സാംസങ്ങ് ഗാലക്സി Z ഫോൾഡ് GSMA ഡാറ്റാബേസിൽ; മറ്റൊരു വലിയ വേരിയൻ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ട്

സാംസങ്ങ് പുതിയൊരു ഫോൾഡബിൾ ഫോണിൻ്റെ പണിപ്പുരയിൽ എന്നു റിപ്പോർട്ട്; വിശദമായി അറിയാം

സാംസങ്ങ് ഗാലക്സി Z ഫോൾഡ് GSMA ഡാറ്റാബേസിൽ; മറ്റൊരു വലിയ വേരിയൻ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ട്

Photo Credit: Samsung

2026-ൽ സാംസങ്ങ് വലിയ ഫൊൾഡബിൾ ഫോൺ കൊണ്ടുവരാൻ സാധ്യത, സവിശേഷതകൾ വിവരങ്ങൾ പുറത്ത്

ഹൈലൈറ്റ്സ്
  • 2026-ൽ കൂടുതൽ വലിപ്പമുള്ള സാംസങ്ങ് ഫോൾഡ് മോഡൽ എത്തുമെന്നു സൂചനകൾ
  • H8 എന്ന കോഡ് നെയിം രണ്ടാമതൊരു ഹൈ-എൻഡ് ഫോൾഡ് വേരിയൻ്റ് ഉള്ളതിൻ്റെ സൂചന നൽക
  • H8 എന്ന കോഡ് നെയിം രണ്ടാമതൊരു ഹൈ-എൻഡ് ഫോൾഡ് വേരിയൻ്റ് ഉള്ളതിൻ്റെ സൂചന നൽക
പരസ്യം

സാംസങ്ങ് ഒരു പുതിയ ഫോൾഡബിൾ ഡിവൈസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ GSMA ഡാറ്റാബേസ് ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ, കമ്പനി താരതമ്യേനെ വിലകുറഞ്ഞ ഒരു ഫ്ലിപ്പ് മോഡൽ വികസിപ്പിക്കുകയാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ തികച്ചും വ്യത്യസ്തമായ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ഉപകരണത്തിന്റെ മോഡൽ നമ്പർ SM-F971U ആണ്, കൂടാതെ അതിന്റെ അസാധാരണമായ കോഡ്നെയിം സൂചിപ്പിക്കുന്നത് സാംസങ്ങ് ഗാലക്സി Z ഫോൾഡ് ലൈനപ്പിൽ ഒരു പുതിയ വേറിട്ട പാത തുറക്കുന്നുണ്ടെന്നാണ്. ആദ്യകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പോലെ, 2026-ൽ പുറത്തിറക്കുന്നതിനായി സാംസങ്ങ് മറ്റൊരു പ്രീമിയം ഫോൾഡ് മോഡൽ തയ്യാറാക്കുന്നുണ്ടെന്നു വേണം കരുതാൻ. ഇത് പ്രധാന ഫോൾഡ് സീരീസിന് മുകളിൽ നിൽക്കുന്നതോ അടുത്തു നിൽക്കുന്നതോ ആയിരിക്കും. മറ്റ് ബ്രാൻഡുകൾ ഫോൾഡബിൾ ഫോൺ വിപണിയിൽ മുന്നേറാൻ ശ്രമിക്കുന്നതിനാൽ, സാംസങ്ങ് അതിന്റെ ടോപ്പ്-ടയർ കാറ്റലോഗ് വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടാകാം. കമ്പനി നാമകരണവും ഇൻ്റേണൽ ഡെവലപ്മെൻ്റ് കോഡുകളും പരീക്ഷിക്കുന്നുണ്ടെന്നും ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

2026-ൽ പുതിയൊരു ഗാലക്സി Z ഫോൾഡ് 8 വേരിയൻ്റ് സാംസങ്ങ് ലോഞ്ച് ചെയ്തേക്കാം:

സ്മാർട്ട്പ്രിക്സിൻ്റെ റിപ്പോർട്ട് അനുസരിച്ച്, മുമ്പ് ഗാലക്സി Z ഫ്ലിപ്പ് 8 FE-യുടേതാണെന്ന് കരുതിയിരുന്ന SM-F971U എന്ന മോഡൽ നമ്പർ, തികച്ചും വ്യത്യസ്തമായ ഒരു ഫോൾഡബിൾ ഡിവൈസിനെ പ്രതിനിധീകരിക്കുന്നതാണ്. 2026-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന "വൈഡ്" ഗാലക്സി Z ഫോൾഡ് 8 വേരിയന്റാണ് ഈ മോഡൽ എന്ന് വിശ്വസിക്കപ്പെടുന്നു. വർഷങ്ങളായി സാംസങ്ങ് സ്ഥിരതയുള്ള ഒരു മോഡൽ നമ്പറിംഗ് സിസ്റ്റം പിന്തുടരുന്നുണ്ടെന്ന് ഈ റിപ്പോർട്ട് എടുത്തുകാണിക്കുന്നു, ഇത് ഓരോ ഡിവൈസിൻ്റെയും കാറ്റഗറി തിരിച്ചറിയാൻ സഹായിക്കുന്നു.

സാംസങ്ങ് സാധാരണയായി അതിന്റെ ഫ്ലിപ്പ് മോഡലുകളുടെ നമ്പറിനായി SM-F7xx സീരീസും ഫോൾഡ് മോഡലുകൾക്ക് SM-F9xx സീരീസും ഉപയോഗിക്കുന്നു. ഈ പാറ്റേൺ കാരണം, F97x-ൽ മോഡൽ നമ്പർ ആരംഭിക്കുന്ന ഡിവൈസ് ഫ്ലിപ്പ് ലൈനപ്പിന്റെ ഭാഗമാകാൻ സാധ്യതയില്ല. ലിസ്റ്റിംഗിൽ H8 എന്ന കോഡ്നാമവും പരാമർശിക്കപ്പെടുന്നു, ഇത് മെയിൻ ഫോൾഡ് സീരീസിന്റെ സാധാരണ കോഡ്നെയിം സ്റ്റൈലുമായി പൊരുത്തപ്പെടുന്നില്ല. ഈ വ്യത്യാസം സൂചിപ്പിക്കുന്നത് സാംസങ്ങ് അതിന്റെ പതിവ് നെയിമിങ്ങ് പാറ്റേണിന് പുറത്തുള്ള എന്തോ വികസിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നാണ്.

സാംസങ്ങിന്റെ മുൻപത്തെ ഫോൾഡ് മോഡലുകൾ വ്യക്തമായ ഒരു ക്രമം പിന്തുടർന്നിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗാലക്‌സി Z ഫോൾഡ് 6 മോഡൽ നമ്പർ SM-F956-ഉം, Q6 എന്ന കോഡ്‌നാമത്തിലും ആയിരുന്നു. ഗാലക്‌സി Z ഫോൾഡ് 7, SM-F966 മോഡൽ നമ്പറിലും Q7 എന്ന കോഡ്‌നാമത്തിലും ആയിരുന്നു. 2026-ൽ വരുമെന്നു പ്രതീക്ഷിക്കുന്ന ഗാലക്‌സി Z ഫോൾഡ് 8, SM-F976 എന്ന മോഡൽ നമ്പറും Q8 എന്ന കോഡ്‌നെയിമും ഉപയോഗിച്ച് ഈ പാറ്റേൺ പിന്തുടരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ പുതുതായി കണ്ടെത്തിയ ഉപകരണം Q8-ന് പകരം H8 എന്ന കോഡ്‌നെയിം ഉപയോഗിക്കുന്നതിനാൽ, ഇത് വ്യത്യസ്തമായ ഒന്നായിരിക്കാം. അടുത്ത വർഷം സ്റ്റാൻഡേർഡ് ഫോൾഡ് 8-നൊപ്പം പുറത്തിറക്കാൻ സാംസങ്ങ് മറ്റൊരു ഹൈ-എൻഡ് ഫോൾഡ് മോഡൽ തയ്യാറാക്കുന്നുണ്ടാകാമെന്ന് ഇത് സൂചിപ്പിക്കുന്നു.

കൂടുതൽ വലിപ്പമുള്ള ഫോൾഡബിൾ ഫോണുമായി സാംസങ്ങ് എത്തിയേക്കാം:

നേരത്തെ കൊറിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ സാംസങ്ങ് കൂടുതൽ വലിപ്പമുള്ള ഒരു ഫോൾഡബിൾ ഡിസൈൻ വികസിപ്പിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് SM-F971U മോഡൽ നമ്പർ ഇതിൻ്റെതാണെന്നാണ്. ആദ്യകാല വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ, ഈ ഡിവൈസ് ചെറുതും വീതിയേറിയതുമായ ഒരു കവർ ഡിസ്പ്ലേയുമായി വന്നേക്കാം. ഫോൾഡ് 7-ൽ കാണുന്ന ഉയരം കൂടിയ 21:9 അനുപാതത്തിന് പകരം 18:9 അനുപാതമായിരിക്കും ഇതിന്. ഇന്നർ സ്ക്രീൻ ഏതാണ്ട് ചതുരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, 18:18 ഇൻ്റേണൽ ഡിസ്പ്ലേ ഇതിനുണ്ടാകും.

ഫോൾഡ് സീരീസിന് ഇടുങ്ങിയ ഔട്ടർ സ്ക്രീൻ ആണെന്ന പരാതികൾ പരിഹരിക്കുന്നതിനു വണ്ടിയാണ് സാംസങ്ങിന്റെ പുതിയ ഡിസൈൻ എന്ന് പറയപ്പെടുന്നു. വിശാലമായ ഡിസ്പ്ലേ ആണെങ്കിലും ഫോൺ അടയ്ക്കുമ്പോൾ ഒരു സാധാരണ സ്മാർട്ട്ഫോൺ പോലെയാകും.

മോഡൽ നമ്പറിന്റെ അവസാനത്തിലുള്ള "U" ഈ പ്രത്യേക എഡിഷൻ യുഎസ് വിപണിക്ക് വേണ്ടിയുള്ളതാണെന്ന് കാണിക്കുന്നു. എന്നിരുന്നാലും യൂറോപ്പ്, ദക്ഷിണ കൊറിയ, മറ്റ് പ്രദേശങ്ങൾ എന്നിവയ്ക്കുള്ള വേരിയൻ്റുകളും പ്രതീക്ഷിക്കാം. ആപ്പിളുമായി നേരിട്ട് മത്സരിക്കുന്നതിനാൽ യുഎസ് വിപണിക്ക് സാംസങ്ങ് മുൻഗണന നൽകുന്നുണ്ടെന്ന് ആദ്യകാല ലിസ്റ്റിംഗ് സൂചന നൽകുന്നു. 2026-ൽ പ്രതീക്ഷിക്കുന്ന ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഐഫോണിന് മറുപടിയായാണ് സാംസങ്ങ് ഈ പുതിയ ഡിസൈൻ തയ്യാറാക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സാംസങ്ങ് ഗാലക്സി Z ഫോൾഡ് GSMA ഡാറ്റാബേസിൽ; മറ്റൊരു വലിയ വേരിയൻ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ട്
  2. ഐഫോൺ SE, ഐപാഡ് പ്രോ 12.9 ഇഞ്ച് എന്നിവയെ ആപ്പിളിൻ്റെ വിൻ്റേജ് പ്രൊഡക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി
  3. രണ്ടു തവണ മടക്കാവുന്ന ആദ്യത്തെ സ്മാർട്ട്ഫോണുമായി സാംസങ്ങ്; സാംസങ്ങ് ഗാലക്സി Z ട്രൈഫോൾഡ് ലോഞ്ച് ചെയ്തു
  4. ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങി വൺപ്ലസ് പാഡ് ഗോ 2; ഗീക്ബെഞ്ചിലെത്തിയ ടാബ്‌ലറ്റിൻ്റെ സവിശേഷതകൾ പുറത്ത്
  5. ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങി വൺപ്ലസ് പാഡ് ഗോ 2; ഗീക്ബെഞ്ചിലെത്തിയ ടാബ്‌ലറ്റിൻ്റെ സവിശേഷതകൾ പുറത്ത്
  6. ഇന്ത്യയിൽ റിയൽമി വാച്ച് 5 എത്താൻ ദിവസങ്ങൾ മാത്രം ബാക്കി; കളർ ഓപ്ഷൻസും സവിശേഷതകളും അറിയാം
  7. 200 മെഗാപിക്സൽ ക്യാമറയുമായി റിയൽമി, റെഡ്മി ഫോണുകൾ; റെഡ്മി നോട്ട് 16 പ്രോ+, റിയൽമി 16 പ്രോ+ എന്നിവ ഉടനെ ലോഞ്ച് ചെയ്യും
  8. റിയൽമി P4x ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഫോണിൻ്റെ വിലയെക്കുറിച്ചുള്ള സൂചനകൾ പുറത്തു വന്നു
  9. റിയൽമി P4x ഇന്ത്യയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം; ഫോണിൻ്റെ വിലയെക്കുറിച്ചുള്ള സൂചനകൾ പുറത്തു വന്നു
  10. ലാവയുടെ പുതിയ ഫോൺ ഇന്ത്യയിലേക്ക്; ലാവ പ്ലേ മാക്സിൻ്റെ വില, സവിശേഷതകൾ എന്നിവ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »