ക്രോമയിൽ ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: Apple
ഐഫോൺ 16 ക്രോമയിൽ 39,990 രൂപയ്ക്ക് വമ്പൻ ഓഫർ ലഭ്യമാണ്
2024-ലെ കമ്പനിയുടെ സ്മാർട്ട്‌ഫോൺ ലൈനപ്പിൻ്റെ ഭാഗമായാണ് കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്ത്യയിൽ ഐഫോൺ 16 ആപ്പിൾ അവതരിപ്പിച്ചത്. ഇപ്പോൾ ഐഫോൺ 17 ആഗോളതലത്തിൽ പുറത്തിറങ്ങിയതോടെ, ഐഫോൺ 16-ന്റെ വില 10,000 രൂപയോളം കുറഞ്ഞിരുന്നു. ഇതിനു പുറമേ, സെയിൽ ഇവൻ്റുകളിൽ വില കൂടുതൽ കുറയുകയാണ്. തങ്ങളുടെ ഫോൺ അപ്‌ഗ്രേഡ് ചെയ്യാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്. ഇപ്പോൾ, സമീപ മാസങ്ങളിൽ കണ്ട ഏറ്റവും കുറഞ്ഞ വിലകളിൽ ഒന്നിലാണ് ഐഫോൺ 16 ക്രോമ വാഗ്ദാനം ചെയ്യുന്നത്. അതിനു പുറമെ, തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടുകളും ലഭിക്കും. നിങ്ങൾ ഐഫോൺ 16 വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെങ്കിൽ, വളരെ കുറഞ്ഞ നിരക്കിൽ അത് സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരങ്ങളിൽ ഒന്നാണിത്. ഒന്നിലധികം ഓഫറുകളും ബാങ്ക് ഡീലുകളും ലഭ്യമായതിനാൽ, യഥാർത്ഥ ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ നല്ലൊരു തുക ലാഭിക്കാൻ കഴിയും. ഈ ഓഫറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
ക്രോമയിൽ ഐഫോൺ 16-ൻ്റെ ബേസ് 128 ജിബി സ്റ്റോറേജ് മോഡൽ 66,990 രൂപയ്ക്ക് ലഭ്യമാണ്. ഈ ഫോണിൻ്റെ യഥാർത്ഥ ലിസ്റ്റഡ് വില 69,900 രൂപയാണ്. ഉയർന്ന സ്റ്റോറേജ് ഓപ്ഷനുകൾ നോക്കിയാൽ 256 ജിബി വേരിയന്റിൻ്റെ വില 76,490 രൂപയും 512 ജിബി വേരിയന്റിന് 99,900 രൂപയുമാണ്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾക്ക് ക്രോമ 4,000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നു. ഇത് 128 ജിബി ഐഫോൺ 16-ന്റെ വില 62,990 രൂപയായി കുറയ്ക്കുന്നു. ഈ കിഴിവിലൂടെ, ഉപഭോക്താക്കൾക്ക് ഐഫോണിൽ 6,900 രൂപ വരെ ലാഭിക്കാം. ആറ് മാസത്തിൽ കൂടുതൽ സമയത്തേക്ക് "ലോ കോസ്റ്റ് ഇഎംഐ" ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ഇതേ 4,000 രൂപയുടെ കിഴിവ് ലഭ്യമാണ്.
ഐഫോൺ 17 പുറത്തിറക്കിയതിന് ശേഷം ആപ്പിൾ 256 ജിബി, 512 ജിബി ഐഫോൺ 16 മോഡലുകളുടെ നിർമാണം നിർത്തലാക്കി എന്ന കാര്യം അറിയേണ്ടത് പ്രധാനമാണ്. എന്നാൽ ക്രോമയിൽ ഈ സ്റ്റോറേജ് മോഡലുകൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട്. മുൻപത്തെ സ്റ്റോക്ക് ബാക്കിയുള്ളതാണ് ഇതെന്നു വേണം കരുതാൻ. അതുകൊണ്ടു തന്നെ ഈ സ്‌റ്റോറേജ് മോഡലുകളുടെ എണ്ണം പരിമിതമായിരിക്കും.
ആപ്പിൾ അടുത്തിടെ ഐഫോൺ 16-ന്റെ വില ഏകദേശം 10,000 രൂപ കുറച്ചിരുന്നു. ലോഞ്ച് ചെയ്തപ്പോഴുള്ള 79,990 രൂപയിൽ നിന്ന് 69,990 രൂപയായാണ് വില കുറച്ചത്. നിലവിലുള്ള ക്രോമ ഡിസ്കൗണ്ടുകളും ബാങ്ക് ഓഫറുകളും ഉപയോഗിച്ച്, ഈ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാനാകും.
ഐഫോൺ 16 വാങ്ങാൻ പദ്ധതിയിടുന്ന ഏതൊരാൾക്കും, ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഇതു നല്ലൊരു അവസരമാണിത്. പ്രത്യേകിച്ചും യോഗ്യതയുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുകയോ EMI ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ആണെങ്കിൽ. ഉപഭോക്താക്കൾക്ക് 128GB മോഡൽ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ഭാഗ്യമുള്ളവർക്ക് ബാക്കിയുള്ള 256GB, 512GB യൂണിറ്റുകൾ തീർന്നുപോകുന്നതിനു മുമ്പ് സ്വന്തമാക്കാം.
2024 സെപ്റ്റംബറിലാണ് ഇന്ത്യയിൽ ഐഫോൺ 16 പുറത്തിറങ്ങിയത്. 2,000nits വരെ പീക്ക് ബ്രൈറ്റ്‌നസ് കൈവരിക്കാൻ കഴിയുന്ന 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്‌ക്രീൻ സെറാമിക് ഷീൽഡ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിരിക്കുന്നു, കൂടാതെ ഡൈനാമിക് ഐലൻഡ് ഫീച്ചറും ഇതിൽ ഉൾപ്പെടുന്നു. ഒക്ടാ-കോർ ഡിസൈൻ ഉള്ള ആപ്പിളിന്റെ 3nm A18 ചിപ്പിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മികച്ച പേർഫോമൻസ്, AI ഫീച്ചറുകൾ എന്നിവക്കായി 6-കോർ CPU, 5-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഫോട്ടോകൾക്കും വീഡിയോകൾക്കും, ഐഫോൺ 16-ൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ്. മെയിൻ ക്യാമറ 48 മെഗാപിക്സൽ സെൻസറാണ്, മറ്റൊന്ന് f/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയാണ്.
പരസ്യം
പരസ്യം