ഇൻ്റലുമായി മത്സരിക്കാൻ സ്നാപ്ഡ്രാഗൺ X CPU ഇന്ത്യയിലേക്ക്
സ്നാപ്ഡ്രാഗൺ എക്സ് പ്ലാറ്റ്ഫോം സ്കെയിലബിൾ ആണ്, അതായത് വിവിധ വലുപ്പത്തിലുള്ള, വിവിധ തരം കൂളിംഗ് സിസ്റ്റങ്ങളുള്ള വ്യത്യസ്ത തരം ലാപ്ടോപ്പുകളിലെല്ലാം ഇത് ഉപയോഗിക്കാൻ കഴിയും. ഇത് നിരവധി ലാപ്ടോപ്പുകൾക്ക് ഈ പ്രൊസസർ അനുയോജ്യമാക്കുന്നു. ഈ പ്രോസസറുകൾ 4nm ഫാബ്രിക്കേഷൻ പ്രോസസിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ പരമാവധി 3GHz ക്ലോക്ക് സ്പീഡുള്ള എട്ട് ഓറിയോൺ CPU കോറുകൾ ഇതിൽ ഫീച്ചർ ചെയ്യുന്നു. അതേസമയം, കൂടുതൽ ശക്തമായ വേരിയൻ്റുകളായ S
സ്നാപ്ഡ്രാഗൺ X പ്ലസ്, എലീറ്റ് എന്നിവ യഥാക്രമം 3.4GHz, 3.8GHz എന്നിങ്ങനെ വേഗത വാഗ്ദാനം ചെയ്യുന്നുണ്ട്.