വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ വിവോ V50 എത്തുന്നു
വിവോ V50 ഇതിൻ്റെ മുൻഗാമിയായ ഫോണിൻ്റെ അതേ മോഡലിൽ തന്നെയാണ്. എന്നാൽ പുതിയ ഫോണിന് കൂടുതൽ റൗണ്ട് ഷേപ്പിലുള്ള ഡിസൈനുണ്ട്. ഒരു വലിയ മാറ്റം അതിൻ്റെ ഡിസ്പ്ലേയിലാണ്. വിവോ V40 ഫോണിനെ പോലെ ഇടതും വലതും വശങ്ങളിലായി മാത്രമുള്ള കർവ്ഡ് ഡിസൈനിനു പകരം, ഇപ്പോൾ ഇതിന് നാല് വശങ്ങളിലും ചെറുതായി കർവുണ്ട്. IP68, IP69 റേറ്റിംഗുള്ള ഫോൺ പൊടി, ജലം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിൻ്റെ കാര്യത്തിൽ മുന്നിൽ തന്നെയാണ്. റോസ് റെഡ്, സ്റ്റാറി ബ്ലൂ, ടൈറ്റാനിയം ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാകും.