റിയൽമിയുടെ പുതിയ അവതാരം ഇന്ത്യയിലേക്ക്

റിയൽമിയുടെ പുതിയ അവതാരം ഇന്ത്യയിലേക്ക്

Photo Credit: Realme

Realme GT Neo 6 ൻ്റെ പിൻഗാമിയായി Realme Neo 7 എത്തുമെന്ന് പ്രതീക്ഷിക്കുന്നു

ഹൈലൈറ്റ്സ്
  • 2.4 മില്യണിൽ കൂടുതൽ AnTuTu സ്കോറാണ് റിയൽമി നിയോ 7-നു ലഭിച്ചിരിക്കുന്നത്
  • IP68 അല്ലെങ്കിൽ IP69 റേറ്റിംഗായിരിക്കും ഈ ഫോണിനുണ്ടാവുക
  • 7000mAh ബാറ്ററിയാണ് റിയൽമി നിയോ 7 ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്
പരസ്യം

സ്മാർട്ട്ഫോൺ പ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിയൽമി നിയോ 7 സീരീസ് ഡിസംബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. എന്നാൽ കൃത്യമായ ലോഞ്ചിംഗ് തീയ്യതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ഫോണിൻ്റെ വില, ഡിസൈൻ, ബാറ്ററി എന്നിവയെക്കുറിച്ചുള്ള ചില പ്രധാന വിശദാംശങ്ങൾ കമ്പനി പങ്കുവെച്ചിട്ടുണ്ട്. റിയൽമി നിയോ 7 പ്രവർത്തിക്കുക മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റിൽ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ബാറ്ററി ലൈഫ് നൽകുന്ന 7,000mAh ബാറ്ററിയാണ് ഇതിൻ്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. മികച്ച സ്വീകാര്യത ലഭിച്ച റിയൽമി GT നിയോ 6, GT നിയോ 6 SE എന്നീ മോഡലുകളുടെ അപ്ഗ്രേഡാണ് റിയൽമി നിയോ 7. മിഡ് റേഞ്ച് ഫ്ലാഗ്ഷിപ്പ് വിഭാഗത്തിൽ പുറത്തു വരാനിരിക്കുന്ന റിയൽമി നിയോ 7 സീരീസിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലോഞ്ചിങ്ങിനു മുൻപ് ലഭ്യമാകും എന്നാണു പ്രതീക്ഷിക്കുന്നത്.

റിയൽമി നിയോ 7-ൻ്റെ വില, ബാറ്ററി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ:

റിയൽമി നിയോ 7-ന് ചൈനയിൽ CNY 2,499 (ഇന്ത്യൻ കറൻസിയിൽ ഏകദേശം 29,100 രൂപ) ആയിരിക്കും പ്രാരംഭ വില. വെയ്‌ബോയിലെ ഒരു പോസ്റ്റിലാണ് കമ്പനി ഈ വിവരം പങ്കുവെച്ചത്. ഫോണിന് 2 ദശലക്ഷത്തിലധികം പോയിൻ്റുകളുടെ AnTuTu സ്കോർ ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ, 6,500mAh-ൽ കൂടുതൽ ബാറ്ററി കപ്പാസിറ്റിയും IP68 അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന തലത്തിൽ പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിലുള്ള റേറ്റിംഗും ഉണ്ടാകുമെന്ന് പോസ്റ്റ് സൂചിപ്പിക്കുന്നു.

റിയൽമി ഇതിനകം തന്നെ നിയോ 7 ഫോണിനുള്ള മുൻകൂർ റിസർവേഷനുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ഔദ്യോഗിക റിയൽമി ചൈന ഇ-സ്റ്റോർ അല്ലെങ്കിൽ മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴി ഫോൺ ബുക്ക് ചെയ്യാം. സ്‌മാർട്ട്‌ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ആഴ്‌ചകളിലെ ഔദ്യോഗിക ലോഞ്ചിനു മുന്നോടിയായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

റിയൽമി നിയോ 7-ൻ്റെ സവിശേഷതകൾ:

റിയൽമി നിയോ 7 നിരവധി മികച്ച സവിശേഷതകളുമായാണ് എത്തുകയെന്നാണ് അഭ്യൂഹങ്ങൾ. AnTuTu-വിൽ ഈ സ്‌മാർട്ട്‌ഫോൺ 2.4 ദശലക്ഷത്തിലധികം സ്‌കോർ ചെയ്‌തതായി മുൻപ് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 9300+ ചിപ്‌സെറ്റും 7,000mAh ബാറ്ററിയും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ ഈ ഉപകരണത്തിന് IP68 അല്ലെങ്കിൽ IP69 റേറ്റിംഗ് ഉണ്ടായിരിക്കും.

നേരത്തെ, ചൈനയുടെ 3C സർട്ടിഫിക്കേഷൻ സൈറ്റിൽ റിയൽമി നിയോ 7 പ്രത്യക്ഷപ്പെട്ടിരുന്നു. ഫോൺ 80W വയർഡ് SuperVOOC ചാർജിംഗിനെ പിന്തുണയ്ക്കുമെന്നാണ് സൂചനകൾ. 1.5K റെസല്യൂഷനോടു കൂടിയ വലിയ ഡിസ്‌പ്ലേയും ഹാൻഡ്‌സെറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിലെ റിയൽമി GT നിയോ 6 ഫോണിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണുള്ളത്. 120W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,500mAh ബാറ്ററിയുമായാണ് ഇത് വരുന്നത്. നിയോ 6 ഹാൻഡ്സെറ്റിന് 6.78 ഇഞ്ച് 1.5K 8T LTPO AMOLED ഡിസ്‌പ്ലേ നൽകിയിരിക്കുന്നു. ചൈനയിൽ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിൻ്റെ അടിസ്ഥാന മോഡലിന് CNY 2,099 (ഏകദേശം 22,000 ഇന്ത്യൻ രൂപ) ആണ് വില വരുന്നത്.

Comments
കൂടുതൽ വായനയ്ക്ക്: Realme Neo 7, Realme Neo 7 series, Realme Neo 7 price
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2024. All rights reserved.
Trending Products »
Latest Tech News »