ഇന്ത്യയിൽ ആപ്പിൾ ആരംഭിച്ച പുതിയ എഡ്യുക്കേഷൻ ഹബിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാം
Photo Credit: Apple
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനുമായി സഹകരിച്ചാണ് ആപ്പിൾ എഡ്യൂക്കേഷൻ ഹബ് പ്രവർത്തിക്കുന്നത്.
ആപ്പിൾ തങ്ങളുടെ വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള പരിശീലന പരിപാടികൾ വിപുലമാക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ശക്തമായ ഉൽപാദനം നടക്കുന്ന പ്രദേശങ്ങളിലെ തൊഴിൽ ശക്തിയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ ദീർഘകാലമായുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയിൽ വലിയൊരു പങ്ക് വഹിക്കുന്ന ഇന്ത്യയാണ് ഈ സംരംഭത്തിന്റെ പ്രധാന കേന്ദ്രമാകുന്നത്. നിലവിലുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനൊപ്പം, വിതരണ ശൃംഖലയിലെ ജീവനക്കാർക്ക് ആക്‌സസ് ചെയ്യാവുന്ന, പഠിക്കാനുള്ള അവസരങ്ങൾ നൽകുന്ന ഒരു പുതിയ എഡ്യുക്കേഷൻ ഹബും ആപ്പിൾ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഫാക്ടറിയിലെ ദൈനംദിന ചുമതലകൾക്ക് അപ്പുറത്തുള്ള സാങ്കേതികമായ കഴിവുകൾ നേടാനും ഭാവിയിലെ കരിയർ വളർച്ചയിലേക്കുള്ള വാതിലുകൾ തുറക്കാനും സഹായിക്കുന്നതിനാണ് ഹബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്താനും, ആധുനിക സാങ്കേതികവിദ്യകൾ പഠിക്കാനും, ഉൽപാദനത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കായി തയ്യാറെടുക്കാനും ഈ സംരംഭം ജീവനക്കാരെ സഹായിക്കുമെന്ന് ആപ്പിൾ പറയുന്നു. ഇന്ത്യയിൽ വിതരണക്കാരുടെ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയെ കെട്ടിപ്പടുക്കുക എന്നതാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷനുമായി (MAHE) സഹകരിച്ചാണ് ആപ്പിൾ പുതിയ എഡ്യുക്കേഷൻ ഹബ് ആരംഭിച്ചിരിക്കുന്നത്. അവിടെ ഈ വർഷം മാർച്ച് മുതൽ പുതിയ കോഴ്‌സുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങുമെന്ന് ആപ്പിൾ അറിയിച്ചു. ഡിജിറ്റൽ സാക്ഷരതയിലും സ്വിഫ്റ്റ് കോഡിംഗിലും വൈദഗ്ദ്ധ്യം നേടിയ അധ്യാപകരിൽ നിന്ന് പരിശീലകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് പഠിക്കാൻ കഴിയുന്ന ഒരു പഠനകേന്ദ്രമായി ഇത് പ്രവർത്തിക്കും. രാജ്യത്തുടനീളമുള്ള വിതരണ ജീവനക്കാർക്ക് ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസം നൽകാൻ ഇതു സഹായിക്കുമെന്ന് ആപ്പിൾ വിശ്വസിക്കുന്നു.
MAHE-യിലെ ഫാക്കൽറ്റി അംഗങ്ങൾ സപ്ലൈയർ ട്രയിനേഴ്സിനു പരിശീലനം നൽകും, തുടർന്ന് ഈ ട്രയിനേഴ്സ് അതത് സൗകര്യങ്ങളിൽ ജീവനക്കാരുടെ വലിയ കൂട്ടത്തിനായി സെഷനുകൾ നടത്തും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ തൊഴിലാളികളിലേക്ക് എത്തിച്ചേരാൻ ഈ പ്രോഗ്രാം അനുവദിക്കുന്നു. കോഴ്‌സുകൾ തുടക്കത്തിൽ ടാറ്റ ഇലക്ട്രോണിക്സിൽ നിന്ന് ആരംഭിച്ച് പിന്നീട് മറ്റ് വിതരണക്കാരിലേക്ക് വ്യാപിപ്പിക്കും. ഡിജിറ്റൽ സാക്ഷരത, സ്വിഫ്റ്റ് കോഡിംഗ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ ടെക്‌നോളജി, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ പ്രധാന മേഖലകളെല്ലാം പരിശീലനത്തിൽ ഉൾക്കൊള്ളുമെന്ന് ആപ്പിൾ പ്രസ്താവിച്ചു.
ഇന്ത്യയിൽ സാങ്കേതിക പരിശീലനം വികസിപ്പിക്കുന്നതിൽ കമ്പനി ആവേശത്തിലാണെന്ന് ആപ്പിളിലെ എൻവിറോൺമെൻ്റ്, സപ്ലൈ ചെയിൻ ഇന്നൊവേഷൻ വൈസ് പ്രസിഡന്റ് സാറാ ചാൻഡലർ പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാർക്ക് വിലപ്പെട്ട കഴിവുകൾ പഠിക്കാനും പുതിയ തൊഴിൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും ഈ പരിപാടി അവസരം നൽകുമെന്ന് അവർ അഭിപ്രായപ്പെട്ടു. കുറഞ്ഞ കാലത്തേക്കുള്ള പരിശീലന ലക്ഷ്യങ്ങളേക്കാൾ ജീവനക്കാരുടെ ദീർഘകാല വികസനത്തിനു വേണ്ടിയുള്ള പ്രതിബദ്ധതയാണ് ഈ എഡ്യുക്കേഷൻ ഹബ് പ്രതിഫലിപ്പിക്കുന്നതെന്ന് ആപ്പിൾ എടുത്തു പറഞ്ഞു.
പുതിയ കോഴ്സുകൾ ആപ്പിളിന്റെ ഗ്ലോബൽ സപ്ലൈ എംപ്ലോയീസ് ഡെവലപ്മെൻ്റ് ഫണ്ടിന്റെ ഭാഗമാണ്, ഇതിന്റെ ആകെ മൂല്യം 50 മില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 452 കോടി രൂപയാണ്. ലോകമെമ്പാടുമുള്ള വിതരണ ശൃംഖലയിലെ ജീവനക്കാർക്കുള്ള വിദ്യാഭ്യാസം, നൈപുണ്യ വികസനം, പരിശീലന പരിപാടികൾ എന്നിവയെ ഈ ഫണ്ട് പിന്തുണയ്ക്കുന്നു. പുതിയ വിപുലീകരണത്തോടെ, ആപ്പിളും അതിന്റെ പങ്കാളികളും ഇപ്പോൾ ഇന്ത്യയിലെ വിതരണ ജീവനക്കാർക്കായി മാത്രം 75-ലധികം കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു.
2024 ഡിസംബറിൽ ആപ്പിൾ ഇന്ത്യയിൽ ഒരു റോബോട്ടിക്സ് പരിശീലന പരിപാടി അവതരിപ്പിച്ചു. കൂടുതൽ വിപുലീകരണത്തിനുള്ള പദ്ധതികളിലേക്ക് നയിച്ച ഈ പ്രോഗ്രാമിന് നല്ല പ്രതികരണം ലഭിച്ചതായി കമ്പനി പറയുന്നു. ഇതിനു കീഴിൽ, ഡെഡിക്കേറ്റഡ് റോബോട്ടിക്സ് ലാബുകളിൽ ഫാക്ടറി അധ്യാപകരെ പരിശീലിപ്പിക്കുക, സാക്ഷ്യപ്പെടുത്തുക തുടങ്ങിയവ ആപ്പിൾ ചെയ്യും. തുടർന്ന് ഈ അധ്യാപകർക്ക് പ്രാദേശികമായ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി ഇഷ്ടാനുസൃതമാക്കാനും സ്വന്തം ഫാക്ടറികളിൽ പരിശീലന സെഷനുകൾ നടത്താനും കഴിയും.
ഇന്ത്യയിലുടനീളമുള്ള 25-ലധികം സപ്ലൈ സൈറ്റുകളിൽ കോഴ്സുകൾ ലഭ്യമാകും. വിപുലമായ ഉൽപാദന പ്രക്രിയകളോടും പുതിയ സാങ്കേതികവിദ്യകളോടും പൊരുത്തപ്പെടാൻ പുതിയ പദ്ധതി തൊഴിലാളികളെ സഹായിക്കുമെന്ന് ആപ്പിൾ വിശ്വസിക്കുന്നു. ഓട്ടോമേഷൻ, സ്മാർട്ട് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ആഗോള ഇലക്ട്രോണിക്സ് ഉൽപാദനത്തിൽ ഇന്ത്യയുടെ വളരുന്ന പങ്കിനെ പിന്തുണയ്ക്കുന്നതിനൊപ്പം ഭാവിയിലേക്ക് വിതരണ തൊഴിലാളികളെ തയ്യാറാക്കാനും കമ്പനി ലക്ഷ്യമിടുന്നു.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch