ഇന്ത്യൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ആപ്പിൾ; ഐഫോണിൽ സഞ്ചാർ സാഥി ആപ്പ് പ്രീ- ഇൻസ്റ്റാൾ ചെയ്യില്ലെന്നു തീരുമാനം

സഞ്ചാർ സാഥി ആപ്പ് പ്രീലോഡ് ചെയ്യാൻ ആപ്പിൾ തയ്യാറല്ല; കാരണങ്ങൾ ഗവൺമെൻ്റിനെ അറിയിക്കും

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ആപ്പിൾ; ഐഫോണിൽ സഞ്ചാർ സാഥി ആപ്പ് പ്രീ- ഇൻസ്റ്റാൾ ചെയ്യില്ലെന്നു തീരുമാനം

Photo Credit: Apple

ആപ്പിൾ സർക്കാർ നിർദ്ദേശം എതിർക്കുന്നു, സ്വകാര്യതാ ആശങ്ക ഉയരുന്നു

ഹൈലൈറ്റ്സ്
  • ആപ്പിൾ സർക്കാർ നിർദ്ദേശം നിരാകരിക്കാൻ സാധ്യത, സ്വകാര്യതാ പ്രശ്നം ഉയരുന്നു
  • ഫോണിൽ പ്രീ-ഇൻസ്റ്റാൾ ചെയ്തു വരുന്ന ആപ്പ് പിന്നീട് അൺ-ഇൻസ്റ്റാൾ ചെയ്യാനാക
  • സുരക്ഷ, തങ്ങളുടെ ഗ്ലോബൽ പോളിസി എന്നിവയെ ബാധിക്കുമെന്ന് ആപ്പിൾ
പരസ്യം

സഞ്ചാർ സാഥി ആപ്പുമായി ബന്ധപ്പെട്ട് വിപുലമായ ചർച്ചകൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് പ്രീലോഡ് ചെയ്യണമെന്ന് എല്ലാ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളോടും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ഉത്തരവിട്ടിരുന്നു. സൈബർ സുരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് ഇതെന്ന് ഡിഒടി പറയുന്നുണ്ടെങ്കിലും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തു വരുന്നത്. ഇതിനിടയിൽ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ പ്രതികരണം അറിയിക്കാൻ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. സഞ്ചാർ സാഥി ആപ്പ് ഫോണുകളിൽ പ്രീലോഡ് ചെയ്യാൻ കഴിയില്ലെന്നാണ് ഈ വിഷയത്തിൽ ആപ്പിളിൻ്റെ നിലപാട്. എന്നാൽ ഇതു 9+8കോടതിയിലേക്ക് എത്തിക്കുന്നതിനു പകരം, സർക്കാരുമായി കമ്പനി നേരിട്ട് ആശങ്കകൾ പങ്കുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണുകളിൽ ആപ്പ് പ്രീലോഡ് ചെയ്യുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയെയും ഡിവൈസിൻ്റെ സുരക്ഷയെയും ബാധിക്കുമെന്ന് ആപ്പിൾ ആശങ്കപ്പെടുന്നതായി പറയപ്പെടുന്നു. എന്നാൽ ഡിജിറ്റൽ ഐഡന്റിറ്റി സിസ്റ്റങ്ങൾ ശക്തിപ്പെടുത്തുന്നതിനും മൊബൈലുമായി ബന്ധപ്പെട്ട തട്ടിപ്പ് കുറയ്ക്കുന്നതി

എന്താണ് സഞ്ചാർ സാഥി ആപ്പ്?

സർക്കാരിന്റെ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (CEIR) പദ്ധതിയുടെ ഭാഗമായാണ് സഞ്ചാർ സാഥി ആപ്പ് ജനുവരിയിൽ ആരംഭിച്ചത്. ഒരു ഫോൺ നമ്പറിൽ നിന്ന് വരുന്ന സംശയാസ്പദമായതോ വഞ്ചനാപരമായതോ ആയ കോളുകൾ, SMS അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആളുകളെ അനുവദിക്കുന്ന ചക്ഷു പോർട്ടൽ ആപ്പിൽ ഉൾപ്പെടുന്നു. നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിലെ ഏത് ടെലികോം നെറ്റ്‌വർക്കിലും ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു. ആപ്പിന്റെ മറ്റൊരു സവിശേഷത, ഉപയോക്താക്കൾക്ക് അവരുടെ പേരിൽ എത്ര മൊബൈൽ കണക്ഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാണാൻ കഴിയും എന്നതാണ്. ഇതിലൂടെ അവരുടേതല്ലാത്തതോ ഇനി ആവശ്യമില്ലാത്തതോ +3ആയ നമ്പറുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയും.

എല്ലാ ഡിവൈസുകളിലും ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യാൻ ഉത്തരവ്:

രാജ്യത്ത് വിൽക്കുന്ന എല്ലാ പുതിയ ഡിവൈസുകളിലും ഈ ആപ്പ് പ്രീലോഡ് ചെയ്യാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. ഫോണിൻ്റെ ആദ്യത്തെ സെറ്റപ്പ് സമയത്ത് ആപ്പ് വ്യക്തമായി ദൃശ്യമാകുകയും നിയന്ത്രണങ്ങൾ ഇല്ലാതെ പൂർണ്ണമായും ഉപയോഗയോഗ്യം ആയിരിക്കണം എന്നുമുണ്ട്. പുതിയ ഡിവൈസുകളിൽ ആപ്പ് ചേർക്കാൻ കമ്പനികൾക്ക് 90 ദിവസവും ഓർഡർ പാലിച്ചുവെന്ന് സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാൻ 120 ദിവസവും നൽകിയിട്ടുണ്ട്. ഓവർ-ദി-എയർ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നടന്ന ഉപകരണങ്ങളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും ബ്രാൻഡുകളോട് നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നു.

ഗവൺമെൻ്റ് പറയുന്നതെന്ത്?

സഞ്ചാര്‍ സാഥി ആപ്പ് വളരെക്കാലമായി ലഭ്യമാണ്. കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തില്‍, സര്‍ക്കാര്‍ പിന്തുണയുള്ള ഈ സൈബര്‍ സുരക്ഷാ ആപ്പ് വ്യാജവും വഞ്ചനാപരവുമായ 1.75 കോടിയോളം മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏകദേശം 20 ലക്ഷം മോഷ്ടിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ടെത്താനും ഇതിലൂടെ കഴിഞ്ഞു. ഇതില്‍ നിന്ന് ഏകദേശം 7.5 ലക്ഷം ഫോണുകള്‍ കണ്ടെടുത്ത് അവയുടെ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കി. രാജ്യത്ത് നടക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍, ഹാക്കിംഗ് ശ്രമങ്ങള്‍, വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ കൂടുതല്‍ ആളുകളെ ഈ ആപ്പ് ഉപയോഗിക്കാന്‍ മന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ:

ഡിഒടി നിർദ്ദേശം വന്നതിന ശേഷം, ഉപയോക്താക്കൾക്ക് സഞ്ചാർ സാത്തി ആപ്പ് നീക്കം ചെയ്യാനോ പ്രവർത്തനരഹിതമാക്കാനോ കഴിയില്ലെന്ന് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടുകൾ അവകാശപ്പെട്ടു. ഇത് സ്വകാര്യതയെയും ഉപയോക്തൃ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ സൃഷ്ടിച്ചു. ആപ്പ് ഓപ്ഷണലാണെന്നും ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഇത് അൺഇൻസ്റ്റാൾ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ പിന്നീട് വ്യക്തമാക്കി. ആപ്പ് ഒരു തരത്തിലുമുള്ള ചാരവൃത്തി, കോൾ മോണിറ്ററിംഗ് അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ട്രാക്കിംഗ് എന്നിവ അനുവദിക്കുന്നില്ലെന്നും അതിൽ പറയുന്നു. ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുക മാത്രമാണ് ആപ്പിന്റെ ഉദ്ദേശ്യമെന്ന് സർക്കാർ പറയുന്നു.

ആപ്പിളിൻ്റെ നിലപാട്:

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഐഫോണുകളിലും സഞ്ചാർ സാത്തി ആപ്പ് പ്രീലോഡ് ചെയ്യാനുള്ള സർക്കാരിന്റെ ഉത്തരവ് പാലിക്കാൻ ആപ്പിളിനു പദ്ധതി ഇല്ലെന്ന് റോയിട്ടേഴ്‌സിൻ്റെ റിപ്പോർട്ട് പറഞ്ഞു. ഐഒഎസ് സിസ്റ്റത്തിനുള്ളിൽ സ്വകാര്യതാ, സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ മറ്റൊരു രാജ്യത്തും ഇത്തരം പ്രീലോഡിംഗ് നിയമങ്ങൾ പാലിക്കുന്നില്ലെന്ന് ആപ്പിൾ സർക്കാരിനോട് പറയുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആപ്പിൾ കോടതിയിൽ ഈ വിഷയം ചോദ്യം ചെയ്യാൻ സാധ്യതയില്ല. പക്ഷേ സെക്യൂരിറ്റി റിസ്കുകൾ എടുത്തുകാണിച്ച് നിർദ്ദേശം പാലിക്കാൻ കഴിയാത്തതിന്റെ കാരണം വിശദീകരിച്ചേക്കും.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. മൂന്നായി മടക്കാവുന്ന സാംസങ്ങ് ഗാലക്സി Z ട്രൈഫോൾഡ് വരുന്നു; ഇന്ത്യയിലെയും മറ്റു വിപണികളിലെയും വില വിവരങ്ങൾ പുറത്ത്
  2. ഐഫോൺ 16 വമ്പൻ വിലക്കുറവിൽ വാങ്ങാൻ ഇതാണവസരം; ക്രോമയിൽ ബാങ്ക് ഓഫറുകൾ ഉൾപെടെ മികച്ച ഡിസ്കൗണ്ട് Highlights:
  3. ഇന്ത്യൻ ഗവൺമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ആപ്പിൾ; ഐഫോണിൽ സഞ്ചാർ സാഥി ആപ്പ് പ്രീ- ഇൻസ്റ്റാൾ ചെയ്യില്ലെന്നു തീരുമാനം
  4. സാംസങ്ങ് ഗാലക്സി Z ഫോൾഡ് GSMA ഡാറ്റാബേസിൽ; മറ്റൊരു വലിയ വേരിയൻ്റിനൊപ്പം ലോഞ്ച് ചെയ്യുമെന്നു റിപ്പോർട്ട്
  5. ഐഫോൺ SE, ഐപാഡ് പ്രോ 12.9 ഇഞ്ച് എന്നിവയെ ആപ്പിളിൻ്റെ വിൻ്റേജ് പ്രൊഡക്റ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി
  6. രണ്ടു തവണ മടക്കാവുന്ന ആദ്യത്തെ സ്മാർട്ട്ഫോണുമായി സാംസങ്ങ്; സാംസങ്ങ് ഗാലക്സി Z ട്രൈഫോൾഡ് ലോഞ്ച് ചെയ്തു
  7. ക്യാമറ യൂണിറ്റ് വേറെ ലെവൽ തന്നെ; കാത്തിരിപ്പ് അവസാനിപ്പിച്ച് വിവോ X300 പ്രോ ഇന്ത്യയിലെത്തി
  8. ക്യാമറ യൂണിറ്റ് വേറെ ലെവൽ തന്നെ; കാത്തിരിപ്പ് അവസാനിപ്പിച്ച് വിവോ X300 പ്രോ ഇന്ത്യയിലെത്തി
  9. ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങി വൺപ്ലസ് പാഡ് ഗോ 2; ഗീക്ബെഞ്ചിലെത്തിയ ടാബ്‌ലറ്റിൻ്റെ സവിശേഷതകൾ പുറത്ത്
  10. ഇന്ത്യയിൽ ലോഞ്ചിങ്ങിന് ഒരുങ്ങി വൺപ്ലസ് പാഡ് ഗോ 2; ഗീക്ബെഞ്ചിലെത്തിയ ടാബ്‌ലറ്റിൻ്റെ സവിശേഷതകൾ പുറത്ത്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »