Photo Credit: Google
ഗൂഗിൾ പിക്സൽ 9, പിക്സൽ 9 പ്രോ XL, പിക്സൽ 9 പ്രോ ഫോൾഡ് എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ഗൂഗിൾ പിക്സൽ 9 പ്രോ ഈ വർഷം ഓഗസ്റ്റിൽ ലോഞ്ച് ചെയ്തതാണ്. ലോഞ്ച് ചെയ്‌തതിന് ശേഷവും പിക്‌സൽ 9 പ്രോ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് ലഭ്യമല്ലാതിരുന്നതിനാൽ അതിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു നിരവധി പേർ. എന്തായാലും ഈ ആഴ്ച അവസാനത്തോടെ രാജ്യത്ത് ഈ മോഡലിൻ്റെ പ്രീ ബുക്കിംഗ് ആരംഭിക്കുകയാണ്. ഉപയോക്താക്കൾക്ക് ഉയർന്ന പ്രകടനവും മെച്ചപ്പെട്ട സുരക്ഷയും നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫോണിൻ്റെ വിലയും കളർ ഓപ്ഷനുകളും നേരത്തെ തന്നെ കമ്പനി പങ്കുവെച്ചിരുന്നു. ടൈറ്റാൻ M2 സെക്യൂരിറ്റി ചിപ്പുമായി പെയർ ചെയ്തിരിക്കുന്ന പുതിയ ടെൻസർ G4 പ്രോസസറുമായാണ് പിക്സൽ 9 പ്രോ വരുന്നത്. ഇത് ആൻഡ്രോയ്ഡ് 14 ൽ പ്രവർത്തിക്കുന്നു. ഇത് ഗൂഗിളിൻ്റെ ഏറ്റവും പുതിയ മുൻനിര ഫോണുകളിലൊന്നാക്കി ഈ മോഡലിനെ മാറ്റുന്നു.
ഗൂഗിൾ പിക്സൽ 9 പ്രോയുടെ 16GB RAM + 256 GB സ്റ്റോറേജ് വേരിയൻ്റിൻ്റെ വില കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ 109999 രൂപയാണ് ഇതിനു വിലയായി വരുന്നത്. ഇപ്പോൾ, ഫ്ലിപ്പ്കാർട്ടിലെ ഒരു ബാനർ വെളിപ്പെടുത്തുന്നതു പ്രകാരം, ഫോണിൻ്റെ പ്രീ ഓർഡർ ഇന്ത്യയിൽ ഒക്ടോബർ 17 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. ഹേസൽ, പോർസലൈൻ, റോസ് ക്വാർട്സ്, ഒബ്സിഡിയൻ എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാവുക. പിക്സൽ 9 പ്രോ XL മോഡലിന് സമാനമായ നിറങ്ങളിലാണ് പിക്സൽ 9 പ്രോയും വരുന്നത്.
120Hz റീഫ്രഷ് റേറ്റും 3000nits പീക്ക് ബ്രൈറ്റ്നസ് ലെവലുമുള്ള 1.5K (1280 x 2856 pixels) റെസല്യൂഷനുള്ള SuperActua (LTPO) എന്നറിയപ്പെടുന്ന 6.3 ഇഞ്ച് OLED സ്‌ക്രീനാണ് ഗൂഗിൾ പിക്സൽ 9 പ്രോ അവതരിപ്പിക്കുന്നത്. കൂടുതൽ സുരക്ഷ ഉറപ്പു വരുത്താൻ ടൈറ്റൻ M2 സെക്യൂരിറ്റി ചിപ്പുമായി ജോടിയാക്കിയ ഗൂഗിളിൻ്റെ ടെൻസർ G4 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും നൽകിക്കൊണ്ട് ഈ ഫോൺ ആൻഡ്രോയിഡ് 14 നിൽ പ്രവർത്തിക്കുന്നു.
ക്യാമറകളുടെ കാര്യത്തിൽ, പിക്സൽ 9 പ്രോയ്ക്ക് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്.. ഇതിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ, ഒറ്റ ഷോട്ടിൽ കൂടുതൽ ചിത്രമെടുക്കാൻ 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂം വാഗ്ദാനം ചെയ്യുന്ന 48 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 42 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.
45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4700mAh ബാറ്ററിയോടെയാണ് ഫോൺ വരുന്നത്, കൂടാതെ Qi സാങ്കേതികവിദ്യ ഉപയോഗിച്ച് വയർലെസ് ചാർജിംഗിനെയും ഇതു പിന്തുണയ്ക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ പിക്സൽ 9 പ്രോക്ക് IP68 റേറ്റിംഗ് നൽകിയിരിക്കുന്നു.
വൈഫൈ 6, ബ്ലൂടൂത്ത് 5.3, NFC, Google Cast, GPS, GNSS, BeiDou, GLONASS, Galileo, QZSS, NavIC എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഗ്ലോബൽ നാവിഗേഷൻ സിസ്റ്റങ്ങൾക്കുള്ള പിന്തുണയും ഈ ഫോൺ നൽകുന്നു. ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് പിക്സൽ 9 പ്രോയിലുള്ളത്.
പരസ്യം
പരസ്യം