വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ വൺപ്ലസ് 13R ഉടനെയെത്തും
മൈസ്മാർട്ട്പ്രൈസ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം, "OnePlus CPH2645" എന്ന മോഡൽ നമ്പറുള്ള ഒരു സ്മാർട്ട്‌ഫോൺ ഗീക്ബെഞ്ചിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി ഇതുവരെ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ ഡിവൈസ് പുറത്തു വരാനിരിക്കുന്ന വൺപ്ലസ് 13R ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഏതാനും വർഷങ്ങളായി വൺപ്ലസ് ഒരേസമയം രണ്ട് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കുന്ന ഒരു രീതി പിന്തുടർന്നു വരുന്നുണ്ട്. ഒരു ഫ്ലാഗ്ഷിപ്പ് മോഡലും അതിനെ അപേക്ഷിച്ചു കുറഞ്ഞ നൂതന സവിശേഷതകളുള്ള, താങ്ങാനാവുന്ന വിലയുള്ള മറ്റൊരു മോഡലുമാണ് വൺപ്ലസ് പുറത്തിറക്കാറുള്ളത്