ലോഞ്ചിങ്ങിനൊരുങ്ങി വൺപ്ലസ് ഏയ്സ് 6T; ഫോണിൻ്റെ ചില സവിശേഷതകൾ പുറത്തുവിട്ടു
Photo Credit: OnePlus
OnePlus Ace 6T മൂന്ന് നിറങ്ങളിൽ ലഭ്യമാകുമെന്ന് സ്ഥിരീകരിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് ചൈനയിലെ വിപണിയിൽ ഉടനെ തന്നെ മറ്റൊരു ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. വൺപ്ലസ് ഏയ്സ് 6T എന്ന പേരിൽ വരുന്ന ഈ ഫോൺ സവിശേഷതകളുടെ കാര്യത്തിൽ വൺപ്ലസ് 15-ന് താഴെ ആയിരിക്കും. ഒരു നോൺ ഫ്ലാഗ്ഷിപ്പ് ഫോൺ ആയി പുറത്തു വരുന്ന വൺപ്ലസ് ഏയ്സ് 6T സ്മാർട്ട്ഫോൺ പ്രേമികൾക്ക് താങ്ങാവുന്ന ഒരു ഓപ്ഷൻ ആയിരിക്കും. ഹാൻഡ്‌സെറ്റിന്റെ നിരവധി ഔദ്യോഗിക ചിത്രങ്ങൾ കമ്പനി കഴിഞ്ഞ ദിവസങ്ങളിൽ കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ഫോണിൻ്റെ ഡിസൈനും നിറങ്ങളും വ്യക്തമായി മനസ്സിലാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. ടീസറുകളിൽ നിന്ന്, വൺപ്ലസ് ഏയ്സ് 6T-ക്ക് ഫ്ലാറ്റ് ഫ്രെയിമും പിന്നിൽ ചതുരാകൃതിയിലുള്ള ഒരു ക്യാമറ ഡെക്കോയും ഉണ്ടായിരിക്കുമെന്ന് നമുക്ക് കാണാൻ കഴിയും, ഇത് അടുത്തിടെ പുറത്തിറക്കിയ വൺപ്ലസ് 15-ന്റെ ഡിസൈനിനു സമാനമാണ്. ഫോണിന്റെ ഒരു പ്രധാന സവിശേഷത വൺപ്ലസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ 8,000mAh ബാറ്ററിയുമായാണ് വിപണിയിൽ എത്തുക.
വെയ്‌ബോയിലെ ഒരു പോസ്റ്റിലൂടെയാണ് വൺപ്ലസ് ഏയ്സ് 6T-യുടെ ആദ്യത്തെ ഒഫീഷ്യൽ ലുക്ക് കമ്പനി പങ്കിട്ടത്. ബ്ലാക്ക്,ഗ്രീൻ, വയലറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഫോൺ പ്രദർശിപ്പിച്ചിരിക്കുന്നത്. കമ്പനി പറയുന്നതനുസരിച്ച്, ഹാൻഡ്‌സെറ്റിൽ "അൾട്രാ-നാരോ" ബെസലുകളുള്ള ഒരു വലിയ ഫ്ലാറ്റ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും. ഇത് കൂടുതൽ ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നതിനു വേണ്ടിയാണ്. ഫോണിന്റെ റിയർ പാനൽ ഗ്ലാസ്-ഫൈബർ മെറ്റീരിയലിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. വിരലടയാളങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം ഈ പാനൽ വളരെ മിനുസമാർന്ന "സിൽക്ക് ഗ്ലാസ്" എക്‌സ്പീരിയൻസ് നൽകുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു.
പിൻഭാഗത്ത്, വൺപ്ലസ് 15-ൻ്റെ ഡിസൈനിനു സമാനമായി, വൺപ്ലസ് ഏയ്സ് 6T-യിൽ ചതുരാകൃതിയിലുള്ള ഒരു ക്യാമറ മൊഡ്യൂൾ ഉൾപ്പെടും. ക്യാമറ ലേഔട്ടിൽ ഗുളികയുടെ ആകൃതിയിലുള്ള സെക്ഷനുള്ളിൽ ലംബമായി ക്രമീകരിച്ചിരിക്കുന്ന രണ്ട് സെൻസറുകൾ ഉൾപ്പെടുന്നതായി തോന്നുന്നു. ക്യാമറകൾക്ക് അടുത്തായി ഒരു എൽഇഡി ഫ്ലാഷും കാണാം.
കസ്റ്റമൈസ് ചെയ്യാവുന്ന പ്ലസ് കീയുമായി ഈ ഫോൺ വരുമെന്നും സൂചനയുണ്ട്. വൺപ്ലസ് 15 ഫ്ലാഗ്ഷിപ്പ് ഫോൺ പോലെ, വ്യത്യസ്തമായ ഷോർട്ട്കട്ടുകൾക്കു വേണ്ടി നടത്താൻ ഈ കീ സെറ്റ് ചെയ്യാൻ കഴിയും. സൈലന്റ് മോഡ്, ഫ്ലാഷ്‌ലൈറ്റ്, ക്യാമറ, ട്രാൻസ്‌ലേഷൻ, റെക്കോർഡിംഗ്, സ്‌ക്രീൻഷോട്ടുകൾ, അല്ലെങ്കിൽ ഡു നോട്ട് ഡിസ്റ്റർബ് മോഡ് തുടങ്ങിയ ഫംഗ്‌ഷനുകൾ ഉപയോക്താക്കൾക്ക് നൽകാനായേക്കും. കൂടാതെ, പ്ലസ് മൈൻഡ് AI ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതിനും ഈ ബട്ടൺ ഉപയോഗിക്കാം. ഔദ്യോഗിക ലോഞ്ചിനോട് അടുത്ത് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വൺപ്ലസ് ഏയ്സ് 6T-യുടെ ഡിസൈനും നിറങ്ങളും കാണിച്ചതിനൊപ്പം, കമ്പനി ഒരു പ്രധാന സ്പെസിഫിക്കേഷനും വെളിപ്പെടുത്തിയിട്ടുണ്ട്. വൺപ്ലസ് പറയുന്നതു പ്രകാരം ഏയ്സ് 6T ഒരു വലിയ 8,000mAh ബാറ്ററിയുമായി വരും. വൺപ്ലസ് സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ള ബാറ്ററികളിൽ ഏറ്റവും വലിയത് ഇതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മറ്റ് സ്പെസിഫിക്കേഷനുകൾ ഇപ്പോഴും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുകയെന്ന് ടിപ്‌സ്റ്റർ @Gadgetsdata അവകാശപ്പെട്ടു. ഈ പ്രോസസർ വരും ദിവസങ്ങളിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സ്നാപ്ഡ്രാഗൺ 8 എലൈറ്റിന് സമാനമായ പ്രകടനം ഇത് വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നത്.
വൺപ്ലസ് ഏയ്സ് 6T-ക്ക് രണ്ട് റിയർ ക്യാമറകൾ ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്. ഇതിൽ 50 മെഗാപിക്സൽ മെയിൻ ക്യാമറയും 15 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും ഉൾപ്പെട്ടേക്കാം. ഇന്ത്യയിലും ആഗോള വിപണികളിലും ഈ ഹാൻഡ്‌സെറ്റ് വൺപ്ലസ് 15R എന്ന പേരിൽ ലോഞ്ച് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം