399 രൂപ പ്ലാനെടുത്താൻ വമ്പൻ ഓഫറുമായി എയർടെൽ ബ്ലാക്ക്

എയർടെൽ ബ്ലാക്ക് 399 രൂപ പ്ലാനിൽ ഇനി കൂടുതൽ ഓഫറുകൾ

399 രൂപ പ്ലാനെടുത്താൻ വമ്പൻ ഓഫറുമായി എയർടെൽ ബ്ലാക്ക്

Photo Credit: Airtel

2025 മാർച്ചിൽ എയർടെൽ ഇന്ത്യയിൽ IPTV സേവനങ്ങൾ ആരംഭിച്ചു, ഡൽഹിയിലും മറ്റ് ചില വിപണികളിലും ഇത് ആരംഭിച്ചു

ഹൈലൈറ്റ്സ്
  • 10Mbps വരെ ബ്രോഡ്ബാൻഡ് സ്പീഡാണ് എയർടെൽ ബ്ലാക്കിൻ്റെ 399 രൂപ പ്ലാൻ ഓഫർ ച
  • IPTV സേവനത്തിലൂടെ പ്രധാനപ്പെട്ട OTT പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കണ്ടൻ്റു
  • DTH വഴി 260-ലധികം ചാനലുകളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാം
പരസ്യം

ഇന്ത്യയിൽ തങ്ങളുടെ ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, ഡിടിഎച്ച് സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കായി എയർടെൽ ബ്ലാക്ക് നിലവിലുള്ള ബണ്ടിൽഡ് പ്ലാനുകളിൽ ഒന്ന് അപ്‌ഡേറ്റ് ചെയ്‌തു. പ്രതിമാസം 399 രൂപ വിലയുള്ള ഈ പ്ലാനിൽ ഇപ്പോൾ ഒരു പുതിയ സവിശേഷത കൂടി എയർടെൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ പ്ലാൻ തിരഞ്ഞെടുത്താൽ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ (IPTV) കൂടി ലഭിക്കും. IPTV കൂടി വന്നതോടെ, ഉപഭോക്താക്കൾക്ക് ഇപ്പോൾ തങ്ങളുടെ ആവശ്യാനുസരണം സിനിമകളും ഷോകളും കാണാൻ കഴിയും. 29 വ്യത്യസ്ത OTT (ഓവർ-ദി-ടോപ്പ്) സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ഇതിലൂടെ സാധ്യമാണ്. IPTV കൂടാതെ, ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ്, DTH (ഡയറക്ട്-ടു-ഹോം) ടിവി സേവനങ്ങൾ പോലുള്ള പതിവ് ആനുകൂല്യങ്ങളും ഈ പ്ലാൻ തുടർന്നു വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സവിശേഷതകളെല്ലാം ഉൾപ്പെടുത്തിയതോടെ, ഇപ്പോൾ എയർടെൽ ബ്ലാക്ക് നൽകുന്ന ഏറ്റവും താങ്ങാനാവുന്നതും ഹോം എന്റർടെയ്ൻമെന്റിനുള്ള മികച്ച ഓപ്ഷനുമായി 399 രൂപയുടെ പ്ലാൻ മാറിയിരിക്കുന്നു.

എയർടെൽ ബ്ലാക്ക് 399 രൂപ പ്ലാനിനുള്ള ആനുകൂല്യങ്ങൾ:

ബ്രോഡ്‌ബാൻഡ്, ലാൻഡ്‌ലൈൻ, ടിവി ചാനലുകൾ, ഐപിടിവി സേവനങ്ങൾ എന്നിവയെല്ലാം ഒരു പാക്കേജിൽ 399 രൂപ വിലയുള്ള എയർടെൽ ബ്ലാക്ക് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഒരൊറ്റ ബില്ലിലൂടെ ഒന്നിലധികം സേവനങ്ങൾ ആഗ്രഹിക്കുന്ന ആളുകൾക്കായാണ് ഈ പ്ലാൻ.

ഒന്നാമതായി, പ്ലാനിൽ 10Mbps വരെ ഇന്റർനെറ്റ് വേഗതയുള്ള എയർടെൽ ബ്രോഡ്‌ബാൻഡ് കണക്ഷൻ ഉൾപ്പെടുന്നു. അതോടൊപ്പം, പരിധിയില്ലാത്ത വോയ്‌സ് കോളുകൾ അനുവദിക്കുന്ന ഒരു ലാൻഡ്‌ലൈൻ കണക്ഷനും ഉപയോക്താക്കൾക്ക് ലഭിക്കും. ഫെയർ യൂസേജ് പോളിസി (FUP) പ്രകാരം, ഉപയോക്താക്കൾക്ക് ഒരു നിശ്ചിത പരിധി വരെ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാൻ കഴിയും. ഈ പരിധി അവസാനിച്ചതിനു ശേഷം, വേഗത 1Mbps ആയി കുറയുമെങ്കിലും ഇന്റർനെറ്റ് ആക്‌സസ് തുടരും.

എയർടെൽ ഡിജിറ്റൽ ടിവി കണക്ഷൻ വഴി 260-ലധികം ടിവി ചാനലുകളിലേക്കുള്ള ആക്‌സസും ഈ പ്ലാൻ നൽകുന്നു. സ്ഥിരമായി ടിവി കാണാൻ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കൾക്ക് ഇത് ഉപയോഗപ്രദമാണ്.

അതിനുപുറമെ, ഈ പ്ലാൻ IPTV (ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷൻ) സേവനങ്ങളുമായി വരുന്നു. ഈ സേവനം ഈ വർഷം മാർച്ചിൽ ആരംഭിച്ചു, കൂടാതെ സ്മാർട്ട് ടിവികൾ, സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഇന്റർനെറ്റ് കണക്റ്റു ചെയ്‌ത മറ്റുള്ള ഉപകരണങ്ങൾ എന്നിവയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് നേരിട്ട് കണ്ടൻ്റുകൾ സ്ട്രീം ചെയ്യാൻ ഉപയോക്താക്കളെ ഇത് അനുവദിക്കുന്നു. കേബിൾ ബോക്സ് അല്ലെങ്കിൽ സെറ്റ്-ടോപ്പ് ബോക്സ് പോലുള്ള അധിക ഹാർഡ്‌വെയറുകൾ ഇതിന് ആവശ്യമില്ല. IPTV വഴി, ഉപയോക്താക്കൾക്ക് 350-ലധികം ടിവി ചാനലുകൾ കാണാനും ആവശ്യാനുസരണം കണ്ടൻ്റുകളുടെ ഒരു വലിയ കളക്ഷൻ ആക്‌സസ് ചെയ്യാനും കഴിയും.

ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ZEE5, തുടങ്ങിയ 29 ജനപ്രിയ OTT (ഓവർ-ദി-ടോപ്പ്) ആപ്പുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിലൂടെ ലഭിക്കും. എന്നിരുന്നാലും, ചില ആപ്പുകൾ ഉയർന്ന ലെവൽ പ്ലാനുകളിൽ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഈ പ്ലാൻ എയർടെൽ ബ്ലാക്ക് ഗ്രൂപ്പിന്റെ ഭാഗമാണെങ്കിലും, എല്ലാ പ്രീമിയം ആനുകൂല്യങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും, എല്ലാ സേവനങ്ങൾക്കും ഒരൊറ്റ ബിൽ, കസ്റ്റമർ സപ്പോർട്ടിനായുള്ള കോൾ സെന്റർ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

ഈ 399 രൂപ പ്ലാൻ ലഭിക്കുന്നതിന്, ഉപഭോക്താക്കൾക്ക് പ്രതിമാസം പണമടയ്ക്കാം അല്ലെങ്കിൽ മുൻകൂട്ടി ഒരു തുക അടയ്ക്കുന്നതിനായി തിരഞ്ഞെടുക്കാം. നിങ്ങൾ പ്രതിമാസ പേയ്‌മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, റീഫണ്ട് ചെയ്യാത്ത ആക്ടിവേഷൻ ഫീസായ 2500 രൂപ അടയ്ക്കേണ്ടതുണ്ട്. നിങ്ങൾ അഡ്വാൻസ് പേയ്‌മെന്റ് ഓപ്ഷനിലേക്ക് പോകുകയാണെങ്കിൽ 3,300 രൂപ അടയ്ക്കണം. അവിടെ 2,800 രൂപ നിങ്ങളുടെ ഭാവിയിലെ ബില്ലുകൾക്കായി ഉപയോഗിക്കും, കൂടാതെ 500 രൂപ റീഫണ്ട് ചെയ്യാത്ത ഇൻസ്റ്റാളേഷൻ ചാർജായി കണക്കാക്കും.

എയർടെൽ ബ്ലാക്കിനെക്കുറിച്ച്:

ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റ്‌പെയ്ഡ് മൊബൈൽ, ഡിടിഎച്ച് (ടിവി), ഫൈബർ (ബ്രോഡ്‌ബാൻഡ്) കണക്ഷനുകൾ ഒരൊറ്റ ബില്ലിലേക്ക് സംയോജിപ്പിക്കാൻ അനുവദിക്കുന്ന ഒരു സേവനമാണ് എയർടെൽ ബ്ലാക്ക്. ഇതിൽ ഒരൊറ്റ കസ്റ്റമർ കെയർ നമ്പർ, ഒരു സ്പെഷ്യൽ സപ്പോർട്ടിങ്ങ് ടീം വഴി വേഗത്തിലുള്ള സഹായങ്ങൾ തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് അവർ ഇതിനകം ഉപയോഗിക്കുന്ന രണ്ടോ അതിലധികമോ സേവനങ്ങൾ തിരഞ്ഞെടുത്ത് സ്വന്തമായി എയർടെൽ ബ്ലാക്ക് പ്ലാൻ ഉണ്ടാക്കാം. അതല്ലെങ്കിൽ അവർക്ക് ഇന്ത്യയിൽ 399 രൂപയിൽ ആരംഭിക്കുന്ന ഒരു റെഡിമെയ്ഡ് എയർടെൽ ബ്ലാക്ക് പ്ലാൻ തിരഞ്ഞെടുക്കാം.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  2. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
  3. വെറും 7,299 രൂപയ്ക്കൊരു ഗംഭീര ഫോൺ; ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128 GB മോഡൽ ഇന്ത്യൻ വിപണിയിലെത്തി
  4. ഫ്ലാഗ്ഷിപ്പ് ഫോൺ താങ്ങാനാവുന്ന വിലയിൽ; പോക്കോ F8 അൾട്രാ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു
  5. വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്
  6. ഒരു രൂപ സർവീസ് ചാർജില്ലാതെ ഐക്യൂ ഫോണുകൾ അറ്റകുറ്റപ്പണി നടത്താം; സർവീസ് ഡേ പ്രഖ്യാപിച്ച് ഐക്യൂ
  7. ഏറ്റവും ഭാരമേറിയ ഐഫോൺ വരുന്നു; ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വലിപ്പം ഐഫോൺ 18 പ്രോ മാക്സിനുണ്ടായേക്കും
  8. ഡിസ്പ്ലേയുടെ കാര്യത്തിൽ വൺപ്ലസ് വേറെ ലെവലിലേക്ക്; 240Hz ഡൈനാമിക് റിഫ്രഷ് റേറ്റ് സ്ക്രീനുമായി വൺപ്ലസ് 16 എത്തിയേക്കും
  9. സീസ് ബാക്ക്ഡ് ക്യാമറയും ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റും; ഇന്ത്യയിൽ മാസ് എൻട്രി നടത്താൻ വിവോ X300 സീരീസ്
  10. 8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പും; റിയൽമി നിയോ 8-ൻ്റെ സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »