വൺപ്ലസ് ഏയ്സ് 6T ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; പ്രധാന വിവരങ്ങൾ അറിയാം
ഈ നവംബറിൽ ചൈനയിൽ OnePlus Ace 6T ലോഞ്ച് ചെയ്യുമെന്ന് OnePlus സ്ഥിരീകരിച്ചു.
വൺപ്ലസ് ഏയ്സ് 6 ലൈനപ്പിലെ മറ്റൊരു ഫോൺ ഉടനെ തന്നെ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. വൺപ്ലസ് ഏയ്സ് 6T എന്ന പേരിലുള്ള ഈ ഫോൺ നവംബർ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യാൻ പോവുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതുവരെ കൃത്യമായ ലോഞ്ച് തീയതി സംബന്ധിച്ച വിവരങ്ങൾ വൺപ്ലസ് പങ്കുവെച്ചിട്ടില്ലെങ്കിലും ചൈനയിൽ ഫോണിൻ്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചിട്ടുണ്ട്. സമാനമായ ഒരു മോഡലിന്റെ ആഗോള റിലീസിനെക്കുറിച്ചും ഈ ലോഞ്ച് സൂചന നൽകുന്നുണ്ട്. അടുത്തിടെ, വൺപ്ലസ് 15R ഇന്ത്യയിലും മറ്റ് വിപണികളിലും ഉടനെ തന്നെ എത്തുമെന്ന് വൺപ്ലസ് പ്രഖ്യാപിച്ചിരുന്നു. ലീക്കുകൾ പ്രകാരം, ഈ ഗ്ലോബൽ മോഡൽ വരാനിരിക്കുന്ന വിവോ എയ്സ് 6T-യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാൻ സാധ്യതയുണ്ട്. ക്വാൽകോം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന, റിലീസ് ചെയ്യാത്ത, പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റുമായി വരുന്ന ആദ്യത്തെ ഫോൺ ഇതായിരിക്കുമെന്നും പറയപ്പെടുന്നു. ചൈനയ്ക്ക് പുറത്തുള്ള ഉപയോക്താക്കൾക്ക് മറ്റൊരു പേരിൽ ഈ ഫോൺ ലഭിച്ചേക്കാം.
വൺപ്ലസ് എയ്‌സ് 6T ഈ മാസം ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ വൺപ്ലസ് സ്ഥിരീകരിച്ചു. കമ്പനി കൃത്യമായ ലോഞ്ച് തീയതി പങ്കുവെച്ചിട്ടില്ലെങ്കിലും ഫോൺ ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഓപ്പോ ചൈന ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ ഈ ഹാൻഡ്സെറ്റുകൾ ഇപ്പോൾ പ്രീ-ഓർഡറുകൾ ചെയ്യാൻ കഴിയും. ഔദ്യോഗിക ലോഞ്ച് വളരെ വേഗം നടക്കുമെന്ന് ഈ പ്രീ-ബുക്കിംഗ് ഓപ്ഷൻ സൂചിപ്പിക്കുന്നു. റിലീസിനോട് അടുക്കുമ്പോൾ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൺപ്ലസ് പങ്കിടുന്നുണ്ടാകും.
വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല, എന്നാൽ ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) എക്സിൽ പോസ്റ്റ് ചെയ്തത് വൺപ്ലസ് ഏയ്സ് 6T ആഗോളതലത്തിൽ പുറത്തിറങ്ങുമെന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇന്ത്യയിലും മറ്റ് വിപണികളിലും വൺപ്ലസ് 15R എന്ന മറ്റൊരു പേരിലായിരിക്കും ഫോൺ എത്തുന്നത്. പുതുതായി ലോഞ്ച് ചെയ്ത വൺപ്ലസ് 15-ന് സമാനമായ ഒരു റിയർ ക്യാമറ ഡിസൈൻ ഏയ്സ് 6T-യിലും ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നിരുന്നാലും, ട്രിപ്പിൾ-ക്യാമറ സെറ്റപ്പിനു പകരം, വൺപ്ലസ് ഏയ്സ് 6-ലെ പോലെ ഡ്യുവൽ റിയർ ക്യാമറകളേ ഇതിലുണ്ടാകൂ. ആ മോഡലിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമാണ് ഉൾപ്പെടുന്നത്.
ഔദ്യോഗികമായി പ്രഖ്യാപനം നടന്നിട്ടില്ലാത്ത ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ഉപയോഗിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോൺ വൺപ്ലസ് 6T ആയിരിക്കുമെന്നും ടിപ്‌സ്റ്റർ പറയുന്നു. വൺപ്ലസ് 15, വൺപ്ലസ് ഏയ്സ് 6 എന്നിവയ്ക്ക് സമാനമായി 165Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ഫോണിൽ ഉണ്ടെന്നും അഭ്യൂഹമുണ്ട്. ഈ വിവരങ്ങളൊന്നും വൺപ്ലസ് സ്ഥിരീകരിച്ചിട്ടില്ല എന്നതിനാൽ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതു വരെ ഈ വിശദാംശങ്ങളെ ശ്രദ്ധാപൂർവ്വം പരിഗണിക്കണം.
നേരത്തെ വൺപ്ലസ് ഏയ്സ് 6-ന്റെ റീബ്രാൻഡഡ് വേരിയൻ്റ് ആയിരിക്കും വൺപ്ലസ് 15R എന്ന കിംവദന്തികൾ ഉണ്ടായിരുന്നു. അടുത്തിടെ, ഇന്ത്യയിലും മറ്റ് ആഗോള സ്ഥലങ്ങളിലുമായി വൺപ്ലസ് 15 ലോഞ്ച് ചെയ്യുന്നതിനിടയിൽ, വരാനിരിക്കുന്ന വൺപ്ലസ് 15R-ന്റെ ടീസർ വൺപ്ലസ് അവതരിപ്പിക്കുകയുണ്ടായി. 16GB വരെ LPDDR5X അൾട്രാ റാമും 1TB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും വൺപ്ലസ് ഏയ്സ് 6T-യിൽ വന്നേക്കാമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇലക്ട്രിക് പർപ്പിൾ, ഫ്ലാഷ് ബ്ലാക്ക്, ഷാഡോ ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ പുറത്തിറങ്ങും എന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം