയൻ്റിന് 6,490,000 VND (ഏകദേശം 22,100 രൂപ) മുതൽ വില ആരംഭിക്കുന്നു. ഇതിൻ്റെ 256 ജിബി സ്റ്റോറേജ് വേരിയന്റിന് 7,090,000 VND (ഏകദേശം 24,100 രൂപ) വിലവരും.

രണ്ട് സ്മാർട്ട്‌ഫോണുകളും പാരറ്റ് പർപ്പിൾ, പീക്കോക്ക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാണ്. ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമോയെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

റിയൽമി C85 5G ഫോണിൻ്റെ സവിശേഷതകൾ:

1570×720 പിക്സൽ റെസല്യൂഷൻ, 144Hz വരെ റീഫ്രഷ് റേറ്റ്, ഹൈ ബ്രൈറ്റ്നസ് മോഡിൽ (HBM) 1,200nits വരെ ബ്രൈറ്റ്നസ് എന്നിവ വാഗ്ദാനം ചെയ്യുന്ന 6.8 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് റിയൽമി C85 5G-യിലുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുമായി വരുന്ന ഇതിൽ 8GB റാമും 256GB ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു. 24GB വരെ വെർച്വൽ റാമിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു. ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ റിയൽമി UI 6-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി C85 5G-യിൽ 50 മെഗാപിക്സൽ സോണി IMX852 മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7,000mAh ബാറ്ററിയും ഇതിലുൾപ്പെടുത്തിയിരിക്കുന്നു.

ഡ്യുവൽ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 6,050mm സ്ക്വയർ വിസി കൂളിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. വെള്ളം, പൊടി എന്നിവയിൽ നിന്നുള്ള പ്രതിരോധത്തിനായി IP69 പ്രോ റേറ്റിംഗും വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി (ചില പ്രദേശങ്ങളിൽ), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്. ഫോണിന്റെ വലുപ്പം 166.07 × 77.93 × 8.38 മില്ലിമീറ്ററും ഭാരം ഏകദേശം 215 ഗ്രാമും ആണ്.

റിയൽമി C85 പ്രോ 4G-യുടെ സവിശേഷതകൾ:

1080×2344 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റുമുള്ള 6.8 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് റിയൽമി C85 പ്രോ 4G-യിൽ വരുന്നത്. സ്‌ക്രീൻ 4,000nits വരെ പീക്ക് ബ്രൈറ്റ്‌നെസും ഹൈ ബ്രൈറ്റ്‌നെസ് മോഡിൽ (HBM) 1,200nits-ഉം വാഗ്ദാനം ചെയ്യുന്നു. 8GB റാമും 128GB അല്ലെങ്കിൽ 256GB ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 685 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 24GB വരെ വെർച്വൽ റാമിനെയും ഇതു പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ റിയൽമി Ul 6-ൽ ഈ ഫോൺ പ്രവർത്തിക്കുന്നു.

റിയൽമി C85 പ്രോ 4G-യിൽ 50 മെഗാപിക്സൽ മെയിൻ റിയർ സെൻസറും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള വലിയ 7,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ഡ്യുവൽ സ്പീക്കറുകൾ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്, 6,050mm സ്ക്വയർ വിസി കൂളിംഗ് സിസ്റ്റം, വെള്ളം, പൊടി പ്രതിരോധത്തിനുള്ള IP69 റേറ്റിംഗ് എന്നിവയാണ് മറ്റ് സവിശേഷതകൾ. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 5, ബ്ലൂടൂത്ത് 5.0, എൻ‌എഫ്‌സി (പ്രദേശത്തെ ആശ്രയിച്ച്), യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. 164.40 × 77.99 × 8.09 മിമി വലിപ്പവും ഏകദേശം 205 ഗ്രാം ഭാരവുമാണ് ഈ ഫോണിനുള്ളത്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസ് നോർദ് 4 ഫോണിൻ്റെ വില 24,000 രൂപയിൽ താഴെയായി കുറഞ്ഞു; ആമസോൺ ഓഫറിൻ്റെ വിശദമായ വിവരങ്ങൾ
  2. ഓപ്പോ ഫൈൻഡ് X8 പ്രോക്ക് 18,000 രൂപയോളം വിലക്കിഴിവ്; ഫ്ലിപ്കാർട്ട് ഓഫറിൻ്റെ വിശദമായ വിവരങ്ങൾ അറിയാം
  3. സാംസങ്ങ് ഗാലക്സി S25 അൾട്രക്ക് 22,000 രൂപ വരെ വില കുറഞ്ഞു; ഫ്ലിപ്കാർട്ടിലെ ഡീലിൻ്റെ വിശദമായ വിവരങ്ങൾ
  4. ഒറ്റയടിക്ക് ആറ് ഇയർബഡുകൾ ലോഞ്ച് ചെയ്ത് എച്ച്എംഡി; ഡബ് X50 പ്രോ, X50, S60, P70, P60, P50 എന്നിവ പുറത്തിറക്കി
  5. ഷവോമിയുടെ മൂന്നു പ്രൊഡക്റ്റുകൾ ഒരുമിച്ചെത്തുന്നു; ഷവോമി വാച്ച് 5, ഷവോമി ബഡ്സ് 6, ഷവോമി 17 അൾട്ര എന്നിവ ഉടൻ ലോഞ്ച് ചെയ്യും
  6. വാട്സ്ആപ്പ് ചാനലുകളെ കൂടുതൽ സജീവമാക്കാൻ ക്വിസ് ഫീച്ചർ വരുന്നു; കൂടുതൽ വിവരങ്ങൾ അറിയാം
  7. ആറായിരം രൂപയിൽ കൂടുതൽ വിലക്കിഴിവിൽ സാംസങ്ങ് ഗാലക്സി M56 സ്വന്തമാക്കാം; ഓഫറിനെ കുറിച്ചുള്ള വിവരങ്ങൾ
  8. 10,100mAh ബാറ്ററിയുമായി വാവെയ് മെറ്റ്പാഡ് 11.5 (2026) വിപണിയിൽ; പ്രധാനപ്പെട്ട വിശേഷങ്ങൾ അറിയാം
  9. സാംസങ്ങ് ഗാലക്സി S26-ൻ്റെ വൈദ്യുതി കാര്യക്ഷമത കുറഞ്ഞേക്കും; എക്സിനോസ് 2600 ചിപ്പ് എക്സ്റ്റേണൽ മോഡത്തെ ആശ്രയിക്കുമെന്നു റിപ്പോർട്ട്
  10. വിവോ X200 സ്വന്തമാക്കാൻ ഇതിനേക്കാൾ മികച്ചൊരു അവസരമില്ല; ആമസോണിൽ ഫോണിനു വമ്പൻ ഡിസ്കൗണ്ട്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »