Artificial Intelligence

Artificial Intelligence - ख़बरें

  • മൈക്രോസോഫ്റ്റിൻ്റെ രണ്ടു പുതിയ ലാപ്ടോപുകൾ വിപണിയിൽ
    13 ഇഞ്ച് പിക്‌സൽസെൻസ് ഫ്ലോ ഡിസ്‌പ്ലേയുള്ള 2-ഇൻ-1 ലാപ്‌ടോപ്പായ സർഫേസ് പ്രോ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. 2880 × 1920 പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്ന ഇത് LCD, OLED പതിപ്പുകളിൽ ലഭ്യമാണ്. സ്‌ക്രീൻ 120Hz റീഫ്രഷ് റേറ്റിനെയും 900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ് ലെവലും പിന്തുണയ്ക്കുന്നു. ഇതു മികച്ച വിഷ്വലുകൾക്കായി ഡോൾബി വിഷൻ IQ സർട്ടിഫൈ ചെയ്തതും കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 പരിരക്ഷണമുള്ളതുമാണ്. 32GB വരെ LPDDR5x റാമും 1TB ജെൻ 4 SSD സ്റ്റോറേജുമുള്ള ഇൻ്റൽ കോർ അൾട്രാ 7 268V പ്രോസസറാണ് സർഫേസ് പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഇത് വിൻഡോസ് 11 പ്രോയിലാണ് പ്രവർത്തിക്കുന്നത്.
  • വാട്സ്ആപ്പ് ഫോർ ആൻഡ്രോയ്ഡിൽ മെറ്റ Al വോയ്സ് മോഡ് ഫീച്ചർ വരുന്നു
    വാട്സ്ആപ്പിൻ്റെ ആൻഡ്രോയ്ഡ് വേർഷൻ 2.24.19.32 ലാണ് പ്രമുഖ വ്യക്തിത്വങ്ങളുടെ ശബ്ദമുള്ള മെറ്റ Al വോയ്സ് മോഡ് ഫീച്ചർ എത്തുന്നത്. ഫീച്ചർ ട്രാക്കർ ഷെയർ ചെയ്ത സ്ക്രീൻഷോട്ടിൽ നിന്നും വ്യക്തമാകുന്നത് മെറ്റ Al ക്ക് നിരവധി ശബ്ദങ്ങൾ നൽകാൻ വാട്സ്ആപ്പ് ഒരുങ്ങുന്നുണ്ടെന്നാണ്. പിച്ചിലും ടോണിലും ശൈലിയിലും വ്യത്യസ്തത പുലർത്തുന്ന ഈ ശബ്ദങ്ങൾ ഉപയോക്താക്കൾക്ക് മികച്ച അനുഭവം നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

Artificial Intelligence - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »