വോയ്സ് ആൻഡ് എസ്എംഎസ് ഓൺലി റീചാർജ് പ്ലാനിൽ മാറ്റം വരുത്തി എയർടെൽ
Photo Credit: Reuters
പ്രീപെയ്ഡ് റീചാർജ് പ്ലാനുകളുടെ പുതുക്കിയ വിലയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പ് എയർടെൽ ഇതുവരെ പുറത്തിറക്കിയിട്ടില്ല
തങ്ങളുടെ വോയ്‌സ്, എസ്എംഎസ് ഓൺലി റീചാർജ് പ്ലാനുകളുടെ നിരക്കിൽ മാറ്റം വരുത്തി പ്രമുഖ ടെലികോം കമ്പനിയായ എയർടെൽ. കഴിഞ്ഞ മാസം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിശ്ചയിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനായി കമ്പനി പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അപ്‌ഡേറ്റ് ഉണ്ടായിരിക്കുന്നത്. വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രം നൽകുന്ന സ്പെഷ്യൽ താരിഫ് വൗച്ചറുകളിൽ (എസ്‌ടിവി) ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പുതിയ മാറ്റങ്ങൾ വലിയ അറിയിപ്പുകളൊന്നും ഇല്ലാതെ, നിശബ്ദമായാണ് കമ്പനി കൊണ്ടു വന്നിരിക്കുന്നത്. നേരത്തെ, ഈ പുതിയ പ്ലാനുകൾ അവലോകനം ചെയ്യുമെന്ന് ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇത് വിലയിൽ മാറ്റമുണ്ടാകുന്നതിനു കാരണമായേക്കാം. പുതിയ റീചാർജ് വൗച്ചറുകൾക്കൊപ്പം, ഡാറ്റാ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന നിലവിലുള്ള എസ്ടിവികൾ എയർടെൽ ഇതിനകം തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനും ഉപഭോക്താക്കൾക്ക് പുതിയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനുമായി കമ്പനി വിവിധ പ്ലാനുകളിൽ മാറ്റം വരുത്തിയിരിക്കുന്നു.
ഈ ആഴ്ച ആദ്യം എയർടെൽ 499 രൂപയുടെ ഒരു പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇത് അൺലിമിറ്റഡ് വോയിസ് കോളുകളും 900 സൗജന്യ എസ്എംഎസും 84 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നതാണ്. 1,959 രൂപയുടെ മറ്റൊരു പ്ലാനിലൂടെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും 365 ദിവസത്തെ വാലിഡിറ്റിയുമാണ് നൽകിയിരുന്നത്. എന്നാൽ, ഈ പ്ലാനുകൾ ഇപ്പോൾ എയർടെല്ലിൻ്റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.
ഇതിനു പകരം എയർടെൽ മുമ്പത്തേതിനേക്കാൾ വിലകുറഞ്ഞ രണ്ട് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 499 രൂപയുണ്ടായിരുന്ന പ്ലാനിൻ്റെ വില ഇപ്പോൾ 469 രൂപയാണ്. കൂടാതെ 1,959 രൂപയുടെ പ്ലാൻ ഇപ്പോൾ 1,849 രൂപക്കും ലഭ്യമാണ്. ഈ പുതിയ പ്ലാനുകൾ മുമ്പത്തേതിന് സമാനമായ ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്നു.
എന്തുകൊണ്ടാണ് വില കുറച്ചതെന്ന് എയർടെൽ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ഹിന്ദുസ്ഥാൻ ടൈംസ് എക്‌സിലൂടെ (മുമ്പ് ട്വിറ്റർ) റിപ്പോർട്ട് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത ഒരു പോസ്റ്റിൽ പറയുന്നത് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ഈ പദ്ധതികൾ അവലോകനം ചെയ്യുകയാണെന്നാണ്. സേവന ദാതാക്കൾ അടുത്തിടെ വോയ്‌സ്, എസ്എംഎസ് മാത്രമുള്ള പാക്കുകൾ പുറത്തിറക്കിയിട്ടുണ്ടെന്നും അവ ലോഞ്ച് ചെയ്‌ത് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ട്രായ്‌ക്ക് റിപ്പോർട്ട് ചെയ്യണമെന്നും ട്രായ് പ്രസ്താവിച്ചു. ചട്ടങ്ങൾ അനുസരിച്ച് ഈ റീച്ചാർജ് പ്ലാനുകൾ ട്രായ് പരിശോധിക്കും.
കോളുകൾക്കും എസ്എംഎസിനുമൊപ്പം ഡാറ്റ ആവശ്യമുള്ള എയർടെൽ വരിക്കാർക്ക് മറ്റ് ഓപ്ഷനുകളുണ്ട്. 548 രൂപയുടെ പ്ലാനിൽ 7GB ഡാറ്റയും 84 ദിവസത്തെ വാലിഡിറ്റിയും ഉൾപ്പെടുന്നു, അതേസമയം 2,249 രൂപയുടെ പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയിൽ 30 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,150
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Meta Muse AI Agent Arrives on Mac With Support for Complex Tasks: What to Know
WhatsApp Could Bring New Theme Categories and Wallpapers to Android