നത്തിങ്ങ് ഫോണുകൾക്കുള്ള നത്തിങ്ങ് ഒഎസ് 4.0 അപ്ഡേറ്റ് പുറത്തിറങ്ങി; വിവരങ്ങൾ അറിയാം
Photo Credit: Nothing
ആൻഡ്രോയിഡ് 16-ൽ നിർമ്മിച്ച Nothing OS 4.0-ന്റെ പൊതു ലോഞ്ച് ഇന്ന് Nothing പ്രഖ്യാപിച്ചിട്ടില്ല
നത്തിങ്ങിൻ്റെ ചില മോഡൽ ഫോണുകളിലേക്കുള്ള നത്തിങ്ങ് ഒഎസ് 4.0 അപ്‌ഡേറ്റ് ഔദ്യോഗികമായി പുറത്തിറങ്ങി. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഈ പുതിയ വേരിയൻ്റ് കമ്പനി സെപ്റ്റംബറിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. ഈ അപ്‌ഡേറ്റിലൂടെ, ഉപയോക്താക്കൾക്ക് പുതുമകളുള്ളതും, മികവുറ്റതുമായ ഒരു യൂസർ ഇന്റർഫേസ് ലഭിക്കും. ആളുകൾ തങ്ങളുടെ ഫോൺ ഏതൊക്കെ രീതിയിൽ ഉപയോഗിക്കുന്നു എന്നു മനസ്സിലാക്കാൻ സഹായിക്കുന്ന AI യൂസേജ് ഡാഷ്‌ബോർഡ് പോലുള്ള പുതിയ നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു. ഈ അപ്‌ഡേറ്റിലൂടെ പുതിയൊരു ട്രൂലെൻസ് എഞ്ചിനും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇത് ക്യാമറയുടെയും ഗാലറിയുടെയും പെർമോഫൻസ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നത്തിങ്ങ് OS 4.0 അപ്ഡേറ്റ് എസൻഷ്യൽ ആപ്പ്സിൽ AI- പവർ ചെയ്‌ത ക്രിയേഷൻ ടൂളുകൾ കൂടുതൽ ചേർക്കുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് കണ്ടൻ്റുകൾ എഡിറ്റ് ചെയ്യാനും സൃഷ്ടിക്കാനും എളുപ്പത്തിൽ കഴിയും. ഗ്ലിഫ് ഇന്റർഫേസിലൂടെ പ്രവർത്തിക്കുന്ന ലൈവ് അപ്‌ഡേറ്റ്സ് ഫീച്ചറാണ് പുതിയ അപ്ഡേറ്റിലെ മറ്റൊരു ഹൈലൈറ്റ്. ഇത് വളരെ പെട്ടെന്ന് വിഷ്വലായി അലേർട്ടുകൾ നൽകും.
തിരഞ്ഞെടുത്ത ചില ഫോണുകൾക്കു വേണ്ടി ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ നത്തിങ്ങ് OS 4.0 ഫേംവെയർ അപ്‌ഡേറ്റ് പുറത്തിറക്കാൻ തുടങ്ങിയതായി യുകെ ആസ്ഥാനമായുള്ള സ്മാർട്ട്‌ഫോൺ കമ്പനിയായ നത്തിങ്ങ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. നിലവിൽ നത്തിങ്ങ് ഫോൺ 3-ക്കു മാത്രമേ അപ്‌ഡേറ്റ് ലഭ്യമാകൂ എന്ന് കാൾ പെയുടെ നേതൃത്വത്തിലുള്ള ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിഎംഎഫ് സ്മാർട്ട്‌ഫോണുകൾക്ക് ഉടൻ തന്നെ ഇതേ അപ്‌ഡേറ്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഇതുവരെ അപ്ഡേറ്റിൻ്റെ പൂർണ്ണമായ റോൾഔട്ട് ഷെഡ്യൂൾ നത്തിങ്ങ് പങ്കിട്ടിട്ടില്ല എന്നതിനാൽ ഉപയോക്താക്കൾക്ക് അവരുടെ ഫോണുകളിൽ എപ്പോൾ അപ്‌ഡേറ്റ് ലഭ്യമാകും എന്നതു കൃത്യമായി അറിയില്ല. റിലീസ് ടൈംലൈനിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.0 അപ്‌ഡേറ്റ് നിരവധി പുതിയ AI ഫീച്ചറുകളും ദൃശ്യപരമായ മാറ്റങ്ങളും ഫോണിൽ കൂട്ടിച്ചേർക്കും. ഗ്ലിഫ് ഇന്റർഫേസ് വഴിയുള്ള ലൈവ് അപ്‌ഡേറ്റുകളാണ് ഒരു പ്രധാനപ്പെട്ട കൂട്ടിച്ചേർക്കൽ. ഇത് റൈഡുകൾ, ഡെലിവറികൾ, ടൈമറുകൾ തുടങ്ങിയ തത്സമയ വിവരങ്ങൾ ഫോൺ സ്‌ക്രീനിലും പിന്നിലെ ഗ്ലിഫ് ലൈറ്റുകളിലും കാണിക്കുന്നു. ആൻഡ്രോയിഡ് 16-ന്റെ ലൈവ് അപ്‌ഡേറ്റ് ഫീച്ചറിനെ പിന്തുണയ്ക്കുന്ന ആപ്പുകളും ഗ്ലിഫ് പ്രോഗ്രസ് ഫീച്ചറിനൊപ്പം പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്‌ഡേറ്റ് നത്തിംഗ് ഫോണുകളിലേക്ക് എക്‌സ്‌ട്രാ ഡാർക്ക് മോഡ് ഫീച്ചറും കൊണ്ടുവരുന്നു. ഈ മോഡ് കോൺട്രാസ്റ്റ് വർദ്ധിപ്പിച്ച് കറുപ്പിനെ കൂടുതൽ ആഴത്തിൽ കാണിച്ച് ബാറ്ററി ഉപയോഗം കുറയ്ക്കുന്നു, ഇതിലൂടെ കുറഞ്ഞ വെളിച്ചത്തിൽ സ്‌ക്രീൻ കൂടുതൽ സുഖകരമായി കാണാനാകും. എസൻഷ്യൽ സ്‌പെയ്‌സും ലോഞ്ചറും എക്‌സ്‌ട്രാ ഡാർക്ക് മോഡിനെ പിന്തുണയ്‌ക്കും. ആപ്പുകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനുമുള്ള പുതിയ ആനിമേഷനുകൾ, വോളിയം അതിന്റെ പരിധിയിലെത്തുമ്പോൾ മെച്ചപ്പെട്ട ടച്ച് ഫീഡ്‌ബാക്ക്, മികച്ച നോട്ടിഫിക്കേഷൻ ഇൻ്ററാക്ഷൻ എന്നിവയും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് വെതർ, പെഡോമീറ്റർ, സ്‌ക്രീൻ ടൈം വിജറ്റുകൾ എന്നിവ 1x1 അല്ലെങ്കിൽ 2x1 സൈസിലേക്ക് മാറ്റാനും കഴിയും.
നത്തിങ്ങ് ഒഎസ് 4.0 ആപ്പ് ഡ്രോയറിൽ നിന്ന് ഏത് ആപ്പും മറച്ചു വെക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. പുതിയ പോപ്പ്-അപ്പ് വ്യൂ രണ്ട് ആപ്പുകളെ ഫ്ലോട്ടിംഗ് വിൻഡോകളിൽ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതാണ്. കൂടാതെ, ഉപയോക്താക്കൾക്ക് സ്വൈപ്പ് ഗെസ്ചറുകൾ ഉപയോഗിച്ച് അവയ്ക്കിടയിൽ മാറാനും കഴിയും. നത്തിങ്ങ് ഫോൺ 3 ഉപയോക്താക്കൾക്ക് ഫ്ലിപ്പ് ടു ഗ്ലിഫ് കൺട്രോളുകൾ, മികച്ച പോക്കറ്റ് മോഡ്, പുതിയ ഗ്ലിഫ് ടോയ്സ് തുടങ്ങിയ അധിക ഫീച്ചറുകൾ നൽകുന്നു. ഗ്ലിഫ് മിറർ സെൽഫി ടൂളിന് ഇപ്പോൾ ഒറിജിനൽ ഫോട്ടോ ഒരു എക്സ്ട്രാ കോപ്പിയായി ഗാലറിയിൽ സൂക്ഷിക്കാനും കഴിയും.
പരസ്യം
പരസ്യം