ഇൻസ്റ്റഗ്രാമിൻ്റെ എഡിറ്റ്സ് ആപ്പ് വരുന്നൂ
എഡിറ്റ്‌സ് എന്ന പുതിയ ആപ്പ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി സാമൂഹ്യമാധ്യമമായ ത്രഡ്സിലൂടെയാണ് പ്രഖ്യാപിച്ചത്. ഈ ആപ്പ് സ്വന്തം ഫോണിൽ വീഡിയോകൾ നിർമ്മിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഉയർന്ന നിലവാരമുള്ള ഫൂട്ടേജ് ക്യാപ്‌ചർ ചെയ്യാനും വേഗത്തിൽ എഡിറ്റ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നതിലൂടെ ഇത് വീഡിയോ എഡിറ്റിംഗ് എളുപ്പമാക്കുന്നു. വാട്ടർമാർക്കുകളില്ലാതെ വീഡിയോകൾ എക്‌സ്‌പോർട്ടു ചെയ്യാനും 1080p റെസല്യൂഷനിൽ ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പങ്കിടാനും ഇതിലൂടെ കഴിയും. ഉപയോക്താക്കൾക്ക് അവരുടെ എല്ലാ ഡ്രാഫ്റ്റുകളും വീഡിയോകളും ഒരിടത്ത് കാണാൻ കഴിയുന്ന ഒരു പ്രത്യേക ടാബും ആപ്പിൽ ഉൾപ്പെടുന്നു. iOS ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ വഴി പ്രീ-ഓർഡർ ചെയ്യുന്നതിനായി എഡിറ്റ്സ് ആപ്പ് നിലവിൽ ലഭ്യമാണ്.