വിലക്കുറവുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ വരുന്നു
ആപ്പിൾ, വൺപ്ലസ്, സാംസങ്ങ്, ഐക്യൂ, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മൊബൈൽ ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെ കിഴിവ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കും. ആമസോണിലെ ഒരു പ്രത്യേക വെബ്‌പേജ് സെയിലിലെ ചില മികച്ച ഓഫറുകൾ എടുത്തു കാണിക്കുന്നു. വൺപ്ലസ് 13, വൺപ്ലസ് 13R, ഐക്യൂ 13 5G, ഐഫോൺ 15, സാംസങ്ങ് ഗാലക്സി M35 5G തുടങ്ങിയ ജനപ്രിയ മോഡലുകൾക്ക് വില കുറയും. ഹോണർ 200 5G, ഗാലക്സി S23 അൾട്രാ, റിയൽമി നാർസോ N61, റെഡ്മി നോട്ട് 14 5G തുടങ്ങിയ ഫോണുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. എന്നിരുന്നാലും, കൃത്യമായ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല