Photo Credit: Honor
പ്രമുഖ സ്മാർട്ട്ഫോൺ കമ്പനിയായ ഹോണർ അവരുടെ ഏറ്റവും പുതിയ ഗെയിമിംഗ് സ്മാർട്ട്‌ഫോണായ ഹോണർ GT തിങ്കളാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് വരുന്നത്. 16GB വരെ റാമും 1TB വരെ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 5,300mAh ബാറ്ററിയാണ് ഹോണർ GT ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. അതിനു പുറമെ ഈ ഫോൺ 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ഫോണിൻ്റെ പ്രധാന സവിശേഷത ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ്. മെയിൻ ക്യാമറയിൽ മികച്ച ഫോട്ടോകൾ ഉറപ്പു നൽകി 50 മെഗാപിക്സൽ സെൻസറാണ് ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉണ്ട്.
12GB റാം + 256GB സ്റ്റോറേജുള്ള ഹോണർ GT മോഡൽ വില ആരംഭിക്കുന്നത് CNY 2,199 (ഏകദേശം 25,000 രൂപ) മുതലാണ്. 12GB റാം + 512 GB സ്റ്റോറേജ്, 16GB റാം + 256GB സ്റ്റോറേജുമുള്ള മോഡലുകൾക്ക് യഥാക്രമം CNY 2,599 (ഏകദേശം 30,999 രൂപ), CNY 2,399 (ഏകദേശം 29,000 രൂപ) എന്നിങ്ങനെയാണ് വില. 16GB RAM + 512GB സ്റ്റോറേജ് ഉള്ള പതിപ്പിന് CNY 2,899 (ഏകദേശം 32,000 രൂപ) ആണ്. 16GB റാമും 1TB സ്റ്റോറേജുമുള്ള മുൻനിര മോഡലിന് CNY 3,299 (ഏകദേശം 38,000 രൂപ) ആണ് വില.
അറോറ ഗ്രീൻ, ഐസ് വൈറ്റ്, ഫാൻ്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള MagicOS 9.0 പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട്ട്‌ഫോണാണ് ഹോണർ GT. ഇതിന് 6.7 ഇഞ്ച് ഫുൾ-HD+ (1,200x2,664 പിക്‌സൽ) AMOLED ഡിസ്‌പ്ലേയും 3,840Hz PWM വാല്യൂവും 1,200 nits പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്. ഒയാസിസ് ഐ പ്രൊട്ടക്ഷൻ ഗെയിമിംഗ് സ്‌ക്രീൻ 120Hz റീഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. അഡ്രിനോ 750 ജിപിയു, 16GB വരെ റാം, 1TB വരെ സ്റ്റോറേജ് എന്നിവയുള്ള ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 SoC ആണ് ഫോണിനു കരുത്തു നൽകുന്നത്. 9W തെർമൽ കണ്ടക്റ്റീവ് ജെൽ ഉപയോഗിച്ച് 5,514mm² കവർ ചെയ്യുന്ന ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഈ ഫോണിലുണ്ടാകും.
റിയർ ക്യാമറ സെറ്റപ്പിൽ 50MP വൈഡ് ആംഗിൾ ലെൻസും (f/1.95, OIS) 12MP അൾട്രാ വൈഡ് ആംഗിൾ മാക്രോ ലെൻസും (f/2.2, ഓട്ടോഫോക്കസ്) ഉൾപ്പെടുന്നു. സെൽഫികൾക്കായി, 16MP വൈഡ് ആംഗിൾ ഫ്രണ്ട് ക്യാമറയും (f/2.45) ഉണ്ട്.
ബ്ലൂടൂത്ത് 5.3, GPS, Beidou, GLONASS, Galileo, NFC, OTG, Wi-Fi 802.11 a/b/g/n/ac/ax/be, USB Type-C പോർട്ട് എന്നിവ ഇതിൻ്റെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സെൻസറുകളിൽ ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഐആർ സെൻസർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്കോപ്പ്, ലീനിയർ മോട്ടോർ, പ്രോക്സിമിറ്റി സെൻസർ എന്നിവയുണ്ട്. ഇതിന് ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിന് IP65 റേറ്റിംഗും ഉണ്ട്.
15 മിനിറ്റിനുള്ളിൽ 0 മുതൽ 60% വരെ ചാർജ് ചെയ്യുന്ന 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,300mAh ബാറ്ററിയാണ് ഹോണർ GT ഫോണിനുള്ളത്. 161x74.2x7.7mm വലിപ്പമുള്ള ഫോണിന് 196 ഗ്രാം ഭാരവുമുണ്ട്.
പരസ്യം
പരസ്യം