രണ്ടു കിടിലൻ മോഡലുകളുമായി പോക്കോ F8 സീരീസ് ഉടനെ ലോഞ്ച് ചെയ്യും; ഫോണിൻ്റെ ചില സവിശേഷതകളും പുറത്ത്

പോക്കോ F8 സീരീസ് ലോഞ്ചിങ്ങ് തീയ്യതി പ്രഖ്യാപിച്ചു; പ്രധാന വിവരങ്ങൾ അറിയാം

രണ്ടു കിടിലൻ മോഡലുകളുമായി പോക്കോ F8 സീരീസ് ഉടനെ ലോഞ്ച് ചെയ്യും; ഫോണിൻ്റെ ചില സവിശേഷതകളും പുറത്ത്

പോക്കോ എഫ്8 സീരീസ് നവംബർ 26 ന് പുറത്തിറങ്ങും.

ഹൈലൈറ്റ്സ്
  • സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സീരീസ് ചിപ്പാണ് ഈ ഫോണുകളിലുണ്ടാവുക
  • ഓഡിയോ ട്യൂണിങ്ങിനായി ബോസുമായി ഓപ്പോ സഹകരിച്ചേക്കും
  • ഓഡിയോ ട്യൂണിങ്ങിനായി ബോസുമായി ഓപ്പോ സഹകരിച്ചേക്കും
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പോക്കോ, തങ്ങളുടെ ഏറ്റവും പുതിയ പോക്കോ F8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നവംബർ 26-ന് ഇന്തോനേഷ്യയിലെ ബാലിയിൽ ഫോണിൻ്റെ ലോഞ്ച് ഔദ്യോഗികമായി നടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. പരിപാടിയിൽ, പോക്കോ F8 പ്രോ, പോക്കോ F8 അൾട്ര എന്നീ രണ്ട് പ്രധാന മോഡലുകളാണു ലോഞ്ച് ചെയ്യുന്നത്. ഇതിലെ പോക്കോ F8 അൾട്ര ചൈനയിൽ മുൻപ് ലോഞ്ച് ചെയ്ത റെഡ്മി K90 പ്രോ മാക്സിൻ്റെ റീബ്രാൻഡ് വേർഷൻ ആയിരിക്കുമെന്നു റിപ്പോർട്ടുകളുണ്ട്. വരാനിരിക്കുന്ന ഫോണുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പോക്കോ പരസ്യമായി പങ്കുവെക്കുന്നത് ഇതാദ്യമായാണ്. ഇതുവരെ ഈ ഫോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സർട്ടിഫിക്കേഷനിൽ നിന്നും ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റുകളിൽ നിന്നുമാണ് പുറത്തു വന്നിരുന്നത്. ഈ ലിസ്റ്റിംഗുകളിൽ സൂചിപ്പിച്ച നിരവധി സവിശേഷതകളിൽ നിന്നും പോക്കോ
മികച്ചൊരു മോഡലാണു തയ്യാറാക്കുന്നതെന്ന സൂചന ലഭിച്ചിരുന്നു. പോക്കോ F8 സീരീസ് ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് സീരീസ് ചിപ്‌സെറ്റുകളുമായാണു വരികയെന്നാണു റിപ്പോർട്ടുകൾ.

പോക്കോ F8 സീരീസ് ഫോണുകളുടെ ലോഞ്ച് തീയ്യതി:

എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കിട്ട ഒരു പോസ്റ്റിലൂടെ പോക്കോ F8 പ്രോ, പോക്കോ F8 അൾട്ര എന്നിവ നവംബർ 26-ന് ലോഞ്ച് ചെയ്യുമെന്ന് ഒഫീഷ്യൽ ഗ്ലോബൽ അക്കൗണ്ടിലൂടെ കമ്പനി സ്ഥിരീകരിച്ചു. ഇന്തോനേഷ്യയിലെ ബാലിയിൽ പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30) പരിപാടി ആരംഭിക്കും. ഈ പുതിയ സ്മാർട്ട്‌ഫോൺ സീരീസിൻ്റെ ഒരു പ്രധാന ഹൈലൈറ്റ് പെർഫോമൻസ് ആയിരിക്കുമെന്നു പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ശക്തമായ, മികച്ച പെർഫോമൻസ് നൽകുന്ന ഫോണുകളാണു ലോഞ്ച് ചെയ്യുകയെന്ന പ്രതീക്ഷകളെ കമ്പനി ഈ പ്രഖ്യാപനത്തോടെ സജ്ജമാക്കിയിട്ടുണ്ട്.

