ഓപ്പോ ഫൈൻഡ് X9 സീരീസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും; ഫോണിന് പ്രതീക്ഷിച്ചതിലും വില കൂടുതലായേക്കാം

ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യയിലേക്ക്; പ്രതീക്ഷിച്ചതിലും വില കൂടിയേക്കാം

ഓപ്പോ ഫൈൻഡ് X9 സീരീസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും; ഫോണിന് പ്രതീക്ഷിച്ചതിലും വില കൂടുതലായേക്കാം

Oppo Find X9 Pro (படம்) ஒரு சதுர பின்புற கேமரா தொகுதியைக் கொண்டுள்ளது.

ഹൈലൈറ്റ്സ്
  • ഒരു ഇന്ത്യൻ റീട്ടെയിലർ വെബ്സൈറ്റിൽ ഓപ്പോ ഫൈൻഡ് X9 സീരീസ് ലിസ്റ്റ് ചെയ്തിട
  • മീഡിയാടെക് ചിപ്പാണ് ഓപ്പോ ഫൈൻഡ് X9 സീരീസിലുണ്ടാവുക
  • കമ്പനി ഇതുവരെ വിലയെക്കുറിച്ച് ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ ഫൈൻഡ് X9 സീരീസ് നവംബർ 18, ചൊവ്വാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ സീരീസിൽ ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിങ്ങനെ രണ്ടു മോഡലുകൾ ഉൾപ്പെടുന്നു. രണ്ട് മോഡലുകളും ഫ്ലിപ്കാർട്ടിലൂടെയും ഒപ്പോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും വാങ്ങാനായി ലഭ്യമാകും. ഓരോ ഫോണും രണ്ട് നിറങ്ങളിലും ലഭ്യമാകും. അടുത്തിടെ, ഈ സീരീസിലെ ഫോണുകൾക്ക് പ്രതീക്ഷിക്കുന്ന വിലകൾ പുറത്തു വന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ റീട്ടെയിൽ വെബ്‌സൈറ്റിൽ കണ്ട പുതിയ ലിസ്റ്റിംഗിൽ മുൻ റിപ്പോർട്ടുകൾ സൂചിപ്പിച്ചതിനേക്കാൾ അല്പം ഉയർന്ന വിലയാണ് ഈ ഫോണുകൾക്കു കാണിക്കുന്നത്. ഈ സീരീസിൻ്റെ ഇന്ത്യയിലെ വില ആളുകൾ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമാകാം എന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ എന്നിവ പുതിയ മീഡിയാടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുക. ഫോണുകളുടെ ചൈനീസ്, ഗ്ലോബൽ വേരിയൻ്റുകളിൽ ഇതേ പ്രോസസർ ആയിരുന്നു.

ഓപ്പോ ഫൈൻഡ് X9 സീരീസിന് ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വിലയും സ്റ്റോറേജ് വിവരങ്ങളും:

വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യൻ റീട്ടെയിലറായ പൂർവിക മൊബൈൽസിൻ്റെ വെബ്‌സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. ലിസ്റ്റിങ്ങ് ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകൾ, നിറങ്ങൾ, ഇന്ത്യയിലെ വിലകൾ എന്നിവ വെളിപ്പെടുത്തി. ലിസ്റ്റിംഗ് അനുസരിച്ച്, 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഓപ്പോ ഫൈൻഡ് X9 പ്രോയുടെ സിംഗിൾ വേരിയന്റിന് 1,09,999 രൂപയാണ് വില.

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്പോ ഫൈൻഡ് X9-ൻ്റെ ബേസ് മോഡൽ 79,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റും ഉണ്ട്, ഇതിന് 89,999 രൂപ വില പ്രതീക്ഷിക്കുന്നു. രണ്ട് ഫോണുകളും 1% ചെറിയ കിഴിവോടെ എന്നാണു ലിസ്റ്റിങ്ങിൽ കാണിക്കുന്നത്. എന്നാൽ സീരീസ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ഇതിൽ മാറ്റമുണ്ടായേക്കാം.

ഒരു ടിപ്‌സ്റ്റർ ഫൈൻഡ് X9 സീരീസിൻ്റെ പ്രതീക്ഷിക്കുന്ന വിലകൾ അല്പം കുറവായിരിക്കുമെന്ന വിവരം ഷെയർ ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ വിലകൾ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ, ഫൈൻഡ് X9 പ്രോയുടെ 16 ജിബി + 512 ജിബി മോഡൽ 99,999 രൂപയ്ക്ക് ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. സ്റ്റാൻഡേർഡ് ഫൈൻഡ് X9-ന്റെ അടിസ്ഥാന പതിപ്പിന് 74,999 രൂപയും ഉയർന്ന മോഡലിന് 84,999 രൂപയുമാണ് പ്രതീക്ഷിക്കുന്നത് എന്നും ടിപ്സ്റ്റർ പറഞ്ഞിരുന്നു.

ഓപ്പോ ഫൈൻഡ് X9 സീരീസിൻ്റെ ലോഞ്ച് തീയ്യതിയും സവിശേഷതകളും:

ഓപ്പോ ഫൈൻഡ് X9 സീരീസ് നവംബർ 18, ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ഫ്ലിപ്കാർട്ടിലും ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിലും ലഭ്യമാകുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇവയുടെ കളർ ഓപ്ഷനുകളും കമ്പനി പ്രഖ്യാപിച്ചു. ഓപ്പോ ഫൈൻഡ് X9 സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ നിറങ്ങളിൽ വരുമ്പോൾ ഫൈൻഡ് X9 പ്രോ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ നിറങ്ങളിൽ ലഭ്യമാകും.

സവിശേഷതകളുടെ കാര്യത്തിൽ, ഫൈൻഡ് X9 സീരീസ് മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണുകൾ 16GB വരെ LPDDR5x റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഉള്ളതായിരിക്കാം. ചൈനീസ് വേരിയൻ്റിൽ 1TB സ്റ്റോറേജ് ഓപ്ഷനുണ്ട്.

ആഗോള മോഡലിന് സമാനമായി 1,272×2,772 പിക്‌സൽ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഫൈൻഡ് X9 പ്രോയിൽ ഉണ്ടായിരിക്കാം. പ്രോ വേരിയൻ്റിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP66, IP68, IP69 റേറ്റിംഗുകൾ ഉണ്ടായിരിക്കും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വാങ്ങുന്നതിനു മുൻപേ ലാവ അഗ്നി 4-ൻ്റെ എക്സ്പീരിയൻസ് അറിയാം; ഹോം ഡെമോ ക്യാമ്പയിനുമായി ലാവ
  2. വൺപ്ലസ് 15R രണ്ടു നിറങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തും; ലോഞ്ചിങ്ങിനായി ഇനിയധികം കാത്തിരിക്കേണ്ട്
  3. മറ്റു സോഷ്യൽ മീഡിയകൾക്കൊരു വെല്ലുവിളിയാകും; പുതിയ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് എക്സ്
  4. ഗംഭീര ക്യാമറ സെറ്റപ്പുമായി വിവോ X300 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  5. ഇന്ത്യയിലെത്തുമ്പോൾ വൺപ്ലസ് 15R ആയി മാറും; വൺപ്ലസ് ഏയ്സ് 6T-യുടെ ലോഞ്ച് ടൈംലൈൻ തീരുമാനമായി
  6. ഓപ്പോ ഫൈൻഡ് X9 സീരീസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും; ഫോണിന് പ്രതീക്ഷിച്ചതിലും വില കൂടുതലായേക്കാം
  7. രണ്ടു കിടിലൻ മോഡലുകളുമായി പോക്കോ F8 സീരീസ് ഉടനെ ലോഞ്ച് ചെയ്യും; ഫോണിൻ്റെ ചില സവിശേഷതകളും പുറത്ത്
  8. ഇന്ത്യയിലെത്തുന്ന വിവോ X 00 ഫോണിൻ്റെ വില വിവരങ്ങൾ പുറത്ത്; ടെലികൺവേർട്ടർ ലെൻസിൻ്റെ വിലയും അറിയാം
  9. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  10. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »