ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്

ഓപ്പോ A6x ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; പ്രധാന സവിശേഷതകൾ പുറത്ത്

ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്

Photo Credit: Oppo

ഓപ്പോ A5x (ചിത്രത്തിൽ) ന്റെ പിൻഗാമിയായി ഓപ്പോ A6x ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഹൈലൈറ്റ്സ്
  • 6.75 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഓപ്പോ A6x ഫോണിലുണ്ടാവുക
  • 6,500mAh ബാറ്ററി ഫോണിനു കരുത്തു നൽകുന്നു
  • ഡൈമൻസിറ്റി 6500 ചിപ്പ്സെറ്റുമായാണ് ഈ ഫോൺ എത്തുന്നത്
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ അതിന്റെ A-സീരീസ് ലൈനപ്പിനായി രണ്ട് പുതിയ ഫോണുകൾ തയ്യാറാക്കുന്നതായി റിപ്പോർട്ട്. ഓപ്പോ A6 4G, ഓപ്പോ A6x 5G എന്ന പേരുകളിലുള്ള ഈ മോഡലുകൾ ഇന്ത്യയിൽ ഉടനെ തന്നെ ലോഞ്ച് ചെയ്യും. ഔദ്യോഗിക റിലീസിന് മുമ്പ് ഓപ്പോ A6x 5G-യുടെ ഇന്ത്യൻ വേരിയൻ്റിന്റെ പ്രധാന സവിശേഷതകൾ ലീക്കായി പുറത്തു വന്നിട്ടുണ്ട്. ലീക്ക് അനുസരിച്ച്, ഓപ്പോ A6x 5G ഫോൺ മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്‌സെറ്റിൽ പ്രവർത്തിക്കും. കൂടാതെ ഇതിൽ 6,500mAh ബാറ്ററിയും ഉണ്ടായിരിക്കും. ഡിസ്‌പ്ലേക്കും പെർഫോമൻസിനും പ്രാധാന്യം നൽകിയാണ് ഓപ്പോ ഈ ഫോണുകൾ വികസിപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഓപ്പോ A6x-ൽ 120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് LCD ഡിസ്‌പ്ലേ ഉണ്ടാകുമെന്നു പറയപ്പെടുന്നു. അൻഡ്രോയ്ഡ് 15-ലാണ് ഫോൺ പ്രവർത്തിക്കുക. 13 മെഗാപിക്സൽ മെയിൻ സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായാണ് ഈ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക.

ലീക്കായി പുറത്തു വന്ന ഓപ്പോ A6x 5G-യുടെ സവിശേഷതകൾ:

ടിപ്സ്റ്റർ അഭിഷേക് യാദവ് എക്സിൽ പോസ്റ്റ് ചെയ്തതു പ്രകാരം 120Hz റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്ന 6.75 ഇഞ്ച് HD+ LCD ഡിസ്പ്ലേയാണ് ഓപ്പോ A6x-ൽ പ്രതീക്ഷിക്കുന്നത്. ക്യാമറകളെ സംബന്ധിച്ചിടത്തോളം, 13 മെഗാപിക്സൽ മെയിൻ ക്യാമറയും സെക്കൻഡറിയായി VGA സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഫോണിൽ ഉൾപ്പെട്ടേക്കാം. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറയുണ്ടാകുമെന്നും പറയപ്പെടുന്നു.

ഓപ്പോ A6x-ൽ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റായിരിക്കും എന്നു കിംവദന്തിയുണ്ട്. മുൻഗാമിയായ ഓപ്പോ A5x-ൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രോസസറാണ് ഇത്. റാം, സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമല്ല. പക്ഷേ ഫോൺ ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ കളർഒഎസ് 15-ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിൽഡിന്റെ കാര്യത്തിൽ, ഫോണിന് 8.58mm കനവും ഏകദേശം 212 ഗ്രാം ഭാരവും ഉണ്ടായിരിക്കാം. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിംഗും ഈ ഫോൺ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററിയുടെ കാര്യത്തിൽ, 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഒരു വലിയ 6,500mAh യൂണിറ്റ് ആകും ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തുക.

മുൻഗാമിയായ ഓപ്പോ A5x ഫോണിൻ്റെ സവിശേഷതകൾ:

ഓപ്പോ A5x എന്ന ഫോണിൻ്റെ പിൻഗാമിയായി ഓപ്പോ A6x ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം മെയ് മാസത്തിൽ 4GB + 128GB വേരിയന്റിന് 13,999 രൂപയെന്ന പ്രാരംഭ വിലയിലാണ് ഓപ്പോ A5x ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇത് മിഡ്‌നൈറ്റ് ബ്ലൂ, ലേസർ വൈറ്റ് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. കമ്പനി പറയുന്നതനുസരിച്ച്, ഓപ്പോ A5x 5G മുൻ മോഡലിനെ അപേക്ഷിച്ച് 160 ശതമാനം മികവുറ്റ ഇംപാക്ട് റെസിസ്റ്റൻസ് വാഗ്ദാനം ചെയ്യുന്ന റീഇൻഫോഴ്‌സ്ഡ് ഗ്ലാസാണ് ഉപയോഗിക്കുന്നത്. ഇത് ഫോൺ കൂടുതൽ ഈടുനിൽക്കാൻ സഹായിക്കുന്നു.

അടുത്തിടെ, വരാനിരിക്കുന്ന ഓപ്പോ A6x മലേഷ്യയുടെ SIRIM സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ CPH2819 എന്ന മോഡൽ നമ്പറിൽ പ്രത്യക്ഷപ്പെട്ടു. ഈ ലിസ്റ്റിംഗ് സൂചിപ്പിക്കുന്നത് ഫോൺ മലേഷ്യയിലും മറ്റ് ഏഷ്യൻ വിപണികളിലും ഉടൻ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നാണ്. ഡാറ്റാബേസിൽ പ്രത്യക്ഷപ്പെടുന്നത് സാധാരണയായി ഡിവൈസ് റിലീസിന് തയ്യാറായി എന്നാണ് അർത്ഥമാക്കുന്നത്. വരും ആഴ്ചകളിൽ ഓപ്പോ തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കാം.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം
  2. വിപണിയിൽ ആധിപത്യം സൃഷ്ടിക്കാൻ രണ്ടു വമ്പന്മാർ കൂടി; ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ ലോഞ്ചിങ്ങ് പൂർത്തിയായി
  3. ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്
  4. 200 മെഗാപിക്സൽ ക്യാമറയും 7,000mAh ബാറ്ററിയും; റിയൽമി 16 പ്രോയുടെ സവിശേഷതകൾ ലീക്കായി
  5. ഓപ്പോയുടെ പുതിയ ഗെയിമിങ്ങ് ഫോൺ; ഓപ്പോ K15 ടർബോ പ്രോയുടെ സവിശേഷതകൾ ലീക്കായി പുറത്തു വന്നു
  6. ഇവൻ പുലിയാണു കേട്ടോ; കാറുകൾക്കു വേണ്ടിയുള്ള മീഡിയാടെക്കിൻ്റെ ഡൈമൻസിറ്റി P1 അൾട്രാ ചിപ്സെറ്റ് പുറത്തു വന്നു
  7. വിപണി കീഴടക്കാൻ വൺപ്ലസ് ഏയ്സ് 6T ഉടനെയെത്തും; ഫോണിൻ്റെ ചില സവിശേഷതകൾ പുറത്തുവിട്ടു
  8. എക്സ്ട്രാ ഡാർക്ക് മോഡും മെച്ചപ്പെടുത്തിയ അനിമേഷനുകളും; നത്തിങ്ങ് ഒഎസ് 4.0 പുറത്തിറങ്ങി
  9. റെഡ്മി K90 സീരീസിലെ മൂന്നാമൻ എത്തുന്നു; റെഡ്മി K90 അൾട്രയുടെ സവിശേഷതകൾ പുറത്ത്
  10. വിവോ X300, വിവോ X300 പ്രോ എന്നിവ ഡിസംബറിൽ ഇന്ത്യയിലെത്തും; ഫോണുകളുടെ വില, സ്റ്റോറേജ് വിവരങ്ങൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »