റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ ലോഞ്ച് ചെയ്തു; വിവരങ്ങൾ അറിയാം
Photo Credit: Realme
റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ എഡിഷൻ, പ്രീമിയം സവിശേഷതകളോടെ ചൈനയിൽ
ഫോർമുല 1 ആരാധകർക്കായി റിയൽമി GT 8 പ്രോയുടെ ഒരു സ്പെഷ്യൽ എഡിഷൻ ഫോൺ കമ്പനി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 എഡിഷൻ എന്ന ഈ ഫോൺ ചൈനയിലാണു ലോഞ്ച് ചെയ്തിരിക്കുന്നത്. സാധാരണ GT 8 പ്രോയുടെ അതേ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഈ പുതിയ ഫോൺ ആസ്റ്റൺ മാർട്ടിൻ ടച്ചുമായാണ് വരുന്നത്. ആസ്റ്റൺ മാർട്ടിൻ്റെ സ്റ്റൈലിഷായ പച്ച നിറവും പിന്നിൽ സിൽവർ-വിംഗ് ലോഗോയും ഫോണിന് പ്രീമിയം ആൻഡ് സ്പോർട്ടി ലുക്ക് നൽകുന്നു. ആസ്റ്റൺ മാർട്ടിൻ തീമിലുള്ള ഫോൺ കേസ്, റേസ് കാർ ആകൃതിയിലുള്ള സിം എജക്റ്റർ ടൂൾ പോലുള്ള എക്സ്ക്ലൂസീവ് ഇനങ്ങൾ ഉള്ള ഒരു പ്രത്യേക ബോക്സിലാണ് പുതിയ ലിമിറ്റഡ് എഡിഷൻ ഫോൺ വരുന്നത്. ഇതുകൂടാതെ റേസിംഗ്, F1 തീമുമായി ബന്ധപ്പെട്ട നിരവധി വാൾപേപ്പറുകളും ക്യാമറ വാട്ടർമാർക്കുകളും സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റുമായി വരുന്ന ഫോണിൽ കമ്പനി ചേർത്തിട്ടുണ്ട്.
16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 എഡിഷന്റെ സിംഗിൾ വേരിയന്റിന് ചൈനയിൽ CNY 5,499 (ഏകദേശം 68,000 രൂപ) ആണ് വില. ആസ്റ്റൺ മാർട്ടിൻ റേസിംഗ് ഗ്രീൻ നിറത്തിലാണ് ഇത് വരുന്നത്. 16 ജിബി റാമും 1 ടിബി സ്റ്റോറേജുമുള്ള സാധാരണ റിയൽമി GT 8 പ്രോയുടെ വില സിഎൻവൈ 5,199 (ഏകദേശം 64,000 രൂപ) ആണ്.
നവംബർ 20-ന് GT 8 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിയൽമി സ്ഥിരീകരിച്ചിരുന്നു. റിയൽമി GT 7 ലിമിറ്റഡ് എഡിഷൻ ആഗോളതലത്തിലും ഇന്ത്യയിലും ഒരേ സമയം ലോഞ്ച് ചെയ്തതിനാൽ, സ്റ്റാൻഡേർഡ് വേരിയൻ്റിനൊപ്പം റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.
ആസ്റ്റൺ മാർട്ടിൻ അരാംകോ ഫോർമുല വൺ ടീമുമായി സഹകരിച്ചാണ് റിയൽമി GT 8 പ്രോ ആസ്റ്റൺ മാർട്ടിൻ F1 ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയത്. ആസ്റ്റൺ മാർട്ടിന്റെ പ്രശസ്തമായ ഗ്രീൻ കളർ, സിൽവർ വിംഗ് ലോഗോ, പിന്നിൽ "അരാംകോ ഫോർമുല വൺ ടീം" ബ്രാൻഡിംഗ് എന്നിവയുള്ള ഈ പതിപ്പ് വേറിട്ടു നിൽക്കുന്നതാണ്. കസ്റ്റം റേസിംഗ് കാർ അസംബ്ലി കിറ്റ്, F1 കാർ ഷേപ്പിലുള്ള സിം എജക്റ്റർ പിൻ, രണ്ട് തീമിലുള്ള ഫോൺ കേസുകൾ, ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഡിസൈൻ, ഒരു അഡാപ്റ്റർ തുടങ്ങിയ എക്സ്ക്ലൂസീവ് ആക്‌സസറികൾ ഉൾപ്പെടുന്ന ഒരു പ്രീമിയം ബോക്സിലാണ് ഇത് വരുന്നത്.
റേസിംഗ് ടച്ച് നൽകുന്നതിനായി F1 അടിസ്ഥാനമാക്കിയുള്ള UI ഘടകങ്ങൾ, വാൾപേപ്പറുകൾ, ക്യാമറ വാട്ടർമാർക്കുകൾ എന്നിവ റിയൽമി ചേർത്തിട്ടുണ്ട്. എങ്കിലും, സ്റ്റാൻഡേർഡ് GT 8 പ്രോയുടെ അതേ പ്രധാന സ്പെസിഫിക്കേഷനുകൾ ഇതിനുണ്ടാകും. റിയൽമി UI 7.0-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 144Hz റിഫ്രഷ് റേറ്റുള്ള 6.79 ഇഞ്ച് QHD+ AMOLED ഡിസ്‌പ്ലേയുണ്ട്. 16GB റാമും 1TB സ്റ്റോറേജുമുള്ള സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്.
50MP റിക്കോ GR ആന്റി-ഗ്ലെയർ മെയിൻ ക്യാമറ, 50MP അൾട്രാവൈഡ് ക്യാമറ, 200MP ടെലിഫോട്ടോ ക്യാമറ എന്നിങ്ങനെ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. മുൻവശത്ത്, 32MP സെൽഫി ക്യാമറയുണ്ട്. പരസ്പരം മാറ്റാവുന്ന ലെൻസ് മൊഡ്യൂളുകളെയും ഈ ഫോൺ പിന്തുണയ്ക്കുന്നു.
അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക്, വെള്ളം, പൊടി എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP69, IP68, IP66 റേറ്റിംഗുകൾ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 120W വയർഡ്, 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന ഒരു വലിയ 7,000mAh ബാറ്ററിയാണ് ഇതിലുണ്ടാവുക. ഫോണിന് 161.8×76.87×8.20mm വലിപ്പവും 218 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം
Google Meet Finally Adds Support for Full Emoji Library to Enhance In-Call Reactions