എയർടെൽ വൈഫൈ റീചാർജ് ചെയ്താൽ മറ്റൊരു നേട്ടം കൂടി
എല്ലാ Zee5 കണ്ടൻ്റുകളും തങ്ങളുടെ വൈഫൈ പ്ലാൻ ഉപഭോക്താക്കൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്ന തരത്തിൽ എയർടെൽ Zee5-മായി ഒരു പങ്കാളിത്തം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ₹699, ₹899, ₹1,099, ₹1,599, ₹3,999 വിലയുള്ള എയർടെൽ വൈഫൈ പ്ലാനുകളിൽ ഈ ഓഫർ ലഭ്യമാണ്. Zee5-ന് പുറമേ, ₹699, ₹899 പ്ലാനുകളിലെ ഉപഭോക്താക്കൾക്ക് ഡിസ്നി + ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിലേക്ക് സൗജന്യ ആക്‌സസ് ലഭിക്കും. ₹1,099 പ്ലാൻ ഉപയോഗിക്കുന്നവർക്ക് സൗജന്യ ആമസോൺ പ്രൈം ആക്‌സസ് ലഭിക്കുന്നുണ്ട്. ₹1,599, ₹3,999 വിലയുള്ള ഉയർന്ന തുകയുള്ള പ്ലാനുകൾ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുമായാണ് വരുന്നത്. ഈ പ്ലാനുകളിലെല്ലാം മറ്റ് 20-ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസും ഉൾപ്പെടുന്നു