നത്തിങ്ങിൻ്റെ രണ്ടു ഫോണുകൾ വിപണിയിലേക്ക്
ആൻഡ്രോയിഡ് ഹെഡ്‌ലൈൻസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 4-ന് നടക്കാനിരിക്കുന്ന കമ്പനിയുടെ പ്രൊഡക്റ്റ് ഷോകേസിൽ നത്തിങ്ങ് ഫോൺ 3a, നത്തിങ്ങ് ഫോൺ 3a പ്രോ എന്നീ രണ്ട് പുതിയ ഫോണുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫോൺ 3a-ക്കൊപ്പം "പ്ലസ്" പതിപ്പും ലോഞ്ച് ചെയ്യുമെന്ന് നേരത്തെ ലീക്കായ വിവരങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് മാറ്റി പകരം "പ്രോ" മോഡൽ ആകുമെന്നാണു കരുതേണ്ടത്. നത്തിങ്ങ് ഫോൺ 3a രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 8GB RAM + 128GB സ്റ്റോറേജ്, 12GB RAM + 256GB സ്റ്റോറേജ് എന്നിവയാണത്. ഇത് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ വരാം.