ഇനി ഐടെൽ S25 അൾട്രാ വിപണി കീഴടക്കും
ഐടെല്ലിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐടെൽ S25 അൾട്രാ 4G ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാവുക. ഐടെൽ S25 അൾട്രാ 4G-യിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റായിരിക്കും ഉണ്ടാവുക. മുൻവശത്തെ ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി ഒരു ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ടായിരിക്കും. യൂണിസോക് T620 പ്രോസസർ ആയിരിക്കും ഐടെൽ S25 അൾട്രാക്ക് കരുത്തു നൽകുകയെന്നാണ് അഭ്യൂഹങ്ങൾ. 8GB വരെ RAM ഉള്ള മോഡലുകളായിരിക്കും ഇതിൽ ഉണ്ടാവുക. ബാറ്ററി ലൈഫ് മറ്റൊരു ഹൈലൈറ്റാണ്, 5000mAh ബാറ്ററിയാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്