ദിവസങ്ങൾക്കുള്ളിൽ ഓപ്പോ ഫൈൻഡ് N5 ലോഞ്ച് ചെയ്യും
ഫെബ്രുവരി 20-ന് സിംഗപ്പൂരിൽ നടക്കുന്ന ചടങ്ങിൽ ഓപ്പോ അവരുടെ പുതിയ ഫോൾഡബിൾ ഫോണായ ഫൈൻഡ് N5 അവതരിപ്പിക്കും. ഇവൻ്റ് സിംഗപ്പൂർ സമയം വൈകുന്നേരം 7 മണിക്ക് (4:30 PM IST) ആരംഭിക്കും. ചൈനയിലും ആഗോള വിപണികളിലും ഒരേ സമയം ഫോൺ പുറത്തിറങ്ങും.ചൈനയിൽ നടക്കുന്ന അതേ പരിപാടിയിൽ തങ്ങളുടെ മറ്റൊരു പ്രൊഡക്റ്റായ ഓപ്പോ വാച്ച് X2 അവതരിപ്പിക്കുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു.ഓപ്പോ ഫൈൻഡ് N5 മൂന്ന് നിറങ്ങളിൽ വരുമെന്ന് വെയ്‌ബോയിലെ ഒരു ടീസർ കാണിക്കുന്നു. ജേഡ് വൈറ്റ്, സാറ്റിൻ ബ്ലാക്ക്, ട്വിലൈറ്റ് പർപ്പിൾ എന്നിവയാണ് മൂന്നു നിറങ്ങൾ. എന്നിരുന്നാലും, യുട്യൂബിലെ ആഗോള ലോഞ്ചിങ്ങുമായി ബന്ധപ്പെട്ടുള്ള ഒരു ടീസറിൽ പർപ്പിൾ നിറം കാണിക്കുന്നില്ല.