കിടിലൻ ഫീച്ചറുകളുമായി വൺപ്ലസ് ഏയ്സ് 5 വരുന്നൂ
ഈ ഡിസംബറിൽ ചൈനയിൽ വൺപ്ലസ് ഏയ്സ് 5 ലോഞ്ച് ചെയ്യാൻ കമ്പനി പദ്ധതിയിടുന്നതായി ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ (ചൈനീസിൽ നിന്ന് വിവർത്തനം ചെയ്തത്) എന്ന പേരിലുള്ള വ്യക്തി അടുത്തിടെ ഇട്ട / വീബോ പോസ്റ്റ് വെളിപ്പെടുത്തുന്നു. അതേ മൊബെൽ വൺപ്ലസ് 13R എന്ന പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ ജനുവരിയോടെ പുറത്തിറങ്ങുമെന്നും അവർ സൂചിപ്പിക്കുന്നു. മുമ്പ്, ജനുവരിയിൽ വൺപ്ലസ് ചൈനയിൽ വൺപ്ലസ് ഏയ്സ് 3 എന്ന മോഡൽ അവതരിപ്പിച്ചു. ഇതേ മോഡൽ പിന്നീട് വൺപ്ലസ് 12R എന്ന പേരിൽ ആഗോള വിപണിയിലും പുറത്തിറങ്ങി