അടുത്ത മാസം മുംബൈയിൽ വൊഡാഫോൺ ഐഡിയ 5G എത്തും
2024-25 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ Vi പ്രഖ്യാപിച്ചു. ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ 5G സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതി കമ്പനി ഇതിനൊപ്പം പങ്കുവെക്കുകയുണ്ടായി. ആദ്യം മുംബൈയിൽ ആരംഭിച്ചതിന് ശേഷം, 2025 ഏപ്രിലിൽ തങ്ങളുടെ 5G സേവനങ്ങൾ ബെംഗളൂരു, ചണ്ഡീഗഡ്, ഡൽഹി, പട്‌ന എന്നിവിടങ്ങളിലേക്ക് Vi വ്യാപിപ്പിക്കും. ഈ ഘട്ടത്തിൽ 5G ലഭിക്കുന്ന മറ്റ് നഗരങ്ങളെക്കുറിച്ച് കമ്പനി പരാമർശിച്ചിട്ടില്ല. കമ്പനി നിക്ഷേപം വർധിപ്പിക്കുകയാണെന്നും വരും മാസങ്ങളിൽ പുതിയ പ്രോജക്ടുകൾ വേഗത്തിലാക്കുമെന്നും Vi-യുടെ സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. പ്രധാനപ്പെട്ട മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഘട്ടം ഘട്ടമായാണ് 5G റോളൗട്ട് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.