വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം

ചൈനയിൽ ലോഞ്ച് ചെയ്ത് വൺപ്ലസ് ഏയ്സ് 6T; സവിശേഷതകൾ അറിയാം

വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം

സ്നാപ്ഡ്രാഗൺ 8 ജെൻ 5 സഹിതം OnePlus Ace 6T ചൈനയ്ക്കായി പ്രഖ്യാപിച്ചു

ഹൈലൈറ്റ്സ്
  • 8,000mAh ബാറ്ററിയാണ് വൺപ്ലസ് ഏയ്സ് 6T ഫോണിലുണ്ടാവുക
  • മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാകും
  • 50 മെഗാപിക്സൽ മെയിൻ ക്യാമറയാണ് വൺപ്ലസ് ഏയ്സ് 6T-യിലുള്ളത്
പരസ്യം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തു വന്ന നിരവധി ടീസറുകൾക്ക് ശേഷം, ചൈനയിൽ വൺപ്ലസ് ഏയ്സ് 6T കമ്പനി ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഗംഭീരമായ ലോഞ്ച് ഇവന്റിനു പകരം, വളരെ ലളിതമായാണ് കമ്പനി ഈ ഫോൺ പ്രഖ്യാപിച്ചത്. എന്നാൽ സ്മാർട്ട്ഫോൺ പ്രേമികൾക്ക് പരാതിക്ക് ഇടയില്ലാത്ത വിധം മികച്ച സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒറിജിനൽ വൺപ്ലസ് ഏയ്സ് 6-നെ അപേക്ഷിച്ച് ഏയ്സ് 6T നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരുന്നുണ്ട്. അതിൽ തന്നെ 8,000mAh ബാറ്ററിയാണ് ഒരു പ്രധാന ഹൈലൈറ്റ്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റും ഇതിൽ ഉൾപ്പെടുന്നു. വൺപ്ലസ് ഏയ്സ് 6T ആഗോളതലത്തിൽ വൺപ്ലസ് 15R എന്ന പേരിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിൽ, വൺപ്ലസ് പാഡ് ഗോ 2-നൊപ്പം ഡിസംബർ 17-ന് ലോഞ്ച് നടക്കും. ഡ്യുവൽ റിയർ ക്യാമറകളും ഫ്ലാറ്റ് മെറ്റൽ ഫ്രെയിം ഡിസൈനും ഉൾപ്പെടെ ഏയ്സ് 6T-യുടെ മിക്ക ഹാർഡ്‌വെയർ സവിശേഷതകളും 15R-ലുണ്ടാകാൻ സാധ്യതയുണ്ട്.

വൺപ്ലസ് എയ്സ് 6T ഫോണിൻ്റെ കളർ ഓപ്ഷൻസ്, വിലയെക്കുറിച്ചുള്ള സൂചനകൾ:

ബ്ലാക്ക്, ഗ്രീൻ, പർപ്പിൾ എന്നീ മൂന്ന് നിറങ്ങളിൽ വൺപ്ലസ് എയ്സ് 6T ലഭ്യമാകും. OnePlus 15-ൽ ഉപയോഗിച്ചിരിക്കുന്ന അതേ പ്രീമിയം ട്രീറ്റ്‌മെന്റ് ആയ മെറ്റൽ ഫ്രെയിമിലെ മൈക്രോ-ആർക്ക് ഓക്‌സിഡേഷൻ ഫിനിഷ് ഇതിലുമുണ്ട്. ഈ ഫിനിഷ് ഫോണിന് മനോഹരമായ രൂപം നൽകുകയും ഈട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഏയ്സ് 6T-യുടെ ചൈനീസ് വിപണിയിലെ വില വൺപ്ലസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, നേരത്തെ പുറത്തുവന്ന വിവരങ്ങൾ പ്രകാരം സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം CNY 3,000 (ഏകദേശം 37,000 ഇന്ത്യൻ രൂപ) വിലയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലീക്കായ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല, കമ്പനി ഉടൻ തന്നെ വിലയുടെ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വൺപ്ലസ് എയ്സ് 6T ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ ഉപയോഗിച്ച് പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്‌ഫോണാണ് വൺപ്ലസ് ഏയ്സ് 6T. ഈ ചിപ്പ് ഉപയോഗിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഫോൺ കൂടിയാണിത്. ഈ പ്രോസസറിന്റെ പൂർണ്ണ സവിശേഷതകൾ ക്വാൽകോം ഇതുവരെ പങ്കുവെച്ചിട്ടില്ല. സെപ്റ്റംബറിലാണ് കമ്പനി ഈ ചിപ്പിൻ്റെ പേര് സ്ഥിരീകരിച്ചത്, നവംബർ 26-ന് പൂർണമായ പ്രഖ്യാപനം ഉണ്ടാകും. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റിനെ അപേക്ഷിച്ച് ഇത് എത്രത്തോളം വേഗതയുള്ളതാണെന്ന് ഇപ്പോഴും വ്യക്തമല്ല.

165Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് 1.5K OLED സ്‌ക്രീനാണ് ഫോണിനുള്ളത്. വേഗത്തിലുള്ള അൺലോക്കിംഗിനായി ഇതിൽ ഒരു അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്‌കാനറും ഉൾപ്പെടുന്നു. പിന്നിൽ, ഇതിന് 50MP പ്രധാന ക്യാമറയും 8MP അൾട്രാവൈഡ് ക്യാമറയും ഉണ്ട്. മുൻവശത്ത്, 32MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. വെള്ളം, പൊടി എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP68, IP69, IP69K റേറ്റിംഗുകൾ ഈ ഫോണിലുണ്ട്. വേപ്പർ ചേമ്പർ കൂളിംഗ്, 100W ഫാസ്റ്റ് ചാർജിംഗുള്ള ഒരു വലിയ 8,000mAh ബാറ്ററി എന്നിവയും ഈ ഫോണിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ചൈനയ്ക്ക് പുറത്തേക്കു വരുമ്പോൾ ഈ വലിയ ബാറ്ററി ലഭ്യമായേക്കില്ല. ചൈനയിൽ ColorOS 16-ൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

വൺപ്ലസ് 15R എന്ന് വിളിക്കപ്പെടുന്ന ആഗോള പതിപ്പ്, ഏയ്സ് 6-നെ അടിസ്ഥാനമാക്കിയാകും എന്നായിരുന്നു നേരത്തെ റിപ്പോൾട്ടുകൾ. എന്നാലിപ്പോൾ ഇത് ഏയ്സ് 6T-യെ അടിസ്ഥാനമാക്കി ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നു. വൺപ്ലസ് ഏയ്സ് 6T-യും അതിൻ്റെ ഗ്ലോബൽ വേരിയൻ്റും തമ്മിൽ എന്തൊക്കെ വ്യത്യസങ്ങൾ ഉണ്ടാകുമെന്ന് ഇപ്പോൾ വ്യക്തതയില്ല.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വൺപ്ലസിൻ്റെ പുതിയ കില്ലാഡി കളിക്കളത്തിൽ; ചൈനയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് ഏയ്സ് 6T-യുടെ സവിശേഷതകൾ അറിയാം
  2. വിപണിയിൽ ആധിപത്യം സൃഷ്ടിക്കാൻ രണ്ടു വമ്പന്മാർ കൂടി; ഹോണർ 500, ഹോണർ 500 പ്രോ എന്നിവയുടെ ലോഞ്ചിങ്ങ് പൂർത്തിയായി
  3. ഓപ്പോ A6 സീരീസ് ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു; ഓപ്പോ A6x-ൻ്റെ സവിശേഷതകൾ പുറത്ത്
  4. 200 മെഗാപിക്സൽ ക്യാമറയും 7,000mAh ബാറ്ററിയും; റിയൽമി 16 പ്രോയുടെ സവിശേഷതകൾ ലീക്കായി
  5. ഓപ്പോയുടെ പുതിയ ഗെയിമിങ്ങ് ഫോൺ; ഓപ്പോ K15 ടർബോ പ്രോയുടെ സവിശേഷതകൾ ലീക്കായി പുറത്തു വന്നു
  6. ഇവൻ പുലിയാണു കേട്ടോ; കാറുകൾക്കു വേണ്ടിയുള്ള മീഡിയാടെക്കിൻ്റെ ഡൈമൻസിറ്റി P1 അൾട്രാ ചിപ്സെറ്റ് പുറത്തു വന്നു
  7. വിപണി കീഴടക്കാൻ വൺപ്ലസ് ഏയ്സ് 6T ഉടനെയെത്തും; ഫോണിൻ്റെ ചില സവിശേഷതകൾ പുറത്തുവിട്ടു
  8. എക്സ്ട്രാ ഡാർക്ക് മോഡും മെച്ചപ്പെടുത്തിയ അനിമേഷനുകളും; നത്തിങ്ങ് ഒഎസ് 4.0 പുറത്തിറങ്ങി
  9. റെഡ്മി K90 സീരീസിലെ മൂന്നാമൻ എത്തുന്നു; റെഡ്മി K90 അൾട്രയുടെ സവിശേഷതകൾ പുറത്ത്
  10. വിവോ X300, വിവോ X300 പ്രോ എന്നിവ ഡിസംബറിൽ ഇന്ത്യയിലെത്തും; ഫോണുകളുടെ വില, സ്റ്റോറേജ് വിവരങ്ങൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »