ഹോണറിൻ്റെ പുതിയ GT പ്രൊഡക്റ്റുകൾ ഉടനെയെത്തും
തങ്ങളുടെ പുതിയ ഹോണർ GT സീരീസിലെ പ്രൊഡക്റ്റുകൾ ഡിസംബർ 16-ന് പ്രാദേശിക സമയം വൈകുന്നേരം 7:30-ന് (5 PM IST) ചൈനയിൽ അവതരിപ്പിക്കുമെന്ന് ഒരു വെയ്‌ബോ പോസ്റ്റിലൂടെ ഹോണർ അറിയിച്ചു. ഈ പുതിയ പ്രൊഡക്റ്റുകളുടെ ഔദ്യോഗികമായ പേരുകൾ കമ്പനി ഇതുവരെ പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, ഉൽപ്പന്നങ്ങളിലൊന്ന് ഹോണർ 100 GT ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഒരു ഹോണർ GT സ്മാർട്ട്‌ഫോണിൻ്റെ ഡിസൈനാണ് ടീസറിലെ ചിത്രം കാണിക്കുന്നത്. രണ്ട് ക്യാമറ സെൻസറുകളും ക്യാപ്സൂൾ ആകൃതിയിലുള്ള LED ഫ്ലാഷും ഉള്ള ദീർഘചതുരാകൃതിയിലുള്ള റിയർ ക്യാമറ മൊഡ്യൂളാണ് ഇതിൻ്റെ സവിശേഷത