റിയൽമി 16 പ്രോ+ 5G ഫോണിൻ്റെ പ്രധാന സവിശേഷതകൾ സംബന്ധിച്ച വിവരങ്ങൾ അറിയാം
Realme 16 Pro+ ചൈനയിൽ വിൽപ്പനയ്ക്ക് TENAA ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി.
റിയൽമി 16 പ്രോ 5G-ക്കൊപ്പം റിയൽമി 16 പ്രോ+ 5G-യും ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമി. കമ്പനി ഇതുവരെ ഫോണുകളുടെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, റിയൽമി 16 പ്രോ+ 5G-യുടെ ഡിസൈൻ പങ്കുവെച്ച റിയൽമി അതിന്റെ ചില സവിശേഷതകൾ സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. അടുത്തിടെ, റിയൽമി 16 പ്രോ+ 5ജിയുടെ ചൈനീസ് വേരിയൻ്റ് ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിലും പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ ലിസ്റ്റിംഗ് സ്മാർട്ട്‌ഫോണിനെ കുറിച്ചുള്ള നിരവധി പ്രധാന വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. സർട്ടിഫിക്കേഷൻ അനുസരിച്ച്, ഫോണിൽ ഒരു ഒക്ടാ-കോർ പ്രോസസറാണ് ഉണ്ടാവുക. ഇത് ഒരു വലിയ 6,850mAh ബാറ്ററി പായ്ക്ക് ചെയ്യുന്നതായും സൂചനയുണ്ട്. ഈ സ്മാർട്ട്‌ഫോണിന് പിന്നിൽ 200 മെഗാപിക്സൽ മെയിൻ ക്യാമറ ഉണ്ടായേക്കാമെന്ന് ലിസ്റ്റിങ്ങ് സൂചന നൽകുന്നു. ഫോണിന്റെ മറ്റ് സ്പെസിഫിക്കേഷനുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലോഞ്ചിങ്ങ് തീയ്യതി അടുക്കുമ്പോൾ ഫോണുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്നു.
ചൈനയുടെ TENAA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ RMX5130 എന്ന മോഡൽ നമ്പറുള്ള ഒരു റിയൽമി സ്മാർട്ട്‌ഫോൺ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു. പ്രോസസർ, ബാറ്ററി കപ്പാസിറ്റി, ഡിസ്‌പ്ലേ, ക്യാമറ സെറ്റപ്പ് എന്നിവ ഉൾപ്പെടെ ഫോണിനെക്കുറിച്ചുള്ള നിരവധി പ്രധാന വിവരങ്ങൾ ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു.
ടിപ്‌സ്റ്റർ അഭിഷേക് യാദവിന്റെ അഭിപ്രായത്തിൽ, ഈ മോഡൽ നമ്പർ റിയൽമി 16 പ്രോ+ 5G-യുമായി ബന്ധപ്പെട്ടതാണ്. ഈ സ്മാർട്ട്‌ഫോൺ സമീപഭാവിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, TENAA ലിസ്റ്റിംഗ് ഫോണിൻ്റെ ചൈനീസ് പതിപ്പിനുള്ളതാണ്. അതിനാൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന മോഡലിൽ സവിശേഷതകൾ പലതും വ്യത്യസ്തമായിരിക്കാം.
ചൈനയിൽ, റിയൽമി 16 പ്രോ+ 5G-യിൽ 1.5K റെസല്യൂഷനോടു (1,280×2,800 പിക്സലുകൾ) കൂടിയ 6.8 ഇഞ്ച് AMOLED ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ക്രീൻ 120Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുമെന്നും 1.07 ബില്യൺ നിറങ്ങൾ പ്രദർശിപ്പിക്കുമെന്നും പറയപ്പെടുന്നു. 2.8GHz പരമാവധി ക്ലോക്ക് സ്പീഡ് ഉണ്ടെന്ന് അവകാശപ്പെടുന്ന ക്വാൽകോമിന്റെ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ ഉപയോഗിച്ച് സ്മാർട്ട്‌ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് ആൻഡ്രോയ്ഡ് 16-ൽ പ്രവർത്തിക്കുമെന്നും പറയപ്പെടുന്നു. ഈ ഉപകരണത്തിനായി റിയൽമി മൂന്ന് പ്രധാന ആൻഡ്രോയ്ഡ് OS അപ്‌ഗ്രേഡുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്ദാനം ചെയ്തേക്കാം.
ലിസ്റ്റിംഗ് അനുസരിച്ച്, റിയൽമി 16 പ്രോ+ 5G-യുടെ ചൈനീസ് വേരിയന്റ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായി വന്നേക്കാം. ഇതിൽ 200 മെഗാപിക്സൽ മെയിൻ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 3.5x ഒപ്റ്റിക്കൽ സൂം ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടാം. മുൻവശത്ത്, ഒരു ഹോൾ-പഞ്ച് കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിൽ ഉണ്ടായിരിക്കാം.
ഫോൺ 6,850mAh ബാറ്ററിയുമായി പായ്ക്ക് ചെയ്യുമെന്ന് സൂചനയുണ്ട്, ഇത് 7,000mAh ബാറ്ററിയായി പ്രൊമോട്ട് ചെയ്യപ്പെട്ടേക്കാം. സ്മാർട്ട്‌ഫോണിന് 162.45×76.27×8.49mm വലിപ്പവും ഏകദേശം 203 ഗ്രാം ഭാരവുമുണ്ടെന്ന് പറയപ്പെടുന്നു. ലിസ്റ്റു ചെയ്തിരിക്കുന്ന സെൻസറുകളിൽ ഗ്രാവിറ്റി സെൻസർ, പ്രോക്സിമിറ്റി സെൻസർ, ലൈറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, ഫോൺ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫേസ് റെക്കഗ്നിഷനും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി 16 പ്രോ സീരീസിനായി ജാപ്പനീസ് ഡിസൈനർ നവോട്ടോ ഫുകസാവയുമായി ഡിസൈൻ പങ്കാളിത്തത്തിൽ ഏർപ്പെട്ടതായി റിയൽമി പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്. സ്മാർട്ട്‌ഫോൺ സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ലോഞ്ചിനു ശേഷം ഫോണുകൾ ഫ്ലിപ്കാർട്ടിലൂടെയും ഔദ്യോഗിക റിയൽമി ഇന്ത്യ ഓൺലൈൻ സ്റ്റോറിലൂടെയും വാങ്ങാൻ ലഭ്യമാകും.
റിയൽമി 16 പ്രോ സീരീസ് മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ ഓപ്ഷനുകളിൽ ലഭിക്കും. ഇന്ത്യയിൽ നിന്നും വാങ്ങുന്നവർക്ക് കാമെലിയ പിങ്ക്, ഓർക്കിഡ് പർപ്പിൾ എന്നീ രണ്ട് എക്സ്ക്ലൂസീവ് കളർ ചോയ്‌സുകളും ലഭിക്കും.
പരസ്യം
പരസ്യം