ഷവോമി മൂന്നായി മടക്കാവുന്ന ഫോണുമായി എത്തുന്നു; ഷവോമി മിക്സ് ട്രൈ-ഫോൾഡ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ
Photo Credit: Samsung
ഷവോമി മിക്സ് ട്രൈ-ഫോൾഡ് സർട്ടിഫിക്കേഷനിൽ കണ്ടത്, മുന്നേറുന്ന ത്രിരട ഫ്‌ളെക്സിബിൾ ഫോൾഡിംഗ് ഡിസൈൻ, പ്രീമിയം സ്പെക്‌സ്
സാംസങ്ങ് ഗാലക്സി Z ട്രൈ-ഫോൾഡ് ഏതാനും ദിവസങ്ങൾക്കു മുൻപു ലോഞ്ച് ചെയ്തതിനു പിന്നാലെ, മിക്സ് ട്രൈഫോൾഡ് എന്ന പേരിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള, മൂന്നായി മടക്കാവുന്ന ഒരു പുതിയ സ്മാർട്ട്‌ഫോൺ ഷവോമി വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഈ പേരിലുള്ള ഒരു ഡിവൈസ് അടുത്തിടെ ഒരു സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടത് ഭാവിയിലെ റിലീസിനായി ഷവോമി ഇത് ടെസ്റ്റ് ചെയ്യുന്നുണ്ടെന്ന സൂചനകൾ നൽകുന്നു. വലിയൊരു സ്‌ക്രീനായി തുറക്കാൻ കഴിയുന്ന, മൾട്ടി-ഫോൾഡ് ഡിസൈനുമായി വരുന്ന ഈ ഫോൺ ഒന്നിലധികം ദിശകളിലേക്ക് മടക്കാവുന്ന കമ്പനിയുടെ ആദ്യത്തെ സ്മാർട്ട്ഫോൺ മോഡലായിരിക്കും. ലോഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ, അടുത്ത ആഴ്ച ദക്ഷിണ കൊറിയയിൽ വിൽപ്പനയ്‌ക്കെത്താൻ പോകുന്ന സാംസങ്ങിന്റെ പുതുതായി അവതരിപ്പിച്ച ഗാലക്‌സി ഇസഡ് ട്രൈഫോൾഡിന്റെ അതേ വിഭാഗത്തിൽ മിക്‌സ് ട്രൈഫോൾഡും ഉൾപ്പെടും. മറ്റൊരു പ്രീമിയം ഫോൾഡിംഗ് ഡിവൈസായ വാവെയുടെ മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിനൊപ്പവും ഇതു നിൽക്കും. നിലവിൽ മിക്‌സ് ട്രൈഫോൾഡിനെക്കുറിച്ച് സ്ഥിരീകരിച്ച ഒരേയൊരു വിശദാംശം അതിന്റെ മോഡൽ നമ്പർ മാത്രമാണ്.
ഷവോമിടൈമിൻ്റെ റിപ്പോർട്ട് പ്രകാരം, 2608BPX34C എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ ഷവോമി സ്മാർട്ട്‌ഫോൺ GSMA സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ഈ ഉപകരണം ഷവോമിയുടെ ആദ്യത്തെ മൾട്ടി-ഫോൾഡ് സ്മാർട്ട്‌ഫോൺ ആയിരിക്കും. ഷവോമി മിക്സ് ട്രൈ-ഫോൾഡ് എന്ന പേരിൽ ഇത് ലോഞ്ച് ചെയ്‌തേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ൻ്റെ മൂന്നാം പാദത്തിൽ ഈ ഫോൾഡബിൾ ഫോൺ ലോഞ്ച് ചെയ്താക്കാമെന്നും അവർ പരാമർശിച്ചു. നിലവിൽ ഈ ഫോണിൻ്റെ പ്രധാന സവിശേഷതകൾ, കൃത്യമായ ലോഞ്ച് തീയതി, വില എന്നിവയെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല. ഈ ഉപകരണം വികസിപ്പിച്ചു കൊണ്ടിരിക്കുന്ന വിവരം പോലും കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബർ 2-ന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങ് അവരുടെ ഫോൾഡബിൾ ഫോണായ സാംസങ്ങ് ഗാലക്സി Z ട്രൈഫോൾഡ് അവതരിപ്പിച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ അപ്‌ഡേറ്റ് വരുന്നത്. പുറത്തു വരുമെന്നു പ്രതീക്ഷിക്കുന്ന ഷവോമി മിക്സ് ട്രൈഫോൾഡ്, സാംസങ്ങിന്റെ ആദ്യത്തെ ട്രൈ-ഫോൾഡ് ഫോണുമായും 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ വാവെയ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനുമായും നേരിട്ട് മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ആൻഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള OneUI 8 ആണ് സാംസങ്ങ് ഗാലക്‌സി Z ട്രൈഫോൾഡിൽ ഉള്ളത്. ഉള്ളിൽ 10 ഇഞ്ച് QXGA+ (2,160 x 1,584 പിക്‌സൽ) ഡൈനാമിക് AMOLED 2X സ്‌ക്രീനുണ്ട്, ഇത് 120Hz വരെ റിഫ്രഷ് റേറ്റിനെ പിന്തുണയ്ക്കുന്നു. പുറത്ത് 6.5 ഇഞ്ച് ഫുൾ HD+ (1,080 x 2,520 പിക്‌സൽ) ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയുള്ളത് 120Hz വരെ റിഫ്രഷ് റേറ്റിനെയും പിന്തുണയ്ക്കും. കഴിഞ്ഞ വർഷം കമ്പനിയുടെ ഏറ്റവും മികച്ച ചിപ്പായിരുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുക. ഇതിൽ 16GB റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു. 45W വയർഡ്, 15W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,600mAh ബാറ്ററിയാണ് ഫോണിന് കരുത്ത് പകരുന്നത്.
അതേസമയം, വാവെയ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈനിന് 10.2 ഇഞ്ച് (3,184 x 2,232 പിക്സലുകൾ) ഫ്ലെക്സിബിൾ LTPO OLED ഇന്നർ ഡിസ്പ്ലേയും 90Hz റിഫ്രഷ് റേറ്റുള്ള 6.4 ഇഞ്ച് (1,008 x 2,232 പിക്സലുകൾ) OLED കവർ സ്ക്രീനുമുണ്ട്. ഇത് ഹാർമണി OS 4-ൽ പ്രവർത്തിക്കുന്നു, ഹുവാവേയുടെ കിരിൻ 9010 പ്രോസസറാണ് കരുത്തു നൽകുന്നത്. 16GB റാമും 1TB വരെ ഇന്റേണൽ സ്റ്റോറേജും ഫോണിൽ ഉൾപ്പെടുന്നു. 5,600mAh ബാറ്ററിയുള്ള ഫോൺ 66W വയർഡ്, 50W വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. വയർലെസ് മോഡിൽ ഇതിനു ഗാലക്സി Z ട്രൈഫോൾഡിനേക്കാൾ വേഗതയേറിയ ചാർജിങ്ങ് ലഭിക്കും.
പരസ്യം
പരസ്യം
Samsung's One UI 8.5 Beta Update Rolls Out to Galaxy S25 Series in Multiple Regions
Elon Musk Says Grok 4.20 AI Model Could Be Released in a Month