ബാറ്ററിയുടെ കാര്യത്തിൽ റിയൽമി നിയോ 7 വേറെ ലെവൽ
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള Realme UI 6.0-ൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം (നാനോ) സ്‌മാർട്ട്‌ഫോണാണ് റിയൽമി നിയോ 7. 1,264 x 2,780 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേയാണ് ഇതിൻ്റെ സവിശേഷത. 120Hz വരെ റീഫ്രഷ് റേറ്റും 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും 2,600Hz ടച്ച് സാംപ്ലിംഗ് നിരക്കും 93.9% സ്‌ക്രീൻ-ടു-ബോഡി റേഷ്യോയുമുള്ള 8T LTPO പാനലാണ് സ്ക്രീനിൽ ഉപയോഗിക്കുന്നത്. ഡിസ്പ്ലേ DCI-P3 കളർ ഗാമറ്റിൻ്റെ 100% ഉൾക്കൊള്ളുകയും, 2160Hz ഹൈ-ഫ്രീക്വൻസി PWM ഡിമ്മിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.