ഗംഭീര ക്യാമറ സെറ്റപ്പുമായി വിവോ X300 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു

വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി പ്രഖ്യാപിച്ചു; വിശദമായി അറിയാം

ഗംഭീര ക്യാമറ സെറ്റപ്പുമായി വിവോ X300 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു

Photo Credit: Vivo

വിവോ എക്സ് 300 ലൈനപ്പിൽ സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം സജ്ജീകരിച്ചിരിക്കുന്നു.

ഹൈലൈറ്റ്സ്
  • വിവോ X300, വിവോ X300 പ്രോ എന്നീ മോഡലുകളാണ് ഈ ഫോണിലുണ്ടാവുക
  • ഡൈമൻസിറ്റി 9500 ചിപ്പാണ് ഈ ഫോണുകൾക്കു കരുത്തു നൽകുക
  • ഇന്ത്യൻ വിപണിക്കു മാത്രമായുള്ള പ്രത്യേക കളർ ഓപ്ഷൻ ഈ ഫോണുകൾക്ക് ഉണ്ടാകും
പരസ്യം

ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. വിവോയുടെ ഏറ്റവും പുതിയ X300 സീരീസ് അടുത്ത മാസം രാജ്യത്ത് എത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീരീസിൽ വിവോ 300, വിവോ X300 പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടും. മികച്ച നിലവാരമുള്ള ലെൻസ് ടെക്നോളജിക്കു പേരുകേട്ട, സീസുമായി സഹകരിച്ച് പ്രത്യേകം ട്യൂൺ ചെയ്ത ശക്തമായ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ഈ രണ്ട് ഫോണുകളിൽ ഉണ്ടായിരിക്കും. വിവോ X300 സീരീസ് ഒക്ടോബർ 13-ന് ചൈനയിലാണ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് അതേ മാസം തന്നെ ഈ ഫോണുകൾ ആഗോളതലത്തിലും പുറത്തിറക്കി. ഇപ്പോൾ, ഇന്ത്യയിലുള്ളവർക്കും ഈ ഫ്ലാഗ്ഷിപ്പ് സീരീസ് ഫോണുകൾ ഉടൻ ലഭിക്കാൻ പോവുകയാണ്. ഇതിനു പുറമെ, ഇന്ത്യൻ വിപണിക്കായി ഒരു പ്രത്യേക സർപ്രൈസും വിവോ വെളിപ്പെടുത്തിയിട്ടുണ്ട്. ഫോണുകൾ ഇന്ത്യൻ വിപണിക്കു മാത്രമായി ചുവപ്പ് നിറത്തിലുള്ള വേരിയൻ്റിൽ ലഭ്യമാകും. ശക്തമായ ക്യാമറ സവിശേഷതകളും പ്രീമിയം ഡിസൈനുമുള്ള X300 സീരീസ് ഇന്ത്യയിൽ തരംഗമാകാൻ സാധ്യതയുണ്ട്.

വിവോ X300 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന തീയ്യതി:

വിവോ X300, വിവോ X300 പ്രോ എന്നിവ ഡിസംബർ 2-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതൊരു പ്രത്യേക ലോഞ്ച് ഇവൻ്റാകുമോ അതോ, സൈലൻ്റായ ലോഞ്ച് ആകുമോയെന്ന് വിവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കമ്പനി ഒരു ഫുൾ ഇവൻ്റാണു നടത്താൻ തീരുമാനിച്ചിരിക്കുന്നത് എങ്കിൽ, വിവോയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലും ആളുകൾക്കത് ലൈവായി കാണാൻ കഴിയും. ലോഞ്ച് ഫോർമാറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ X300 സീരീസിലെ ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റും മറ്റു സവിശേഷതകളും:

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന X300 സീരീസ് ഫോണുകളിൽ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റ് ലഭ്യമാകുമെന്ന സൂചന വിവോ നൽകിയിട്ടുണ്ട്. ഈ കിറ്റിൽ സ്പെഷ്യൽ സീസ് 2.35x ടെലികൺവെർട്ടർ ലെൻസുകൾ ഉൾപ്പെടുന്നു. ലെൻസുകൾ ഉയർന്ന ഒപ്റ്റിക്കൽ സൂം ഉപയോഗിച്ച് ഫോട്ടോകൾ പകർത്താൻ സഹായിക്കുന്നതിനൊപ്പം ചിത്രങ്ങളുടെ ക്ലാരിറ്റി വ്യക്തമായി നിലനിർത്തുകയും ചെയ്യുന്നു. ക്യാമറ ആപ്പിനുള്ളിലെ ഒരു പ്രത്യേക ടെലികൺവെർട്ടർ മോഡ് ഉപയോഗിച്ചാണ് കിറ്റ് പ്രവർത്തിക്കുന്നത്. കൂടാതെ ഇത് എൻ‌എഫ്‌സിയെ സപ്പോർട്ട് ചെയ്യുന്നു. അതിനാൽ ഫോണിന് ലെൻസ് വേഗത്തിൽ കണ്ടെത്താനും ശരിയായ സെറ്റിങ്ങ്സ് ഓട്ടോമാറ്റിക്കായി ഓണാക്കാനും കഴിയും.

ഇന്ത്യയിലെത്തുന്ന വിവോ X300 സീരീസിലെ രണ്ട് ഫോണുകളും 3nm മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റിൽ പ്രവർത്തിക്കും. മികച്ച ഫോട്ടോ, വീഡിയോ പ്രോസസ്സിംഗിനായി വിവോയുടെ പ്രോ ഇമേജിംഗ് VS1 ചിപ്പും V3+ ഇമേജിംഗ് ചിപ്പും ഇതിൽ ഉൾപ്പെടും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ഔട്ട് ഓഫ് ദി ബോക്സിലാണ് ഫോണുകൾ വരുന്നത്.

വിവോ X300 പ്രോയിൽ സീസ്-ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകും. f/1.57 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സോണി LYT-828 മെയിൻ ക്യാമറ, f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറ, f/2.67 അപ്പേർച്ചറുള്ള 200 മെഗാപിക്സൽ HPB APO ടെലിഫോട്ടോ ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സാംസങ് JN1 സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

സ്റ്റാൻഡേർഡ് വിവോ X300 മോഡലിൽ OIS-ഉം f/1.68 അപ്പേർച്ചറും ഉള്ള 200 മെഗാപിക്സൽ HPB മെയിൻ ക്യാമറ, OIS ഉം f/2.57 അപ്പേർച്ചറും ഉള്ള 50 മെഗാപിക്സൽ സോണി LYT-602 ടെലിഫോട്ടോ ലെൻസ്, f/2.0 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ സാംസങ് JN1 അൾട്രാ-വൈഡ് ക്യാമറ എന്നിവ ഉണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 50 മെഗാപിക്സൽ സാംസങ് JN1 ഫ്രണ്ട് ക്യാമറയും ഇതിലുണ്ടാകും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വാങ്ങുന്നതിനു മുൻപേ ലാവ അഗ്നി 4-ൻ്റെ എക്സ്പീരിയൻസ് അറിയാം; ഹോം ഡെമോ ക്യാമ്പയിനുമായി ലാവ
  2. വൺപ്ലസ് 15R രണ്ടു നിറങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തും; ലോഞ്ചിങ്ങിനായി ഇനിയധികം കാത്തിരിക്കേണ്ട്
  3. മറ്റു സോഷ്യൽ മീഡിയകൾക്കൊരു വെല്ലുവിളിയാകും; പുതിയ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് എക്സ്
  4. ഗംഭീര ക്യാമറ സെറ്റപ്പുമായി വിവോ X300 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  5. ഇന്ത്യയിലെത്തുമ്പോൾ വൺപ്ലസ് 15R ആയി മാറും; വൺപ്ലസ് ഏയ്സ് 6T-യുടെ ലോഞ്ച് ടൈംലൈൻ തീരുമാനമായി
  6. ഓപ്പോ ഫൈൻഡ് X9 സീരീസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും; ഫോണിന് പ്രതീക്ഷിച്ചതിലും വില കൂടുതലായേക്കാം
  7. രണ്ടു കിടിലൻ മോഡലുകളുമായി പോക്കോ F8 സീരീസ് ഉടനെ ലോഞ്ച് ചെയ്യും; ഫോണിൻ്റെ ചില സവിശേഷതകളും പുറത്ത്
  8. ഇന്ത്യയിലെത്തുന്ന വിവോ X 00 ഫോണിൻ്റെ വില വിവരങ്ങൾ പുറത്ത്; ടെലികൺവേർട്ടർ ലെൻസിൻ്റെ വിലയും അറിയാം
  9. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  10. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »