2025-ലെ മികച്ച ആപ്പുകളെയും ഗെയിമുകളെയും തിരഞ്ഞെടുത്ത് ആപ്പിൾ; വിജയികളെ അറിയാം
Photo Credit: Apple
ആപ്പിൾ ഈ വർഷത്തെ ആപ്പ് സ്റ്റോർയിലെ മികച്ച ആപ്പുകളും ഗെയിമുകളും പ്രഖ്യാപിച്ചു; മുഴുവൻ വിശദാംശങ്ങൾ ഇവിടെ അറിയാം
2025-ലെ ആപ്പ് സ്റ്റോർ അവാർഡ് ജേതാക്കളുടെ പട്ടിക വ്യാഴാഴ്ച ആപ്പിൾ പ്രഖ്യാപിച്ചു. ഐഫോൺ, ഐപാഡ്, മാക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയിൽ വേറിട്ടുനിന്ന 17 ആപ്പുകളെയും ഗെയിമുകളെയും കമ്പനി എടുത്തു കാണിച്ചു. ഡിസൈൻ ക്വാളിറ്റി, പുതിയ സവിശേഷതകൾ, എളുപ്പത്തിൽ ഉപയോഗിക്കാനുള്ള കഴിവ്, കൾച്ചറൽ ഇംപാക്റ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ആപ്പിൾ വിജയികളെ തിരഞ്ഞെടുത്തത്. AI അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലാനറും ടാസ്‌ക്-മാനേജ്‌മെന്റ് ആപ്പുമായ ടിമോ (Tiimo) ആണ് ഈ വർഷത്തെ മികച്ച ഐഫോൺ ആപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രിയ ട്രേഡിംഗ്-കാർഡ് എക്സ്പീരിയൻസ് കൂടുതൽ സംവേദനാത്മകമായ രീതിയിൽ മൊബൈലിലേക്ക് കൊണ്ടുവന്നതിനാൽ, പോക്കിമോൻ കമ്പനിയുടെ പോക്കിമോൻ TCG പോക്കറ്റിന് ഐഫോൺ ഗെയിം ഓഫ് ദി ഇയർ അവാർഡും ലഭിച്ചു. സ്ട്രീമിംഗിനായി HBO മാക്സ്, ഫിറ്റ്നസ് ട്രാക്കിംഗിനായി സ്ട്രാവ, ഗെയിംപ്ലേ അനുഭവത്തിനായി സൈബർപങ്ക് 2077: അൾട്ടിമേറ്റ് എഡിഷൻ, പുസ്തകങ്ങൾ ട്രാക്ക് ചെയ്യാനും കണ്ടെത്താനും വായനക്കാർ ഉപയോഗിക്കുന്ന സ്റ്റോറിഗ്രാഫ് എന്നിങ്ങനെ നിരവധി ആപ്പുകളെയും ഗെയിമുകളെയും ആപ്പിൾ അംഗീകരിച്ചു.
മ്യൂസിക് മേക്കിംഗ് ടൂൾ ആയ ബാൻഡ്ലാബ്, വർക്ക്ഔട്ട് പ്ലാനറായ ലാഡർ തുടങ്ങിയ ആപ്പുകളുമായി മത്സരിച്ചാണ് ടിമോ ഐഫോൺ ആപ്പ് ഓഫ് ദി ഇയർ അവാർഡ് നേടിയത്. 2024-ൽ ആപ്പിൾ ഡിസൈൻ അവാർഡ് ഫൈനലിസ്റ്റും ടിമോ ആയിരുന്നു. ഐഫോൺ ഗെയിം ഓഫ് ദി ഇയർ ആയി, പോക്കിമോൻ TCG പോക്കറ്റിനെ ആപ്പിൾ തിരഞ്ഞെടുത്തു, അത് ടെക്സ്റ്റ് അടിസ്ഥാനമാക്കിയ റോഗ്യൂലൈക്ക് ഗെയിമായ RPG കാപ്പിബാറ ഗോ, സ്ട്രാറ്റജി ഗെയിമായ ത്രോൺഫാൾ എന്നിവയെ അവർ മറികടന്നു. വിജയികൾ ആപ്പ് സ്റ്റോറിൽ സർഗ്ഗാത്മകതയും ഉയർന്ന നിലവാരവും പുലർത്തുന്നുവെന്നും ഉപയോക്താക്കളിൽ ഈ ആപ്പുകളും ഗെയിമുകളും എങ്ങനെ ശക്തമായ സ്വാധീനം ചെലുത്തുന്നു എന്നു കാണിക്കുന്നുവെന്നും ആപ്പിൾ CEO ടിം കുക്ക് പറഞ്ഞു.
ഐപാഡിൻ്റെ കാര്യത്തിൽ, AI വീഡിയോ എഡിറ്റിംഗ് ആപ്പായ ഡീറ്റയിലിനെ ആപ്പ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഇത് ഉപയോക്താക്കളെ വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഇംപോർട്ട് ചെയ്യാനും ക്ലിപ്പുകളോ ഷോർട്ട്സുകളോ ആക്കി സ്വയം എഡിറ്റ് ചെയ്യാൻ അനുവദിക്കുന്നു. ഇൻഫിനിറ്റി നിക്കി, പ്രിൻസ് ഓഫ് പേർഷ്യ: ദി ലോസ്റ്റ് ക്രൗൺ എന്നിവയെ മറികടന്ന് ഫിഷിങ്ങ്- അഡ്വഞ്ചർ ഗെയിമായ ഡ്രഡ്ജ് ആണ് ഐപാഡ് ഗെയിം ഓഫ് ദി ഇയർ നേടിയത്.
മാക്കിൽ, അക്കാദമിക് റൈറ്റിംഗ് ടൂൾ ആയ എസ്സേയിസ്റ്റിനെ ആപ്പ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു, അതേസമയം മാക് ഗെയിമിംഗ് വിഭാഗത്തിൽ അസാസിൻസ് ക്രീഡ്: ഷാഡോസ്, നെവ എന്നിവയെ മറികടന്ന് സൈബർപങ്ക് 2077: അൾട്ടിമേറ്റ് എഡിഷൻ വിജയികളായി. ട്രൈബാൻഡ് എപിഎസിന്റെ ‘വാട്ട് ദി ക്ലാഷ്' എന്ന ഗെയിമിനാണ് ആപ്പിൾ ആർക്കേഡ് അവാർഡ് ലഭിച്ചത്.
ആപ്പിൾ വിഷൻ പ്രോയിൽ, എക്സ്പ്ലോർ പിഒവി മികച്ച ആപ്പായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പോർട്ട നൂബി ഗെയിം ഓഫ് ദ ഇയർ അവാർഡ് നേടി. സ്ട്രാവയ്ക്ക് ആപ്പിൾ വാച്ച് ആപ്പ് ഓഫ് ദ ഇയർ അവാർഡ് ലഭിച്ചപ്പോൾ എച്ച്ബിഒ മാക്സ് ആപ്പിൾ ടിവിയിലെ ഏറ്റവും മികച്ച ആപ്പായി അംഗീകരിക്കപ്പെട്ടു.
കൾച്ചറൽ ഇംപാക്റ്റ് വിഭാഗത്തിൽ അഞ്ച് വിജയികളെയും ആപ്പിൾ പ്രഖ്യാപിച്ചു. പോസിറ്റീവ് സന്ദേശങ്ങൾ പങ്കിടുകയും ആളുകളെ അർത്ഥവത്തായ രീതിയിൽ സഹായിക്കുകയും ചെയ്യുന്ന ആപ്പുകളെയും ഗെയിമുകളെയും ഉയർത്തിക്കാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തിരഞ്ഞെടുത്ത ആപ്പുകളും ഗെയിമുകളും സഹായകരമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഉപയോക്താക്കളുടെ ഇടയിൽ മികച്ച ധാരണ പ്രോത്സാഹിപ്പിക്കുന്നുവെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകത്തെ പിന്തുണയ്ക്കുന്നുവെന്നും ആപ്പിൾ പറഞ്ഞു.
കൾച്ചറൽ ഇംപാക്റ്റ് വിജയികളിൽ ഒരു ക്രിയേറ്റീവ് പസിൽ ആപ്പായ ആർട്ട് ഓഫ് ഫൗണയും ഭാഷയിലും ആശയവിനിമയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന അഡ്വെഞ്ചർ ഗെയിമായ ചാന്റ്സ് ഓഫ് സെന്നാറും ഉൾപ്പെടുന്നു. മറ്റൊരു വിജയി റിയലിസ്റ്റിക് സ്റ്റോറിടെല്ലിംഗിന് പേരുകേട്ട ഒരു ഫസ്റ്റ്-പേഴ്‌സൺ അഡ്വെഞ്ചർ ഗെയിമായ ഡെസ്പെലോട്ട് ആണ്. കാഴ്ച വൈകല്യമുള്ള ഉപയോക്താക്കളെ സന്നദ്ധപ്രവർത്തകരുമായി ബന്ധിപ്പിക്കുന്ന ആക്സസിബിലിറ്റി ആപ്പായ ബി മൈ ഐസും, ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും ആളുകളെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ടൈമർ ആപ്പായ ഫോക്കസ് ഫ്രണ്ടും ആപ്പിൾ അംഗീകരിച്ചവയിൽ ഉൾപ്പെടുന്നു.
പരസ്യം
പരസ്യം
Samsung's One UI 8.5 Beta Update Rolls Out to Galaxy S25 Series in Multiple Regions
Elon Musk Says Grok 4.20 AI Model Could Be Released in a Month