പുതിയ ഫീച്ചറുകളുമായി CMF ഫോൺ 2 പ്രോ എത്തുന്നു
മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോ പ്രൊസസറാണ് CMF ഫോൺ 2 പ്രോയിൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ CMF ഫോൺ 1-നെ അപേക്ഷിച്ച് ഈ പുതിയ ചിപ്പ് ഫോണിന്റെ സിപിയു പെർഫോമൻസ് 10% വേഗത്തിലാക്കുമെന്നും ഗ്രാഫിക്സ് പെർഫോമൻസ് 5% വരെ മെച്ചപ്പെടുത്തുമെന്നും കമ്പനി പറയുന്നു. Al ടാസ്‌ക്കുകൾ കൈകാര്യം ചെയ്യുന്നതിന്, മീഡിയടെക്കിന്റെ സിക്സ്ത്ത് ജെനറേഷൻ എൻപിയുവും ഇതിൽ ഉൾപ്പെടും, ഇതിന് 4.8 ടെറാ ഓപ്പറേഷൻസ് പെർ സെക്കൻഡ് (TOPS) ചെയ്യാൻ കഴിയും. ഗെയിമിംഗിനും സുഗമമായ ടച്ച് റെസ്പോൺസ് റേറ്റിനുമായി സിഎംഎഫ് ഫോൺ 2 പ്രോ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് 120 ഫ്രെയിമുകൾ പെർ സെക്കൻഡ് (fps) നൽകി ഗെയിം BGMI-യെ പിന്തുണക്കും. കൂടാതെ 1,000Hz ടച്ച് സാമ്പിൾ റേറ്റും ലഭിക്കും.