റിയൽമി 16 പ്രോയുടെ സവിശേഷതകൾ ലീക്കായി പുറത്ത്; വിശദമായി അറിയാം
Photo Credit: Realme
വരുന്നൂ റിയൽമി 15 പ്രോ; പ്രധാന സവിശേഷതകളും കളർ ഓപ്ഷനുകളും ലീക്കായി
നിലവിൽ വിപണിയിലുള്ള റിയൽമി 15 പ്രോയുടെ പിൻഗാമിയായി റിയൽമി 16 പ്രോയെ പുറത്തിറക്കാൻ കമ്പനി പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം ലീക്കായി പുറത്തു വന്ന ചില വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നു. ഓൺലൈനിൽ ഷെയർ ചെയ്യപ്പെട്ട വിവരങ്ങൾ അനുസരിച്ച്, ഈ ഫോൺ മൂന്ന് കളർ ഓപ്ഷനുകളിൽ വന്നേക്കാം. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വരെയുള്ള നാലു വ്യത്യസ്ത റാമും സ്റ്റോറേജ് ഓപ്ഷനുകളും ഇതു വാഗ്ദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. റിയൽമി 16 പ്രോയിൽ 6.78 ഇഞ്ച് ഡിസ്പ്ലേ ഉണ്ടാകാമെന്നും ലീക്കിൽ പരാമർശിക്കുന്നു. 7,000mAh ബാറ്ററി ഉണ്ടാകുമെന്ന റിപ്പോർട്ടാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫോട്ടോഗ്രാഫിയെ സംബന്ധിച്ചിടത്തോളം, റിയൽമി 16 പ്രോയിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 200 മെഗാപിക്സൽ മെയിൻ ക്യാമറയും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെട്ടേക്കാം. ഈ വിശദാംശങ്ങൾ കൃത്യമാണെങ്കിൽ, റിയൽമി 16 പ്രോ അതിന്റെ മുൻഗാമിയേക്കാൾ മികച്ച ഫോണായിരിക്കും എന്നുറപ്പാണ്.
ടെക് ബ്ലോഗറായ അൻവിൻ (@ZionsAnvin) എക്സിൽ അടുത്തിടെ ഷെയർ ചെയ്ത ഒരു പോസ്റ്റ് അവകാശപ്പെടുന്നത്, റിയൽമി 16 പ്രോ നാല് റാം, സ്റ്റോറേജ് വേരിയന്റുകളുമായി ഇന്ത്യയിൽ പുറത്തിറങ്ങും എന്നാണ്. 8GB റാം + 128GB സ്റ്റോറേജ്, 8GB റാം + 256GB സ്റ്റോറേജ് 12GB റാം + 256GB സ്റ്റോറേജ്, 12GB റാം + 512GB സ്റ്റോറേജ് എന്നിവയാണ് ഈ ഓപ്ഷനുകൾ. ഗ്രേ, ഗോൾഡ്, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ വരാൻ സാധ്യതയുണ്ടെന്നും പറയുന്നു.
മുൻഗാമിയായ റിയൽമി 15 പ്രോ സമാനമായ രീതിയിൽ നാല് റാം, സ്റ്റോറേജ് കോമ്പിനേഷനുകളുമായാണ് എത്തിയത്. എന്നിരുന്നാലും, ആ മോഡലിന്റെ കളർ ഓപ്ഷനുകൾ വ്യത്യസ്തമായിരുന്നു, ഫ്ലോയിംഗ് സിൽവർ, സിൽക്ക് പർപ്പിൾ, വെൽവെറ്റ് ഗ്രീൻ എന്നീ കളറുകളിലാണ് ഫോൺ ലഭ്യമാവുക.
ഏറ്റവും പുതിയ ലീക്ക് അനുസരിച്ച്, വരാനിരിക്കുന്ന റിയൽമി 16 പ്രോയിൽ 6.78 ഇഞ്ച് OLED ഡിസ്പ്ലേ ഉണ്ടായിരിക്കാം. ഇത് 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഈ ഫോണിലുണ്ടായേക്കാം. ഇതിൽ 200 മെഗാപിക്സൽ മെയിൻ സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ഉൾപ്പെടാം. 50 മെഗാപിക്സൽ സോണി IMX896 പ്രൈമറി ലെൻസും 50 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും ഉള്ള റിയൽമി 15 പ്രോയിലെ ക്യാമറകളേക്കാൾ വലിയ മെച്ചപ്പെടുത്തലായിരിക്കും ഇത്.
മുൻവശത്ത്, റിയൽമി 16 പ്രോയിൽ ഫോട്ടോകൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ സെൽഫി ക്യാമറ ഉണ്ടെന്ന് അഭ്യൂഹമുണ്ട്. റിയൽമി 15 പ്രോയിൽ ഉണ്ടായിരുന്ന അതേ 7,000mAh ബാറ്ററി ഈ ഫോൺ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്തേക്കാം.
സോഫ്റ്റ്വെയർ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7 ആയിരിക്കാൻ സാധ്യതയുണ്ട്. പ്രോസസർ വിശദാംശങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലീക്ക് സൂചിപ്പിക്കുന്നത് ഫോണിന് 2.5GHz ക്ലോക്ക് സ്പീഡ് വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും IR ബ്ലാസ്റ്ററും പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകളിൽ ഉൾപ്പെടുന്നു. റിയൽമി 16 പ്രോയ്ക്ക് 162.6x77.6x7.75 മില്ലിമീറ്റർ വലിപ്പവും ഏകദേശം 192 ഗ്രാം ഭാരവുമുണ്ടാകും.
ഈ വർഷം ജൂലൈയിൽ, സാധാരണ റിയൽമി 15 5G-യ്ക്കൊപ്പമാണ് റിയൽമി 15 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റിയൽമി 15 പ്രോ 5G-യുടെ പ്രാരംഭ വില 31,999 രൂപയാണ്. 1.5K റെസല്യൂഷനെ (2,800 × 1,280 പിക്സലുകൾ) പിന്തുണയ്ക്കുന്ന 6.8 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്, 144Hz വരെ റിഫ്രഷ് റേറ്റും ഇത് വാഗ്ദാനം ചെയ്യുന്നു. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്
ഇത് 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു, കൂടാതെ ബൈപാസ് ചാർജിംഗും വാഗ്ദാനം ചെയ്യുന്നു. ശക്തമായ സംരക്ഷണം ഉറപ്പു നൽകുന്ന ഈ ഫോണിന് പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX6, IPX8, IPX9 റേറ്റിങ്ങുകളുമുണ്ട്
പരസ്യം
പരസ്യം