ഓപ്പോ ഫൈൻഡ് X9 സീരീസ് ഫോണുകളുടെ കളർ, സ്റ്റോറേജ് ഓപ്ഷൻ വിവരങ്ങൾ പുറത്ത്
Photo Credit: Oppo
ഓപ്പോ ഫൈൻഡ് X9 സീരീസ് ഒക്ടോബർ 16 ന് ചൈനയിൽ ലോഞ്ച് ചെയ്തു.
ഒക്ടോബർ 16-ന് ചൈനയിൽ അരങ്ങേറ്റം കുറിച്ച ഓപ്പോ ഫൈൻഡ് X9 സീരീസ് ഇന്ത്യൻ വിപണിയിലെത്തുന്നു. നവംബർ 18-നാണ് പുതിയ സീരീസ് ഫോണുകൾ
ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്നു കമ്പനി സ്ഥിരീകരിച്ചു. ആഗോളവിപണിയിൽ പുറത്തിറക്കിയതു പോലെ തന്നെ ഓപ്പോ ഫൈൻഡ് X9, ഓപ്പോ ഫൈൻഡ് X9 പ്രോ എന്നീ രണ്ട് മോഡലുകൾ ഈ സീരീസിൽ ഉൾപ്പെടുന്നു. വരാനിരിക്കുന്ന രണ്ട് ഫോണുകളും ഓപ്പോ തങ്ങളുടെ ഒഫീഷ്യൽ ഇന്ത്യൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഈ ഫോണുകളുടെ ചില സവിശേഷതകളും വ്യക്തമാക്കുന്നു. ഓരോ മോഡലുകളും ഏതൊക്കെ കളർ ഓപ്ഷനുകളിൽ ലഭ്യമാകുമെന്നും റാം, സ്റ്റോറേജ് ഓപ്ഷനുകൾ തുടങ്ങിയവയും ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. ഹാസൽബ്ലാഡുമായി സഹകരിച്ചു നിർമിച്ച മികച്ച ക്യാമറ യൂണിറ്റുമായി ചൈനയിലെത്തിയ ഓപ്പോ ഫൈൻഡ് X9 സീരീസ് ഫോണുകൾക്കായി ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പൂർണമായ സവിശേഷതകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആഗോളവിപണിയിലെ ഉപയോക്താക്കളെ ആകർഷിച്ച അതേ പ്രീമിയം ഡിസൈനും സവിശേഷതകളും ഇന്ത്യയിലെ ഉപയോക്താക്കളിലേക്കും ഓപ്പോ എത്തിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ഓപ്പോ വെളിപ്പെടുത്തിയതു പ്രകാരം സ്റ്റാൻഡേർഡ് ഓപ്പോ ഫൈൻഡ് X9 സ്പേസ് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. 12GB റാം + 256GB സ്റ്റോറേജ്, 16GB റാം + 512GB സ്റ്റോറേജ് എന്നിങ്ങനെ രണ്ട് റാം, സ്റ്റോറേജ് വേരിയന്റുകളുമായാണ് ഫോൺ എത്തുകയെന്നും കമ്പനി സ്ഥിരീകരിച്ചു.
അതേസമയം, ഓപ്പോ ഫൈൻഡ് X9 പ്രോ 16GB റാം + 512GB സ്റ്റോറേജ് എന്ന ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. ഈ മോഡൽ സിൽക്ക് വൈറ്റ്, ടൈറ്റാനിയം ചാർക്കോൾ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുമെന്നും ഓപ്പോ പ്രഖ്യാപിച്ചു.
ലോഞ്ച് ചെയ്ത ആദ്യ ദിവസങ്ങളിൽ ഫൈൻഡ് X9 സീരീസ് ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി 99 രൂപ വിലയുള്ള ഒരു പ്രിവിലേജ് പായ്ക്കും ഓപ്പോ പ്രഖ്യാപിച്ചു. 1,000 രൂപ വിലമതിക്കുന്ന എക്സ്ചേഞ്ച് കൂപ്പൺ, ഫ്രീ SUPERVOOC 80W പവർ അഡാപ്റ്റർ, രണ്ട് വർഷത്തെ ബാറ്ററി പ്രൊട്ടക്ഷൻ പ്ലാൻ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ ഈ പായ്ക്കിൽ ഉൾപ്പെടുന്നു.
ഓപ്പോ ഫൈൻഡ് X9, ഫൈൻഡ് X9 പ്രോ ഫോണുകൾ മീഡിയാടെക് ഡൈമെൻസിറ്റി 9500 ചിപ്പിലാണു പ്രവർത്തിക്കുകയെന്നും 16GB വരെ റാം, 512GB ഇന്റേണൽ സ്റ്റോറേജ് എന്നിവ ഉണ്ടായിരിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഹെവി ഗ്രാഫിക്സ് ജോലികൾ കൈകാര്യം ചെയ്യുന്നതിനായി രണ്ട് ഫോണുകളിലും Arm G1-അൾട്രാ ജിപിയു ഉൾപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർOS 16-ൽ ഇവ പ്രവർത്തിക്കും.
95.5 ശതമാനം വരെ സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുള്ള ഫ്ലെക്‌സിബിൾ AMOLED ഡിസ്‌പ്ലേകളാണ് രണ്ട് മോഡലുകളിലും ഉള്ളത്, ഇത് ഏതാണ്ട് ഫുൾ സ്‌ക്രീൻ എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യുന്നതാണ്. രണ്ട് ഹാൻഡ്‌സെറ്റുകളിലും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കും. രണ്ടു ഫോണുകളിലും 50 മെഗാപിക്സൽ മെയിൻ ക്യാമറയും 50 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമെ, സ്റ്റാൻഡേർഡ് ഫൈൻഡ് X9-ൽ 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും പ്രോ വേരിയൻ്റിൽ കൂടുതൽ മികച്ച 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറും ഉണ്ടായിരിക്കും.
ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ രണ്ടു ഫോണുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഫൈൻഡ് X9-ൽ 7,050mAh ബാറ്ററിയും, ഫൈൻഡ് X9 പ്രോയിൽ അല്പം വലിയ 7,500mAh ബാറ്ററിയുമാണ് ഉണ്ടാവുക. ലോഞ്ച് തീയ്യതി അടുക്കുന്തോറും ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും എന്നു പ്രതീക്ഷിക്കാം.
പരസ്യം
പരസ്യം
Google Meet Finally Adds Support for Full Emoji Library to Enhance In-Call Reactions