ഓപ്പോ K15 ടർബോ പ്രോയുടെ സവിശേഷതകൾ ലീക്കായി; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Oppo
Oppo K13 Turbo Pro പിൻഗാമിയായി Oppo K15 Turbo Pro പ്രധാന സവിശേഷതകളോടെ എത്തുന്നു
ഓപ്പോയുടെ കെ-സീരീസ് ലൈനപ്പിൻ്റെ ഭാഗമായി ഒരു പുതിയ ഗെയിമിംഗ് സ്മാർട്ട്ഫോൺ കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓപ്പോ K15 ടർബോ പ്രോ എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്നു പ്രതീക്ഷിക്കുന്ന ഈ മോഡൽ, ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ K13 ടർബോ പ്രോയുടെ പിൻഗാമിയായാണ് പുറത്തു വരാനിരിക്കുന്നത്. പഴയ ഡിസൈൻ പുതുക്കി ഒരു ഫോണുമായ വരുന്നതിനു പകരം, ഗെയിമർമാർക്കായി കൂടുതൽ ശക്തമായ ഒരു ഡിവൈസ് സൃഷ്ടിക്കുന്നതിലാണ് ഓപ്പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് തോന്നുന്നു. ലീക്കായി പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം, 6.78 ഇഞ്ച് സ്ക്രീനുമായി ഈ ഫോൺ വന്നേക്കാം. മികച്ച പ്രകടനം ഉറപ്പു നൽകുന്നതിനു വേണ്ടി ക്വാൽകോമിന്റെ കരുത്തുറ്റ പ്രോസസറായ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്സെറ്റും ഓപ്പോ ഇതിൽ ഉൾപ്പെടുത്തുമെന്നു പറയപ്പെടുന്നു. K13 ടർബോ പ്രോയേക്കാൾ മികച്ചതാകും എന്നു പ്രതീക്ഷിക്കുന്നതിനാൽ ബാറ്ററി ലൈഫിലും ഓപ്പോ മെച്ചപ്പെടുത്തലുകൾ കൊണ്ടു വന്നേക്കാം.
ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിൽ അറിയപ്പെടുന്ന, പ്രശസ്തനായ ടിപ്സ്റ്റർ അടുത്തിടെ വെയ്ബോയിൽ വരാനിരിക്കുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്ഫോണിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കിട്ടു. പോസ്റ്റിൽ ഫോണിന്റെ പേര് വ്യക്തമായി പരാമർശിച്ചിട്ടില്ല, പക്ഷേ ഈ ഉപകരണം മിക്കവാറും ഓപ്പോ K15 ടർബോ പ്രോ ആയിരിക്കുമെന്നാണ് പോസ്റ്റിനു കീഴിൽ ആളുകൾ അഭിപ്രായപ്പെട്ടത്. ലീക്കുകൾ പ്രകാരം, ഈ ഫോൺ ശക്തമായ സ്നാപ്ഡ്രാഗൺ 8 Gen 5 പ്രോസസറുമായി വരാം, ഇത് മികച്ച വേഗതയും പെർഫോമൻസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പോ K15 ടർബോ പ്രോയിൽ 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് LTPS ഫ്ലാറ്റ് ഡിസ്പ്ലേ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു. റൗണ്ടഡ് എഡ്ജുകൾ ഉൾപ്പെടുന്ന, പൂർണ്ണമായും പുതിയ ഡിസൈനുമായി ഫോൺ എത്താനാണു സാധ്യത. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ ഇതിന് കൂടുതൽ ശേഷി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു, ഇത് കൂടുതൽ ഈടുനിൽക്കാൻ സഹായിക്കും. മറ്റൊരു പ്രധാന കാര്യം, ഈ ഹാൻഡ്സെറ്റ്
ആക്റ്റീവ് കൂളിങ്ങുമായി വരാം, ഇത് ഗെയിമിംഗിനും കനത്ത ഉപയോഗത്തിനും ഉപയോഗപ്രദമാണ്.
പരാമർശികപ്പെട്ട ഏറ്റവും വലിയ അപ്ഗ്രേഡുകളിൽ ഒന്ന് ബാറ്ററിയാണ്. ഫോണിന് 8,000mAh അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്ററി ഉണ്ടാകും എന്ന് അഭ്യൂഹമുണ്ട്. ഈ വിവരങ്ങൾ കൃത്യമാണെങ്കിൽ, 7,000mAh ബാറ്ററിയുള്ള ഓപ്പോ K13 ടർബോ പ്രോയെ അപേക്ഷിച്ച് വലിയ അപ്ഗ്രേഡ് ഓപ്പോ K15 ടർബോ പ്രോയ്ക്കുണ്ടാകും.
സാധാരണ ഓപ്പോ K13 ടർബോ മോഡലിനൊപ്പം ഈ വർഷം ഓഗസ്റ്റിലാണ് ഓപ്പോ K13 ടർബോ പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള പ്രോ മോഡലിന്റെ ഇന്ത്യയിലെ പ്രാരംഭ വില 37,999 രൂപയാണ്. 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന 6.80 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായാണ് ഇത് വരുന്നത്, കൂടാതെ സ്നാപ്ഡ്രാഗൺ 8s ജെൻ 4 പ്രോസസറും ഇതിനു കരുത്തു നൽകുന്നു.
ഫോട്ടോകൾക്കായി, ഓപ്പോ K13 ടർബോ പ്രോയിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയുമുണ്ടാകും. കനത്ത ഉപയോഗ സമയത്ത് ചൂട് നിയന്ത്രിക്കുന്നതിന് ആക്റ്റീവ് കൂളിംഗ് ഫാനുകളും 7,000 ചതുരശ്ര മില്ലിമീറ്റർ വേപ്പർ കൂളിംഗ് ചേമ്പറും ഫോണിലുണ്ട്.
ഇത് 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ ബൈപാസ് ചാർജിംഗും വാഗ്ദാനം ചെയ്യുന്നു. ശക്തമായ സംരക്ഷണം ഉറപ്പു നൽകുന്ന ഈ ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX6, IPX8, IPX9 റേറ്റിങ്ങുകളുമുണ്ട്
പരസ്യം
പരസ്യം