AI സഹായികളെയും പുതിയ UI ഡിസൈനിനെയും ഉൾപ്പെടുത്തി OnePlus OxygenOS 16 അപ്‌ഡേറ്റ് ഇന്ത്യയിൽ ലഭ്യമായി
Photo Credit: OnePlus
OxygenOS 16 ഇന്ത്യയിൽ പുറത്തിറങ്ങി, AI ടൂൾുകളും സുരക്ഷാ മെച്ചപ്പെടുത്തലുകളും ഉൾപ്പെടുത്തി
സ്റ്റേബിൾ OnePlus OxygenOS 16 അപ്‌ഡേറ്റ് ഇപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. ഇന്ത്യയിൽ OnePlus Open ഫോണുകൾക്കാണ് ഇത് ആദ്യം ലഭ്യമാകുന്നത്. ഈ ഗ്ലോബൽ റിലീസ് വേർഷന്റെ ബിൽഡ് നമ്പർCPH255116.0.0.201(EX01) ആണെന്ന് കമ്പനി വ്യക്തമാക്കുന്നത്. അപ്‌ഡേറ്റിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും ഫോണിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുക, കൂടാതെ സ്മാർട്ട് AI സവിശേഷതകൾ വഴി ഉപയോക്തൃ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയാണ്.OxygenOS 16-ൽ ഉൾപ്പെടുത്തിയിരിക്കുന്ന പാരലൽ പ്രോസസ്സിംഗ് സിസ്റ്റം ഫോണിലെ ആപ്ലിക്കേഷൻ ഇടപെടലുകൾ കൂടുതൽ സുഖകരമാക്കാൻ സഹായിക്കുന്നു. സിസ്റ്റം ആപ്പുകളുടെ ആനിമേഷനുകൾ കൂടുതൽ നല്ല രീതിയിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. ഹോംസ്ക്രീനിലെ ഐക്കണുകളും വിഡ്ജറ്റുകളും ഡ്രാഗും, ഡ്രോപ്പും ചെയ്യുന്നത് കൂടുതൽ എളുപ്പമാക്കും. പുതുതായി രൂപകൽപ്പന ചെയ്ത ടെക്സ്റ്റ് മാഗ്നിഫൈർ നും യൂഐ കണ്ട്രോൾ നും കൂടുതൽ ലളിതമായ അനിമേഷനുകൾ ലഭിച്ചിട്ടുണ്ട്.
ട്രിനിറ്റി എഞ്ചിൻ പ്രകടനത്തിന് കരുത്തേകുന്നതാണ്. ഉയർന്ന പ്രോസസ്സിംഗ് അതായത് ഗെയിമിംഗും ക്യാമറ ഉപയോഗവും പോലുള്ള ആവശ്യങ്ങൾക്കിടയിലും സ്ഥിരതയുള്ള പെർഫോമൻസ് ഉറപ്പാക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. ബാറ്ററി നില അനുസരിച്ച് പ്രകടനം നിയന്ത്രിക്കുന്ന ടൈർഡ് പവർ സേവിങ് മോഡ് കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ എഞ്ചിൻ ആപ്പുകൾ വേഗത്തിൽ തുറക്കാനും ഫോട്ടോ ആൽബങ്ങൾ പെട്ടെന്ന് ലോഡ് ചെയ്യാനും സഹായിക്കും.
AI അടിസ്ഥിത സംവിധാനങ്ങളാൽ OxygenOS 16 സമ്പുഷ്ടമാണ്. മൈൻഡ് സ്പേസ്-ൽ ഇനി പ്ലസ് കീ വഴി വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യാനും മൈൻഡ് അസിസ്റ്റന്റ് ഉപയോഗിച്ച് ഉള്ളടക്കം തിരയാനും കഴിയും. AI ഫോട്ടോസ് സെക്ഷൻ ഇപ്പോൾ വീഡിയോ എഡിറ്റിംഗ് ടൂളുകൾ — സ്പ്ലിറ്റ്, മർജ്, സ്പീഡ് അഡ്ജസ്റ്റ്, മ്യൂസിക് ചേർക്കൽ തുടങ്ങിയവ ഉൾപ്പെടെ ഉൾക്കൊള്ളുന്നു. HDR നിലവാരം കുറയാതെ Motion Photo Collages ഉണ്ടാക്കാനും ഇതിൽ സാധിക്കും.
AI Recorder ഇപ്പോൾ മീറ്റിംഗുകളും ക്ലാസ്സുകളും തിരിച്ചറിഞ്ഞ് അനുയോജ്യമായ ടെംപ്ലേറ്റുകൾ പ്രയോഗിക്കും. കൂടാതെ വോയിസ് ക്ലാരിറ്റി വർധിപ്പിക്കാൻ നോയ്‌സ് ക്യാന്സല്ലേഷൻ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ AI റൈറ്റർ, വോയിസ്സ്ക്രൈബ്, കാൾ സമ്മറി എന്നിവയിലൂടെ ടെക്സ്റ്റ് ജനറേഷൻ, ശബ്ദ ലേഖനം, കോളുകളുടെ സംഗ്രഹം എന്നിവ കൂടുതൽ എളുപ്പവും സ്മാർട്ടും ആക്കി.
OxygenOS 16-ൽ ദൃശ്യപരമായ ഭാഗത്തും വൻ പരിഷ്കാരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലുമിനസ് റെൻഡറിങ് എഞ്ചിൻ വഴി യാഥാർത്ഥ്യബോധമുള്ള ലൈറ്റ് ഫീൽഡ് ഇഫക്റ്റുകളും ആകർഷകമായ കാലാവസ്ഥാ ദൃശ്യങ്ങളും സിസ്റ്റത്തിൽ പ്രത്യക്ഷപ്പെടും. കൂടുതൽ വൃത്തിയുള്ള ഗ്രിഡ് ഡിസൈനും, പുതുമയുള്ള ഐക്കൺ സ്റ്റൈലുകളും ഫ്ളക്സ് ഹോം സ്ക്രീൻ ഉൾക്കൊള്ളുന്നു. ഉപയോക്താക്കൾക്ക് ഇനി ഐക്കണുകൾ റീസൈസ് ചെയ്യാനും ഹോം പേജുകൾ പുനഃക്രമീകരിക്കാനും കഴിയും.
കണക്റ്റിവിറ്റിയിലും മെച്ചപ്പെടുത്തലുകൾ ഉണ്ടായി. OnePlus Connect വഴി ഇപ്പോൾ പിസി മിററിങ്, ക്രോസ്സ്-ഡിവൈസ് ഫയൽ സെർച്ചിങ്, ക്ലിപ്ബോർഡ് ഷെറിങ് തുടങ്ങിയവ അനായാസമായി നടത്താം. പ്രൈവസി മേഖലയിൽ, നീണ്ടുനിൽക്കുന്ന ടച്ച് വഴി ഹോംസ്ക്രീനിൽ ഏതെങ്കിലും ആപ്പ് ഐക്കണിൽ അതിനെ ലോക്ക് ചെയ്യാനും മറയ്ക്കാനും കഴിയും. എല്ലാ AI സവിശേഷതകളുടെയും നിയന്ത്രണങ്ങൾക്കായി പുതിയ AI Settings പേജ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സപ്പോർട്ടഡ് സിസ്റ്റം ലാംഗ്വേജ് നായി ബോസ്നിയൻ കൂടി ഇതിൽ ഉണ്ട്.
പരസ്യം
പരസ്യം
Google Meet Finally Adds Support for Full Emoji Library to Enhance In-Call Reactions