പോക്കോ F8 സീരീസ് ഫോണുകളിൽ പ്രതീക്ഷിക്കുന്ന ചിപ്പും മറ്റു സവിശേഷതകളും:

പോക്കോ F8 സീരീസിനെക്കുറിച്ച് ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എന്നാൽ പോക്കോ F8 പ്രോ എന്ന് കരുതപ്പെടുന്ന "2510DPC44G" എന്ന മോഡൽ നമ്പറുള്ള ഒരു ഫോൺ അടുത്തിടെ ഗീക്ബെഞ്ചിൽ കണ്ടെത്തിയിരുന്നു. ലിസ്റ്റിംഗ് 4.61GHz-ൽ പ്രവർത്തിക്കുന്ന ARMv8 ആർക്കിടെക്ചറും പെർഫോമൻസ് കോറുകളും കാണിച്ചു. ഈ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആയിരിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) ഈ വിവരത്തെ പിന്തുണക്കുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റിൽ, പോക്കോ F8 പ്രോയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പ് ഉണ്ടായിരിക്കുമെന്നും, പോക്കോ F8 അൾട്രായിൽ അതിലും മികച്ച സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ആയിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിവരങ്ങൾ ശരിയാണെങ്കിൽ, രണ്ട് ഫോണുകളും വളരെ ശക്തമായ പെർഫോമൻസ് കാഴ്ചവയ്ക്കും.

ഈ മാസം ആദ്യത്തിൽ ലീക്കായ ചില വിവരങ്ങൾ പോക്കോ F8 പ്രോയുടെ റീട്ടെയിൽ ബോക്‌സ് എന്താണെന്ന് കാണിച്ചു തരുന്നതായിരുന്നു. ബോക്സിൽ "സൗണ്ട് ബൈ ബോസ്" എന്ന ബ്രാൻഡിംഗ് പ്രദർശിപ്പിച്ചിരുന്നു. ഇത് പോക്കോയുടെ ഓഡിയോ പാർട്ട്നർഷിപ്പിനെ സൂചിപ്പിക്കുന്നു. ബോസുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളെ ശരിവെക്കുന്ന തരത്തിൽ "B-യിൽ തുടങ്ങുന്ന" ഒരു ബ്രാൻഡുമായുള്ള സഹകരണം ഉണ്ടാകുമെന്ന് പോക്കോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ടീസ് ചെയ്തിരുന്നു. രസകരമെന്നു പറയട്ടെ, കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്ത ഷവോമിയുടെ റെഡ്മി K90 സീരീസിനും ഇതേ ബോസ് ബ്രാൻഡിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പോക്കോ F8 സീരീസ് ചൈനയിൽ മാത്രമുള്ള റെഡ്മി K90 മോഡലുകളുടെ റീബ്രാൻഡഡ് വേരിയൻ്റ് ആയിരിക്കാമെന്ന അഭ്യൂഹങ്ങളുണ്ട്.

പോക്കോ F8 സീരീസ് ഫോണുകളുടെ ബോക്സിൽ ചാർജർ ഉൾപ്പെടുത്തിയേക്കില്ലെന്ന വലിയ മാറ്റത്തിനു കമ്പനി തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താരതമ്യത്തിന്, കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത പോക്കോ F7 പ്രോയിൽ 90W ചാർജർ സൗജന്യമായി ഉൾപ്പെടുത്തിയിരുന്നു.
 

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വാങ്ങുന്നതിനു മുൻപേ ലാവ അഗ്നി 4-ൻ്റെ എക്സ്പീരിയൻസ് അറിയാം; ഹോം ഡെമോ ക്യാമ്പയിനുമായി ലാവ
  2. വൺപ്ലസ് 15R രണ്ടു നിറങ്ങളിൽ ഇന്ത്യൻ വിപണിയിലെത്തും; ലോഞ്ചിങ്ങിനായി ഇനിയധികം കാത്തിരിക്കേണ്ട്
  3. മറ്റു സോഷ്യൽ മീഡിയകൾക്കൊരു വെല്ലുവിളിയാകും; പുതിയ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ച് എക്സ്
  4. ഗംഭീര ക്യാമറ സെറ്റപ്പുമായി വിവോ X300 സീരീസ് ഇന്ത്യയിലേക്ക്; ലോഞ്ച് തീയ്യതി പ്രഖ്യാപിച്ചു
  5. ഇന്ത്യയിലെത്തുമ്പോൾ വൺപ്ലസ് 15R ആയി മാറും; വൺപ്ലസ് ഏയ്സ് 6T-യുടെ ലോഞ്ച് ടൈംലൈൻ തീരുമാനമായി
  6. ഓപ്പോ ഫൈൻഡ് X9 സീരീസ് ചൊവ്വാഴ്ച ഇന്ത്യയിലെത്തും; ഫോണിന് പ്രതീക്ഷിച്ചതിലും വില കൂടുതലായേക്കാം
  7. രണ്ടു കിടിലൻ മോഡലുകളുമായി പോക്കോ F8 സീരീസ് ഉടനെ ലോഞ്ച് ചെയ്യും; ഫോണിൻ്റെ ചില സവിശേഷതകളും പുറത്ത്
  8. ഇന്ത്യയിലെത്തുന്ന വിവോ X 00 ഫോണിൻ്റെ വില വിവരങ്ങൾ പുറത്ത്; ടെലികൺവേർട്ടർ ലെൻസിൻ്റെ വിലയും അറിയാം
  9. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  10. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »