വിപണിയിൽ തീയായി പടരാൻ ലാവ അഗ്നി 3 ഇന്ത്യയിലെത്തി

മിഡ്റേഞ്ച് സ്മാർട്ട്ഫോണായ ലാവ അഗ്നി 3 ഇന്ത്യയിലെത്തി

വിപണിയിൽ തീയായി പടരാൻ ലാവ അഗ്നി 3 ഇന്ത്യയിലെത്തി

Photo Credit: Lava

Lava Agni 3 has a 1.74-inch AMOLED rear touch screen display

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 14 ഔട്ട് ഓഫ് ദി ബോക്സിലാണ് ലാവ അഗ്നി 3 പ്രവർത്തിക്കുന്നത്
  • ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഫോണിലുള്ളത്
  • രണ്ടു നിറങ്ങളിൽ ലാവ അഗ്നി 3 ലഭ്യമാകും
പരസ്യം

ലാവയുടെ പുതിയ സ്മാർട്ട്‌ഫോണായ അഗ്നി 3 വെള്ളിയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മിതമായ നിരക്കിൽ നല്ല ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മിഡ്റേഞ്ച് സ്മാർട്ട്ഫോണായാണ് ലാവ അഗ്നി 3 വരുന്നത്. രണ്ടു ഡിസ്പ്ലേയുമായാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മുൻവശത്ത് 6.78 ഇഞ്ചിൻ്റെ വലിയ AMOLED സ്‌ക്രീനും റിയർ പാനലിൽ 1.74 ഇഞ്ച് വലിപ്പമുള്ള AMOLED ടച്ച്‌സ്‌ക്രീനും നൽകിയിരിക്കുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ലാവ അഗ്നി 3 സ്മാർട്ട്ഫോണിലുള്ളത്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. മീഡിയാടെക് ഡൈമൻസിറ്റി 7300X പ്രോസസർ ഈ ഫോണിന് കരുത്തു നൽകുന്നു. 8GB RAM വരെയുള്ള ലാവ അഗ്നി 3 ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 14 ലാണ് പ്രവർത്തിക്കുന്നത്. 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററിയും ഇതിലുണ്ട്.

ഇന്ത്യയിൽ ലാവ അഗ്നി 3 സ്മാർട്ട്ഫോണിൻ്റെ വിലയും ലഭ്യതയും:

8GB RAM + 128GB സ്റ്റോറേജുള്ള ലാവ അഗ്നി 3 യുടെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 20999 രൂപയാണു വില. ഇതിൽ ചാർജിംഗ് അഡാപ്റ്റർ ഉൾപ്പെടുന്നില്ല. അതേ മോഡൽ ചാർജറോടെ നിങ്ങൾക്ക് വേണമെങ്കിൽ 22999 രൂപ നൽകേണ്ടി വരും. 256 ജിബി സ്റ്റോറേജുള്ള, ചാർജർ ഉൾപ്പെടെയുള്ള വേരിയൻ്റിനു വില 24999 രൂപയാണ്.

ഒക്ടോബർ 9 അർദ്ധരാത്രി മുതൽ ആമസോണിൽ നിന്നും ഈ ഫോൺ വാങ്ങ്ങാം. ഹീതർ ഗ്ലാസ്, പ്രിസ്റ്റൈൻ ഗ്ലാസ് എന്നീ രണ്ടു നിറങ്ങളിലാണ് ഈ ഫോൺ വരുന്നത്.

ലാവ അഗ്നി 3 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ:

ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം ഫോണായ ലാവ അഗ്നി 3 നാല് വർഷത്തേക്ക് മൂന്ന് പ്രധാന സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു. 1.5K റെസല്യൂഷനുള്ള (1200x2652 pixels) 6.78 ഇഞ്ച് AMOLED സ്‌ക്രീൻ ഇതിനുണ്ട്. റിയർ പാനലിൽ കോളുകൾ സ്വീകരിക്കാനും, സന്ദേശങ്ങൾ അയക്കാനും, റിയർ ക്യാമറ ഉപയോഗിച്ച് സെൽഫികൾ എടുക്കാനുമെല്ലാം നിങ്ങളെ സഹായിക്കുന്ന ഒരു ചെറിയ 1.74 ഇഞ്ച് ടച്ച് സ്‌ക്രീനുമുണ്ട്.

മീഡിയടെക് ഡൈമൻസിറ്റി 7300X ചിപ്പാണ് ഫോണിന് കരുത്തേകുന്നത്, 8GB RAM ആയി വരുന്ന ഇതിൽ നിങ്ങൾക്ക് 8GB വരെ സ്റ്റോറേജ് 'വെർച്വൽ റാം' ആയി ഉപയോഗിക്കാം. ഫോണിലെ 'ആക്ഷൻ' ബട്ടൺ ചില ഓപ്ഷൻസ് വേഗത്തിൽ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) 50 മെഗാപിക്സൽ പ്രധാന ക്യാമറ, 112 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, 3x സൂമും ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനുമുള്ള (ElS) 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇതിലുള്ളത്. 16 മെഗാപിക്സലുള്ള ഫ്രണ്ട് ക്യാമറയിലും ElS ഉണ്ട്.

256GB വരെ മാത്രമുള്ള സ്റ്റോറേജ് ഓപ്ഷനിലാണ് ലാവ അഗ്നി 3 എത്തുന്നത്. ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്. ഇത് 5G, 4G LTE, വൈഫൈ 6E, ബ്ലൂടൂത്ത് 5.4, GPS, NavIC, USB ടൈപ്പ് സി പോർട്ട് എന്നിവയെ പിന്തുണയ്ക്കുന്നു.

19 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 66W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയോടെയാണ് ഇത് വരുന്നത്. 163.7x75.53x8.8mm വലിപ്പമുള്ള ഫോണിന് 212 ഗ്രാം ഭാരമുണ്ട്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »