ഇനി റീൽസിൻ്റെ ട്രാക്ക് മിക്സിംഗ് നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ തന്നെ ചെയ്യാൻ കഴിയും

ഒരു റീലിൽ ഇരുപതോളം ഓഡിയോ ട്രാക്കുകൾ ക്രിയേറ്റേഴ്സിന് ഉപയോഗിക്കാൻ കഴിയും

ഇനി റീൽസിൻ്റെ ട്രാക്ക് മിക്സിംഗ് നിങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ തന്നെ ചെയ്യാൻ കഴിയും
ഹൈലൈറ്റ്സ്
  • ഇനി റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ചേർക്കാൻ കഴിയുമെന്ന് ഇൻസ്റ്റാഗ്ര
  • ഒരു റീലിൽ 20 സൗണ്ട് ട്രാക്കുകൾ വരെ ക്രിയേറ്റർക്കു ചേർക്കാനാകും
  • ചെറിയ രൂപത്തിലുള്ള കണ്ടൻ്റുകൾക്കു കൂടുതൽ പരിഗണന നൽകുമെന്നും ഇൻസ്റ്റഗ്രാം
പരസ്യം
റീലുകളിൽ ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ഉൾപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചുവെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ദൈർഘ്യമുള്ള വീഡിയോകൾക്കു പകരം ചെറിയ രൂപത്തിലുള്ള കണ്ടൻ്റുകൾക്കു കൂടുതൽ പരിഗണന നൽകുമെന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് ഇൻസ്റ്റഗ്രാമിൻ്റെ തലവനായ ആദം മൊസെറി അറിയിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാം കൊണ്ടുവന്ന ഈ പുതിയ മാറ്റം ക്രിയേറ്റേഴ്സിനെ വളരെയധികം സഹായിക്കുന്നതാണ്. ഒന്നിലധികം സൗണ്ട് ട്രാക്കുകൾ ഒരു റീലിൽ ഉപയോഗിക്കാം എന്നിരിക്കെ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തന്നെ വളരെ മികച്ച രീതിയിൽ ഓഡിയോ മിക്സിങ്ങ് നടത്താൻ ക്രിയേറ്റേഴ്സിനു കഴിയും.

ഒന്നിലധികം ഓഡിയോ ട്രാക്കുകൾ റീൽസിൽ ഉപയോഗിക്കാനുള്ള സംവിധാനത്തിൻ്റെ കൂടുതൽ വിവരങ്ങൾ:


ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇനി ഒന്നിൽ കൂടുതൽ ഓഡിയോ ട്രാക്കുകൾ ഇൻസ്റ്റഗ്രാം റീൽസിൽ ഉപയോഗിക്കാൻ കഴിയുമെന്ന വിവരം മൊസെറി പുറത്തു വിട്ടത്. ഒരു റീലിൽ ഇരുപതോളം ഓഡിയോ ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. ഇത് കണ്ടൻ്റ് ക്രിയേറ്റേഴ്സിന് അവരുടെ ഉള്ളടക്കം മെച്ചപ്പെടുത്താൻ സഹായിക്കുകയും കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്യും. ക്രിയേറ്റേഴ്സിന് വാക്കുകൾ ഉപയോഗിച്ച് ഓഡിയോ ട്രാക്കുകൾ ചേർക്കാനും സ്റ്റിക്കറുകൾ ഉപയോഗിച്ച് റീൽസ് എഡിറ്റ് ചെയ്യാനും കഴിയും. ഓഡിയോ ക്ലിപ്പുകൾക്ക് ഓവർലാപ്പ് ചെയ്യാനും കഴിയും, ആ സമയത്ത് സൗണ്ട്ട്രാക്കുകൾക്ക് ഫേഡ് എഫക്റ്റ് നൽകി ഇൻസ്റ്റഗ്രാം അതിനെ മനോഹരമാക്കുമെന്നത് മികച്ചൊരു മാറ്റമാണ്.

"കൃത്യമായ ഓഡിയോ ട്രാക്കുകൾ, കൃത്യമായ സമയത്ത്, കൃത്യമായ വീഡിയോ ക്ലിപ്പുകളുമായി സംയോജിപ്പിക്കാനുള്ള കഴിവുപയോഗിച്ച്, ഒരു ക്രിയേറ്റർക്ക്, അയാൾക്കും അയാളുടെ പ്രേക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും സർഗാത്മകത പ്രകടിപ്പിക്കാനും കഴിയും." പുതിയ ഫീച്ചർ പ്രഖ്യാപിച്ചതിനു ശേഷം ഇൻസ്റ്റഗ്രാം പറഞ്ഞു.

ഒന്നിലധികം ഓഡിയോ ട്രാക്കുകൾ ഉപയോഗിച്ച് ക്രിയേറ്റർ ഒരു മിക്സ് സൃഷ്ടിക്കുമ്പോൾ അത് അവരുടേതെന്ന രീതിയിൽ ഇൻസ്റ്റഗ്രാം സംരക്ഷിച്ചു നിർത്തും. ഈ മിക്സ്‌ഡ് ഓഡിയോ ക്ലിപ്പുകൾ മറ്റുള്ളവർക്ക് അവയുടെ റീൽസിലും ഉപയോഗിക്കാൻ കഴിയും. ഈ ഫീച്ചർ ഏതാനും ദിവസങ്ങൾക്കു മുൻപേ തന്നെ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്നാൽ ഗാഡ്ജറ്റ് 360 സ്റ്റാഫുകൾ ശ്രമിച്ചപ്പോൾ ഈ ഫീച്ചർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതിനർത്ഥം ഘട്ടം ഘട്ടമായാണ് ഇത് മുഴുവൻ ഉപഭോക്‌താക്കളിലും എത്തുകയെന്നാണ്.

ചെറിയ രൂപത്തിലുള്ള കണ്ടൻ്റുകൾക്കാണ് ഇൻസ്റ്റഗ്രാം കൂടുതൽ പരിഗണന നൽകുന്നത്:


ഇൻസ്റ്റഗ്രാം അതിൻ്റെ പ്ലാറ്റ്ഫോമിൽ ചെറിയ രൂപത്തിലുള്ള കണ്ടൻ്റുകൾക്കാണ് കൂടുതൽ പരിഗണന നൽകുന്നതെന്ന് മേധാവിയായ മൊസെറി ഈ പ്രഖ്യാപനത്തിൻ്റെ ഏതാനും ദിവസങ്ങൾക്കു മുൻപേ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറയുന്നതു പ്രകാരം, ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് തനിക്കു താൽപര്യമുള്ള ചെറിയ വീഡിയോ ക്ലിപ് കണ്ടെത്തുമ്പോഴെല്ലാം അതുടനെ സമാന താൽപര്യമുള്ള സുഹൃത്തുക്കളുമായി പങ്കു വെക്കുന്നുണ്ട്. ഇതു 'സഹജീവി' എന്ന നിലയിലുള്ള രണ്ടു ലക്ഷ്യങ്ങൾ നിറവേറ്റുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഉപയോക്താവിനെ അവരുടെ സുഹൃത്തുക്കളുമായി കൂടുതൽ ബന്ധിപ്പിക്കുക, അവരുടെ താൽപര്യങ്ങൾ കണ്ടെത്താൻ പ്രാപ്തരാക്കുക എന്നിവയാണത്.

ഇതിൻ്റെ ഫലമായി ദൈർഘ്യമുള്ള വീഡിയോകൾക്കു പകരം ചെറിയ രൂപത്തിലുള്ള വീഡിയോകൾക്ക് പരിഗണന നൽകാനാണ് ഇൻസ്റ്റഗ്രാം തീരുമാനിച്ചിരിക്കുന്നത്. മേറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം മുൻപ് ദൈർഘ്യമുള്ള വീഡിയോകൾക്കു വേണ്ടി lGTV എന്ന പ്ലാറ്റ്ഫോം 2018 മുതൽ നടത്തിയിരുന്നു. ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ വരെ ഇതിലൂടെ അപ്‌ലോഡ് ചെയ്യാം. എന്നാൽ ചെറിയ രൂപത്തിലുള്ള വീഡിയോകൾക്ക് പിന്തുണ നൽകുന്നതിൻ്റെ ഭാഗമായി, പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തിൽ എത്തിയ റീലുകളെ കൂടുതൽ പരിഗണിക്കുന്നതിന് 2022ൽ IGTV ഇൻസ്റ്റഗ്രാം നിർത്തലാക്കി.
Comments
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. വിപണി കീഴടക്കാൻ ഓപ്പോ F31 സീരീസ് ഫോണുകൾ; നിരവധി സവിശേഷതകൾ പുറത്ത്
  2. പ്രശ്നങ്ങൾക്കു പരിഹാരമായി; എയർടെൽ കാരണം വലഞ്ഞ ഉപയോക്താക്കൾക്ക് ആശ്വാസവാർത്ത
  3. ഹോണർ മറ്റൊരു ഫോൾഡബിൾ ഫോണുമായെത്തി; ഹോണർ മാജിക് വി ഫ്ലിപ് 2 ലോഞ്ച് ചെയ്തു
  4. ഇന്ത്യയിലെ മൂന്നാമത്തെ ആപ്പിൾ സ്റ്റോർ ബംഗളൂരുവിൽ ഉടനെ തുറന്നു പ്രവർത്തിക്കും; വിവരങ്ങൾ അറിയാം
  5. പിക്സലിൻ്റെ മൂന്നു ജഗജില്ലികൾ ഇന്ത്യയിൽ; ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ XL എന്നിവ ലോഞ്ച് ചെയ്തു
  6. സാംസങ്ങിനെ വീഴ്ത്താൻ പിക്സൽ; ഗൂഗിൾ പിക്സൽ 10 പ്രോ ഫോൾഡ് ലോഞ്ചിങ്ങ് പൂർത്തിയായി
  7. എയർടെല്ലിൻ്റെ ഏറ്റവും കുറഞ്ഞ അൺലിമിറ്റഡ് പ്ലാനിന് വിലയേറും; മാറ്റങ്ങൾ പ്രഖ്യാപിച്ചു
  8. ഇനിയിവൻ കളം ഭരിക്കും; റെഡ്മി 15 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. സ്മാർട്ട്ഫോൺ വിപണി കീഴടക്കാൻ പുതിയ എൻട്രി; ഹോണർ X7c 5G ഇന്ത്യൻ വിപണിയിലെത്തി
  10. എയർടെൽ കസ്റ്റമറാണെങ്കിൽ ആപ്പിൾ മ്യൂസിക്ക് സൗജന്യം; ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »