സാറ്റലൈറ്റ് ടെക്നോളജി അടിസ്ഥാനമാക്കി ഐഫോണിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ആപ്പിൾ
Photo Credit: Apple
ആപ്പിൾ ഐഫോണുകൾക്ക് പുതിയ സാറ്റലൈറ്റ് അടിയന്തര സഹായവും ലൊക്കേഷൻ ഷെയറിംഗ് ഫീച്ചറു
2022-ൽ ഐഫോൺ 14 സീരീസിലൂടെയാണ് ആപ്പിൾ ആദ്യമായി ഐഫോണുകളിൽ സാറ്റലൈറ്റ് ടെക്നോളജി അവതരിപ്പിച്ചത്. മൊബൈൽ നെറ്റ്‌വർക്ക് അല്ലെങ്കിൽ വൈ-ഫൈ കവറേജ് ഇല്ലാത്തപ്പോൾ പോലും ഉപയോക്താക്കൾക്ക് അടിയന്തര കോളുകൾ ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കാനും ഈ ഫീച്ചറിലൂടെ കഴിഞ്ഞിരുന്നു. അതിനുശേഷം, കമ്പനി പുതിയ മോഡലുകൾ പുറത്തിറക്കുമ്പോൾ ഈ ഫീച്ചറിൽ ചെറുതും, എന്നാൽ ഉപയോഗപ്രദവുമായ അപ്ഡേറ്റുകൾ ചേർക്കുന്നതു തുടർന്നു പോന്നു. അതിനിടയിൽ ഇനി പുറത്തിറക്കാൻ പോകുന്ന ഐഫോണുകളിൽ കൂടുതൽ മികച്ച സാറ്റലൈറ്റ് സവിശേഷതകൾ കൂട്ടിച്ചേർക്കാൻ ആപ്പിൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുത്. അധികം താമസിയാതെ, ഉപയോക്താക്കൾക്ക് സാറ്റലൈറ്റ് ഫീച്ചർ വഴി ആപ്പിൾ മാപ്‌സ് ഉപയോഗിക്കാനും ഫോട്ടോകൾ ഷെയർ ചെയ്യാനും കഴിഞ്ഞേക്കും. സാറ്റലൈറ്റ് ടെക്നോളജി വഴിയുള്ള അഞ്ചോളം പുതിയ ഫീച്ചറുകൾ ആപ്പിൾ പുതിയ ഐഫോണുകളിൽ കൂട്ടിച്ചേർക്കും എന്നാണു റിപ്പോർട്ടുകൾ. ഇതിലെ പല ഫീച്ചറുകളും ഏതൊരു ഉപയോക്താവിനും വളരെ ഉപകാരപ്രദമായവയാണ്. ലോകത്തിലെ മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായി വെല്ലുവിളികളില്ലാതെ തുടരാൻ കൂടി വേണ്ടിയാണ് ആപ്പിൾ പുതിയ ടെക്നോളജിയുമായി എത്തുന്നത്.
ബ്ലൂംബെർഗിലെ മാർക്ക് ഗുർമാൻ പറയുന്നതു പ്രകാരം, ഐഫോണിൽ പുതിയ സാറ്റലൈറ്റ് ബേസ്ഡ് ഫീച്ചറുകൾ കൊണ്ടുവരാൻ ആപ്പിൾ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ ഒന്ന് സാറ്റലൈറ്റിൽ പ്രവർത്തിക്കുന്ന ആപ്പിൾ മാപ്പ്സ് ആകാം. ഇത് മൊബൈൽ ഡാറ്റയോ വൈ-ഫൈയോ ഇല്ലാതെ ഉപയോക്താക്കളെ ദിശകൾ കണ്ടെത്താൻ അനുവദിക്കുന്നു.
മെച്ചപ്പെടുത്തിയ സാറ്റലൈറ്റ് മെസേജിങ്ങും ആപ്പിൾ പരീക്ഷിച്ചുവരികയാണ്. ഇപ്പോൾ, സാറ്റലൈറ്റ് ടെക്നോളജി വഴി ഐഫോണുകളിലൂടെ ചെറിയ വാചക സന്ദേശങ്ങൾ മാത്രമേ അയക്കാൻ കഴിയൂ. എന്നാൽ ഉടൻ തന്നെ, ഉപയോക്താക്കൾക്ക് മെസേജസ് ആപ്പ് ഉപയോഗിച്ച് ഫോട്ടോകൾ അയയ്ക്കാനും സ്വീകരിക്കാനും കഴിഞ്ഞേക്കും.
ആപ്പ് ക്രിയേറ്റേഴ്സിനെ സഹായിക്കുന്നതിനായി, തേർഡ് പാർട്ടി ആപ്പുകൾക്കായി ആപ്പിൾ ഒരു പ്രത്യേക സാറ്റലൈറ്റ് ഫ്രെയിംവർക്കും (API) വികസിപ്പിക്കുന്നുന്നുണ്ട്. ഇതിലൂടെ ഡെവലപ്പർമാർക്ക് അവരുടെ സ്വന്തം ആപ്പുകളിലേക്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റി ചേർക്കാൻ കഴിയും. എന്നിരുന്നാലും എല്ലാ ആപ്പുകളും ഫീച്ചറുകളും ഇതിനെ പൂർണ്ണമായി സപ്പോർട്ട് ചെയ്യാൻ സാധ്യതയില്ല.
നിലവിൽ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി SOS ഫീച്ചർ ഫോണിന് ആകാശത്തിന്റെ വ്യക്തമായ കാഴ്ച ലഭിക്കുമ്പോൾ മാത്രമാണു പ്രവർത്തിക്കുക. ഇതിൽ നിന്നും വ്യത്യസ്തമായി വീട്ടിലോ, വാഹനത്തിലോ നമ്മൾ ഇരിക്കുമ്പോഴും ഫോൺ പോക്കറ്റിൽ ആണെങ്കിൽ പോലും സാറ്റലൈറ്റ് ഉപയോഗം എളുപ്പമാക്കാൻ ആപ്പിൾ പദ്ധതിയിടുന്നുവെന്ന് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നു.
5G വഴിയുള്ള സാറ്റലൈറ്റ് കണക്റ്റിവിറ്റി ആപ്പിൾ വികസിപ്പിക്കുന്ന മറ്റൊരു പ്രധാന ഫീച്ചറാണ്. വരാനിരിക്കുന്ന ഐഫോൺ 18 സീരീസിൽ 5G നോൺ-ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) ടെക്നോളജി സപ്പോർട്ട് ഉൾപ്പെടാൻ സാധ്യതയുണ്ട്. ഈ സിസ്റ്റം 5G സാറ്റലൈറ്റ്, ഏരിയൽ കണക്ഷനുകളെ സാധാരണ മൊബൈൽ നെറ്റ്‌വർക്കുകളുമായി സംയോജിപ്പിക്കുന്നു. ഇത് സിഗ്നലുകൾ ദുർബലമോ ലഭ്യമല്ലാത്തതോ ആയ പ്രദേശങ്ങളിൽ പോലും ഉപയോക്താക്കളെ പരസ്പരബന്ധം നിലനിർത്താൻ സഹായിക്കുന്നു.
ആപ്പിളിനു വേണ്ടി നിലവിൽ സാറ്റലൈറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയായ ഗ്ലോബൽസ്റ്റാറിന്റെ ഇൻഫ്രാസ്ട്രക്ചറിലേക്ക് ഈ ഫീച്ചറുകളുടെ ഭാഗമായി വലിയ അപ്‌ഗ്രേഡുകൾ വേണ്ടി വന്നേക്കും എന്നുറപ്പാണ്. ഗ്ലോബൽസ്റ്റാർ വാങ്ങാനുള്ള പദ്ധതിയുമായി സ്‌പേസ്എക്‌സ് മുന്നോട്ട് പോയാൽ, ഈ സാറ്റലൈറ്റ് ഫീച്ചറുകൾ നിലവിൽ വരുന്നതു വേഗത്തിലാക്കാൻ കഴിയുമെന്ന് മാർക്ക് ഗുർമാൻ പരാമർശിച്ചു. എന്നിരുന്നാലും, എലോൺ മസ്‌കിന്റെ കമ്പനിയുമായി ചേർന്നു പ്രവർത്തിക്കേണ്ടി വന്നാൽ ആപ്പിൾ തങ്ങളുടെ ദീർഘകാല പദ്ധതികളെയും സാറ്റലൈറ്റ് സേവനങ്ങളെയും ബിസിനസ് തന്ത്രത്തെയും സംബന്ധിച്ചു പുനർവിചിന്തനം ചെയ്തേക്കാം.
പരസ്യം
പരസ്യം
Google Meet Finally Adds Support for Full Emoji Library to Enhance In-Call Reactions