Oppo Find N5 Specifications

Oppo Find N5 Specifications - ख़बरें

  • ദിവസങ്ങൾക്കുള്ളിൽ ഓപ്പോ ഫൈൻഡ് N5 ലോഞ്ച് ചെയ്യും
    ഫെബ്രുവരി 20-ന് സിംഗപ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഓപ്പോ അവരുടെ പുതിയ ഫോൾഡബിൾ ഫോണായ ഫൈൻഡ് N5 അവതരിപ്പിക്കും. ഇവൻ്റ് സിംഗപ്പൂർ സമയം വൈകുന്നേരം 7 മണിക്ക് (4:30 PM IST) ആരംഭിക്കും. ചൈനയിലും ആഗോള വിപണികളിലും ഒരേ സമയം ഫോൺ പുറത്തിറങ്ങും.ചൈനയിൽ നടക്കുന്ന അതേ പരിപാടിയിൽ തങ്ങളുടെ മറ്റൊരു പ്രൊഡക്റ്റായ ഓപ്പോ വാച്ച് X2 അവതരിപ്പിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു.ഓപ്പോ ഫൈൻഡ് N5 മൂന്ന് നിറങ്ങളിൽ വരുമെന്ന് വെയ്‌ബോയിലെ ഒരു ടീസർ കാണിക്കുന്നു. ജേഡ് വൈറ്റ്, സാറ്റിൻ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നിവയാണ് മൂന്നു നിറങ്ങൾ. എന്നിരുന്നാലും, യുട്യൂബിലെ ആഗോള ലോഞ്ചിങ്ങുമായി ബന്ധപ്പെട്ടുള്ള ഒരു ടീസറിൽ പർപ്പിൾ നിറം കാണിക്കുന്നില്ല.
  • വൺപ്ലസ് ഓപ്പൺ 2 സ്വന്തമാക്കാനുള്ള കാത്തിരിപ്പേറും
    സാമൂഹ്യമാധ്യമമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഉപയോക്താവായ സഞ്ജു ചൗധരി പങ്കിട്ട വിവരങ്ങൾ അനുസരിച്ച്, വൺപ്ലസ് ഓപ്പൺ 2 അടുത്ത വർഷത്തിൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്‌തേക്കാം. മുൻ മോഡലിന് സമാനമായി, ഫോൺ ഓപ്പോ ഫൈൻഡ് N5 റീബ്രാൻഡ് ചെയ്ത പതിപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ ഫൈൻഡ് N5 2025-ൻ്റെ തുടക്കത്തിൽ ചൈനയിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹമുണ്ട്. ഈ വിവരം ശരിയാണെങ്കിൽ, വൺപ്ലസ് ഓപ്പൺ 2 ഫോണിലും ഓപ്പോ ഫൈൻഡ് N5 മോഡലിൽ ഉണ്ടായിരുന്ന സ്നാപ്ഡ്രാഗൺ 8 എലീറ്റ് പ്രോസസർ ആയിരിക്കാം. എന്നിരുന്നാലും, 2025 അവസാന പകുതിയിൽ വൺപ്ലസ് ഓപ്പൺ 2 അവതരിപ്പിക്കുകയാണെങ്കിൽ, സ്‌നാപ്ഡ്രാഗൺ 8 എലീറ്റ് എന്ന ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റ് ചുരുങ്ങിയ സമയത്തേക്ക് മാത്രമേയുണ്ടാകൂ
പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »