Photo Credit: iQOO
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിതാ എത്തിപ്പോയി. ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫറുകളുമായാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 എത്തുന്നത്. സെപ്തംബർ 27 നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എല്ലാവർക്കുമായി ആരംഭിക്കുന്നതെങ്കിലും ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ തന്നെ ആക്‌സസ് ലഭിക്കും. ഐക്യൂ Z9x 5G, ഐ ക്യൂ Z9 Lite 5G, ഐക്യൂ Z9s പ്രോ 5G, ഐക്യൂ നിയോ 9 പ്രോ, ഐക്യൂ 12 5G എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ഐക്യൂ TWS 1e ഇയർബഡുകളും ഫെസ്റ്റിവൽ സമയത്ത് ഡിസ്കൗണ്ട് തുകക്ക് ലഭ്യമാണ്. ഈ ഡിസ്കൗണ്ടുകളിൽ പ്രത്യേക ബാങ്ക് ഓഫറുകളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചില ഫോണുകൾ ഇതിലും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും ഈ സമയത്ത് അവസരമുണ്ട്.
ഐക്യൂ Z9 Lite ഹാൻഡ്സെറ്റിൻ്റെ 4GB + 128GB വേരിയൻ്റിന് 10,499 രൂപയാണു യഥാർത്ഥ വിലയെങ്കിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇത് 9499 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരമുണ്ട്. ഇതിനു പുറമെ ഐക്യൂ Z9x സ്മാർട്ട്ഫോണിൻ്റെ 4GB + 128GB മോഡൽ 12,999 രൂപക്കു പകരം 10,749 രൂപക്കും ലഭ്യമാണ്.
കൂടാതെ, ഐക്യൂ Z9s 5G, Z9s പ്രോ 5G എന്നിവയും ആമസോൺ ഫെസ്റ്റിവലിൻ്റെ ഭാഗമാകുമെന്ന് ഐക്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മോഡലുകൾക്ക് ആറ് മാസം വരെ നോ-കോസ്റ്റ് EMI ലഭ്യമാണ്. ഐക്യൂ Z9s ഫോണിൻ്റെ 8GB + 128GB വേരിയൻ്റിന് ലോഞ്ച് വിലയായ 19,999 രൂപയിൽ നിന്നും കുറഞ്ഞ് 17499 രൂപയാകും. ഇതേ സ്റ്റോറേജുള്ള ഐക്യൂ Z9s പ്രോ 5G യുടെ വില 24999 രൂപയിൽ നിന്നും 21999 ആയി കുറയും. Z9s പ്രോ വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫറിലൂടെ 1500 രൂപ കിഴിവ് നേടാനും അവസരമുണ്ട്.
സെയിലിൻ്റെ ഭാഗമായി ഐക്യൂ നിയോ 9 പ്രോക്ക് ആറ് മാസത്തെ നോ-കോസ്റ്റ് EMI ലഭിക്കും. ഇതിൻ്റെ 8GB + 128GB വേരിയൻ്റ് സാധാരണയായി ലിസ്റ്റു ചെയ്യുന്നത് 35999 രൂപയാണെങ്കിൽ സെയിലിൽ 31999 രൂപക്കു സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിലൂടെ 2000 രൂപ കിഴിവ് നേടാനും കഴിയും.
2023 ഡിസംബറിൽ ലോഞ്ച് ചെയ്ത ഐക്യൂ 12 5G ഫോണിൻ്റെ 12GB + 256GB വേരിയൻ്റ് 52999 രൂപയിൽ നിന്നും കുറഞ്ഞ് 47999 രൂപക്കു സ്വന്തമാക്കാനാവും. ഈ ഫ്ലാഗ്ഷിപ്പ് മോഡൽ സ്മാർട്ട്ഫോണിന് ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷൻ ലഭിക്കാനും എക്സ്ചേഞ്ച് ഓഫറിലൂടെ 2000 രൂപ കിഴിവ് നേടാനും നിങ്ങൾക്ക് അവസരമുണ്ട്.
ഐക്യൂ TWS 1e ഇയർബഡ്സ് ഈ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1899 രൂപ വിലയുള്ള ഇത് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 1599 രൂപക്കു സ്വന്തമാക്കാൻ കഴിയും.
പരസ്യം
പരസ്യം